'ദിയയെ കണ്ടപ്പോൾ സിനിമയിൽ നിന്നും നേരിട്ട് ഇറങ്ങി വന്നതുപോലെ തോന്നി, ഷാപ്പിൽ ഇവൻ എന്നെ കൊണ്ട് ബില്ലടപ്പിച്ചു'

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ട്രെന്റിങ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയും കാമുകൻ അശ്വിൻ ​ഗണേഷുമാണ്. അടുത്തിടെ ഒരു മനോ​ഹരമായ പ്രപ്പോസൽ വീഡിയോ പങ്കിട്ടാണ് താൻ പ്രണയത്തിലാണെന്ന് ദിയ തന്റെ ആരാധകരെ അറിയിച്ചത്. ഏറെ നാളുകളായി അടുത്ത സുഹൃത്തുക്കളാണ് ദിയയും അശ്വിനും. നേരത്തെ ദിയയ്ക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു.

അതേ കുറിച്ചുള്ള വിവരങ്ങളെല്ലാം ദിയ ആരാധകരുമായി പങ്കിട്ടിരുന്നു. മാത്രമല്ല ആ റിലേഷൻഷിപ്പ് ബ്രേക്കാകാനുള്ള കാരണം അടക്കം ദിയ പങ്കുവെച്ചിരുന്നു. അതുകൊണ്ട് തന്നെ ദിയ വീണ്ടും പ്രണയത്തിലാണെന്ന വാർത്ത താരത്തിന്റെ ആരാധകർക്കും വലിയ സന്തോഷം നൽകി. ദിയയുടെ വീഡിയോകളിൽ സ്ഥിരം സാന്നിധ്യമാണ് അശ്വിൻ ​ഗണേഷ്.

Diya Krishna Aswin Ganesh

അതുകൊണ്ട് തന്നെ പ്രണയം പരസ്യപ്പെടുത്തുന്നതിന് മുമ്പേ അശ്വിനുമായി പ്രണയത്തിലാണോയെന്ന ചോദ്യം നിരന്തരം ദിയയ്ക്ക് കേൾക്കേണ്ടി വരുമായിരുന്നു. ഇപ്പോഴിതാ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ഇരുവരും പരിചയപ്പെട്ട കഥ വെളിപ്പെടുത്തിയിരിക്കുകയാണ്. ദിയയെ ആദ്യമായി കണ്ടപ്പോൾ സിനിമയിൽ നിന്നും നേരിട്ട് ഇറങ്ങി വന്നത് പോലെ തോന്നിയെന്നാണ് അശ്വിൻ പറയുന്നത്.

'അശ്വിനെ കണ്ടപ്പോൾ എനിക്ക് ആദ്യം ഒരു ചൊറിയാണ് തോന്നിയത്. ഒരു ഷാപ്പിൽ വെച്ചാണ് ആദ്യമായി കണ്ടത്. ഇവിടെ അടുത്തുള്ള ഒരു ഷാപ്പിൽ ഞാൻ സുഹൃത്തുക്കൾക്കൊപ്പം പോയിരുന്നു. കള്ളം കുടിക്കാനല്ല അവിടുത്തെ ഭക്ഷണം കഴിക്കാനാണ് പോയത്. എന്റെ ബെസ്റ്റ്ഫ്രണ്ടിന്റെ ഫ്രണ്ടായിരുന്നു അശ്വിൻ.'

'അതുകൊണ്ട് തന്നെ ആ സുഹൃത്ത് നിരന്തരമായി അശ്വിനെ കുറിച്ച് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെ കേട്ട് കേട്ട് എനിക്ക് അശ്വിനെ തുടക്കത്തിൽ ഇഷ്ടമായിരുന്നില്ല. അന്ന് ആ ഷാപ്പിൽ ഇവൻ വന്നതും എനിക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ഫുൾ ആറ്റിറ്യൂടിലാണ് വന്നത്. എന്റെ ഒന്നും മുഖത്തോട്ട് പോലും നോക്കുന്നില്ലായിരുന്നു. പിന്നെ എല്ലാവരും അടിച്ച് പൊളിച്ച് ഫുഡ് ഒക്കെ കഴിച്ചു.'

'ഇറങ്ങാൻ സമയമായപ്പോൾ അശ്വിൻ നൈസായിട്ട് അങ്ങനെ ഇറങ്ങി. ഞാൻ ബില്ല് കൊടുക്കേണ്ടി വന്നു. ഒന്നാമതെ എനിക്ക് ഇവനെ ഇഷ്ടമായിരുന്നില്ല. ആ സ്ഥിതിക്ക് ഇവൻ കഴിച്ച ഭക്ഷണത്തിന്റെ ബില്ല് കൂടി ഞാൻ കൊടുക്കണമെന്നായതോടെ എനിക്ക് ദേഷ്യം വന്നു. കൂട്ടുകാരോടെല്ലാം ഞാൻ അന്ന് ചൂടായി. പിന്നെ ഞാൻ അതിനുശേഷം ഒരു കോംപൻസേഷൻ ഉണ്ടാക്കി.'

Diya Krishna Aswin Ganesh

'കാരണം ഞങ്ങൾ ഒരുമിച്ച് പിന്നീട് ഒരു കഫേയിൽ ഇരുന്ന് ഫുഡ് കഴിക്കേണ്ട സാഹചര്യം വന്നു. അന്ന് ഞാൻ‌ ഭക്ഷണം കഴിച്ച് വേ​ഗം കൈകഴുകാൻ പോയി അതുകൊണ്ട് തന്നെ അശ്വിൻ ബില്ല് അടക്കേണ്ടി വന്നു', എന്നാണ് ദിയ പറഞ്ഞത്. എന്നാൽ അശ്വിൻ മനപൂർവം ബില്ല് തലയിൽ ഇട്ട് പോയതല്ലെന്നും ജോലിയുമായി ബന്ധപ്പെട്ട് എമർജൻസി വന്നപ്പോൾ പോയതാണെന്നും താൻ അറിഞ്ഞുവെന്നും ദിയ കൂട്ടിച്ചേർത്തു.

ദിയയെ ആദ്യമായി കണ്ടപ്പോൾ സിനിമയിൽ നിന്നും നേരിട്ട് ഇറങ്ങി വന്നത് പോലെ തോന്നിയെന്നും അത്രത്തോളം ബ്രൈറ്റ്നസായിരുന്നു കാണാനെന്നും അശ്വിൻ പറയുന്നു. വിണ്ണയ്താണ്ടി വരുവായ ഫീലായിരുന്നുവെന്ന് വേണമെങ്കിൽ പറയാമെന്നും അശ്വിൻ പറയുന്നു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X