ഗര്‍ഭിണിയായ മരുമകളുടെ ആഗ്രഹമല്ലേ, എതിര് പറയാതെ അശ്വിന്റെ അമ്മ! മീനമ്മയ്ക്ക് സര്‍പ്രൈസ് സമ്മാനം നല്‍കി ദിയ
ഇന്‍ഫ്‌ളുവന്‍സറായിട്ടും ഡാന്‍സറായിട്ടും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളും നടി അഹാന കൃഷ്ണയുടെ അനിയത്തിയുമാണെന്ന ലേബലില്‍ നിന്നൊക്കെ മാറി സ്വന്തമായൊരു പേര് നേടിയെടുക്കാന്‍ ദിയയ്ക്ക് സാധിച്ചിരുന്നു. കൃഷ്ണ കുമാറിന്റെ നാല് പെണ്‍മക്കളില്‍ ഏറ്റവും വ്യത്യസ്തയും ഓസി എന്ന് വിളിക്കുന്ന ദിയ തന്നെയാണ്. വിവാഹവും കുടുംബജീവിതവുമൊക്കെ ഏറെ ഇഷ്ടമാണെന്ന് പറയാറുള്ള ദിയ ഇപ്പോൾ ഭർത്താവ് അശ്വിനൊപ്പമുള്ള ജീവിതം ആസ്വദിക്കുകയാണ്.
ദിയയുടെ സുഹൃത്തുക്കളില്‍ ഒരാളായ അശ്വിന്‍ ഗണേശുമായി പ്രണയത്തിലായ ദിയ വീട്ടുകാരോട് ഇതേ കുറിച്ച് പറയുകയായിരുന്നു. നിന്റെ ഇഷ്ടം അതാണെങ്കില്‍ അങ്ങനെ തന്നെയാവട്ടെ എന്ന് പറഞ്ഞ് അച്ഛനാണ് തന്റെ വിവാഹത്തിന് ആദ്യം സമ്മതം പറഞ്ഞതെന്നാണ് മുന്‍പൊരിക്കല്‍ ദിയ വെളിപ്പെടുത്തിയത്. പിന്നീട് അശ്വിനൊപ്പമുള്ള പ്രൊപ്പോസല്‍ വീഡിയോയും വിവാഹത്തിനുള്ള ഒരുക്കങ്ങളുമൊക്കെ താരപുത്രി കാണിച്ചിരുന്നു. ഇന്ന് ചേച്ചിയെ ഓവർടേക്ക് ചെയ്ത് കുടുംബിനിയായി ഭർത്താവിനൊപ്പം താമസിക്കുകയാണ് താരപുത്രി. വൈകാതെ ഒരു കുഞ്ഞിൻ്റെ അമ്മ കൂടിയാവുമെന്നതാണ് പുതിയ വിശേഷങ്ങൾ.

കഴിഞ്ഞ സെപ്റ്റംബറില്‍ വിവാഹിതയായ ദിയ ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം സന്തുഷ്ടയായി ജീവിക്കുകയാണ്. വൈകാതെ ഒരു കുഞ്ഞുവാവ കൂടി ജീവിതത്തിലേക്ക് വരുമെന്നുള്ളതാണ് താരകുടുംബത്തിലെ ഏറ്റവും വലിയ സന്തോഷം. ഗര്‍ഭിണിയായതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചാണ് കഴിഞ്ഞ കുറച്ച് നാളുകളായി താരപുത്രി പറയാറുള്ളത്. ഇപ്പോഴിതാ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയതും അവിടെ നിന്നും തനിക്കേറ്റവും പ്രിയപ്പെട്ട ഭക്ഷണം ഉണ്ടാക്കുന്നതിനെ പറ്റിയുമൊക്കെ പറഞ്ഞാണ് പുതിയൊരു വീഡിയോയുമായി ദിയ എത്തിയിരിക്കുന്നത്.
ഞാനിപ്പോള്‍ അശ്വിന്റെ വീട്ടിലാണെന്ന് പറഞ്ഞ് കൊണ്ടാണ് ദിയ വീഡിയോയില്‍ സംസാരിച്ച് തുടങ്ങുന്നത്. എന്റെ അഞ്ചാം മാസത്തെ പൂജ ചടങ്ങില്‍ സ്റ്റേജിലിരുന്ന് ഞാനെന്തോ തിന്നുന്നത് എല്ലാവരും കണ്ടിട്ടുണ്ടാവും. അത് മൈസൂര്‍പാക്ക് ആണ്. പൂജ നടക്കുമ്പോള്‍ ഞാനത് തിന്ന് കൊണ്ടിരിക്കുകയായിരുന്നു. അശ്വിന്റെ അമ്മയും അമ്മയുടെ അനിയത്തിയും ചേര്‍ന്നാണ് അതുണ്ടാക്കിയത്.
ഞാന്‍ വളരെ അപൂര്‍വ്വമായിട്ടാണ് മധുരം കഴിക്കാറുള്ളത്. അതിലേറ്റവും ടേസറ്റ് ഉള്ളതായി തോന്നിയ മൈസൂര്‍പാക്ക് ആയിരുന്നു അമ്മ ഉണ്ടാക്കിയത്. ഗീമൈസൂര്‍പാക്കാണത്. പുറത്ത് നിന്ന് പോലും ഇത്രയും ടേസ്റ്റുള്ളത് കിട്ടിയിട്ടില്ല. ഇത് പ്രൊമോഷന് വേണ്ടി വെറുതേ പറയുന്നതല്ല, കഴിച്ച് നോക്കിയാലേ ടേസ്റ്റ് മനസിലാവുകയുള്ളു. എന്റെ വീട്ടിലും ഇത് കൊണ്ട് പോയിരുന്നു. അച്ഛനും അമ്മയ്ക്കും അനിയത്തി ഹന്‍സുവിനുമൊക്കെ വലിയ ഇഷ്ടമായി.
വീണ്ടും എനിക്കത് കഴിക്കാന്‍ കൊതി വന്നതോടെ ഉണ്ടാക്കി തരാമോ എന്ന് അശ്വിന്റെ അമ്മയോട് ചോദിച്ചു. അവരത് ചെയ്യാമെന്നും പറഞ്ഞു. അങ്ങനെ മൈസൂര്‍പാക്ക് ഉണ്ടാക്കുന്ന വീഡിയോയാണ് താനിന്ന് കാണിക്കാന്‍ പോകുന്നതെന്നാണ് ദിയ പറയുന്നത്. അശ്വിന്റെ അമ്മയുടെ ബിസിനസ് സംരംഭമായ മീനമ്മാസ് കിച്ചണില്‍ വൈകാതെ ഇത് കൂടി ഉള്‍പ്പെടുത്തും. വിഷുവിന് മുന്‍പ് തന്നെ ഉണ്ടാവുമെന്നും ദിയ കൂട്ടിച്ചേര്‍ത്തു.
അമ്മായിയമ്മയ്ക്ക് പൊങ്കലിനോട് അനുബന്ധിച്ച് താനൊരു സാരി വാങ്ങി കൊടുത്തെന്നും താരപുത്രി സൂചിപ്പിച്ചു. അമ്മ ഇതുവരെ ഉടുത്ത് കണ്ടിട്ടില്ലാത്ത പര്‍പ്പിള്‍ കളറിലുള്ള സാരിയാണ് വാങ്ങിയത്. തനിക്കേറ്റവും ഇഷ്ടപ്പെട്ട സാരിയുടെ കളക്ഷനില്‍ നിന്നും ഒരെണ്ണം അമ്മായിയമ്മയ്ക്ക് കൂടി സെലക്ട് ചെയ്ത് കൊടുത്തതാണെന്നാണ് ദിയ പറയുന്നത്.
അങ്ങനെ ഗര്‍ഭിണിയായ മരുമകളുടെ ഇഷ്ടത്തിന് അനുസരിച്ച് അവര്‍ക്കേറ്റവും പ്രിയപ്പെട്ട മധുരപലഹാരമാണ് അശ്വിന്റെ അമ്മ ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അമ്മായിയമ്മയുടെയും മരുമകളുടെയും സ്‌നേഹത്തെ കുറിച്ചുള്ള കമന്റുകളും വരികയാണ്. ഇത്രയും സൗഹൃദത്തോടെ ഇടപെടാന്‍ കഴിയുന്നതാണ് നിങ്ങളുടെ ബന്ധത്തിലെ ഏറ്റവും സുപ്രധാന കാര്യം. സ്‌നേഹിച്ച് വിവാഹം കഴിച്ചവരാണെങ്കിലും കുടുംബത്തിന്റെ എല്ലാ പിന്തുണയും ഇരുവര്‍ക്കും ഉണ്ടായിരുന്നു.
അശ്വിനെ കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോള്‍ തന്നെ എങ്കില്‍ വിവാഹത്തിന്റെ കാര്യങ്ങള്‍ നോക്കാമെന്നാണ് പിതാവ് തന്നോട് പറഞ്ഞതെന്ന് ദിയ സൂചിപ്പിച്ചിരുന്നു. അമ്മയ്ക്ക് പെട്ടെന്ന് വിവാഹമെന്ന് കേട്ടപ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും അച്ഛന്‍ ഇക്കാര്യത്തില്‍ ഉറച്ച് നിന്നു. അവള്‍ക്ക് ഇഷ്ടമാണെങ്കില്‍ അതുപോലെ നടക്കട്ടെ, അതില്‍ കൂടുതല്‍ അഭിപ്രായമൊന്നും നോക്കാനില്ലെന്നാണ് ദിയ പറഞ്ഞത്.

അങ്ങനെ കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു അശ്വിനുമായിട്ടുള്ള ദിയയുടെ വിവാഹം. അതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം ഇരുവരും ഒരുമിച്ചാണ് ചെയ്തിരുന്നത്. വിവാഹത്തിനുള്ള വസ്ത്രം മുതല്‍ വിവാഹദേവിയും മറ്റ് കാര്യങ്ങളുമൊക്കെ അശ്വിനും ദിയയും അവരുടെ ഇഷ്ടത്തിന് പ്ലാന്‍ ചെയ്തു. നാട്ടുകാരെയും സിനിമാ താരങ്ങളെയും വിളിച്ച് കൂട്ടി വലിയ താരവിവാഹമാക്കാതെ സിംപിളായിട്ടൊരു വിവാഹമാണ് പ്ലാന്‍ ചെയ്തത്. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.
വിവാഹം കഴിഞ്ഞ് ദമ്പതിമാര്‍ നേരെ അവരുടെ ഫ്‌ളാറ്റിലേക്കാണ് പോയത്. ഇരുവരും ഒരുമിച്ച് ജീവിക്കുന്നതിന് വേണ്ടി വാടകയ്ക്ക് ഒരു ഫ്‌ളാറ്റ് എടുത്തിരുന്നു. അങ്ങനെ അവിടെയാണ് ആദ്യരാത്രി മുതലുള്ള ജീവിതം ആരംഭിച്ചത്. ശേഷം നേരത്തെ പ്ലാന്‍ ചെയ്തിരുന്നത് പോലെ ഹണിമൂണും മറ്റ് ആഘോഷങ്ങളുമൊക്കെയായി ജീവിതം ആരംഭിച്ചു. വിവാഹം കഴിഞ്ഞ ഉടനെ കുഞ്ഞിനെ കുറിച്ച് ആലോചിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്ന ദിയ അതുപോലെ തീരുമാനിക്കുകയും ഗര്‍ഭിണിയാവുകയും ചെയ്തു.
ഗര്‍ഭിണിയായി മൂന്ന് മാസത്തിന് ശേഷമാണ് ഇക്കാര്യം പുറംലോകത്തോട് പറയുന്നത്. അതിന് മുന്‍പേ ദിയ ഗര്‍ഭിണിയായോ എന്ന ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. താരപുത്രിയുടെ പല പോസ്റ്റുകള്‍ക്ക് താഴെയും ഇതേ ചോദ്യം ഉയര്‍ന്നെങ്കിലും താരങ്ങള്‍ മറുപടി നല്‍കിയില്ല. നിലവില്‍ അഞ്ചാം മാസത്തിലൂടെ കടന്ന് പോവുകയാണ് താരപുത്രി. ഇതിനോട് അനുബന്ധിച്ച് അഞ്ചാം മാസത്തിലെ പൂജയും നടത്തിയിരുന്നു. ഗര്‍ഭിണിയായ സ്ത്രീയ്ക്കും കുഞ്ഞിനും കണ്ണ് കിട്ടാതിരിക്കാന്‍ വേണ്ടിയുള്ള ചടങ്ങാണ് അശ്വിന്റെ കുടുംബത്തിന്റെ നേതൃത്വത്തില്‍ നടത്തിയത്.
അങ്ങനെ ഗര്‍ഭകാലം ഏറെ ആഘോഷമാക്കുകയാണ് ഇരുവരും. ജൂലൈയിലായിരിക്കും കുഞ്ഞ് വരിക. ഇതിനോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളിലാണ് എല്ലാവരും. കുഞ്ഞിനിടാനുള്ള പേര് അടക്കം കണ്ടെത്തി വെക്കുകയാണെന്നും താരങ്ങള്‍ സൂചിപ്പിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിയ ഡാന്‍സ് റീല്‍സിലൂടെയാണ് ജനപ്രീതി പിടിച്ച് പറ്റുന്നത്. കിടിലന്‍ ഗെറ്റപ്പിലുള്ള പ്രകടനം കാഴ്ച വെച്ചതോടെ യുവാക്കള്‍ക്കിടയില്‍ തരംഗമായി. പിന്നീട് യൂട്യൂബ് ചാനലിലൂടെ വ്‌ലോഗ് ചെയ്താണ് തന്റെ വിശേഷങ്ങളുമായി താരപുത്രി എത്താറുള്ളത്. ഇടയ്ക്ക് ചില വിവാദങ്ങളിലും തല വെച്ച് പ്രശ്‌നം സൃഷ്ടിച്ച് ദിയ വാര്‍ത്തകളില്‍ നിറയാറുണ്ട്. മാത്രമല്ല സ്വന്തമായൊരു ബിസിനസ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി അതിന് വേണ്ടി പരിശ്രമിച്ച താരപുത്രി ആഭരണങ്ങളുടെ വ്യാപരം നടത്തുകയാണ്.
ഓഹ് ബൈ ഓസി എന്ന പേരിലാണ് ദിയയുടെ ബിസിനസ് മുന്നോട്ട് പോകുന്നത്. സ്ഥാപനം നടത്തുന്നതിനൊപ്പം ഓണ്‍ലൈനിലും ബിസിനസ് നടക്കുന്നുണ്ട്. മാത്രമല്ല ഇതിനൊപ്പം സാരികളുടെ പുതിയൊരു സംരംഭം കൂടെ ആരംഭിച്ചിരിക്കുകയാണ്.കരിയർ എന്നതിനെക്കാളും ഫാമിലിയാണ് തനിക്കേറ്റവും വലുതെന്ന് ദിയ മുൻപ് പലപ്പോഴും പറഞ്ഞിരുന്നു. കുട്ടികളെ നോക്കുന്നതും മറ്റുമൊക്കെ വലിയ ഇഷ്ടവുമാണ്. അതുകൊണ്ട് തന്നെ വിവാഹിതയാവാനും കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്ത് അവരുടെ കാര്യം നോക്കുന്നതുമാണ് തൻ്റെ പ്രധാന ലക്ഷ്യമെന്നാണ് താരപുത്രി പറഞ്ഞിരുന്നത്. അങ്ങനെയാണ് അശ്വിനുമായിട്ടുള്ള വിവാഹം നേരത്തെ നടത്തിയത്. മൂത്തസഹോദരിയായ അഹാന വിവാഹം കഴിക്കാതെ നിൽക്കുന്നതിനിടെയാണ് ദിയ ഓവർടേക്ക് ചെയ്ത് കുടുംബിനിയാവുന്നത്.


Click it and Unblock the Notifications