'പുറത്ത് കാണിച്ചില്ലെങ്കിലും അങ്ങനെ തോന്നി; എന്ത് ചെയ്തിട്ടും വീടാകുന്നില്ലായിരുന്നു; വിവാഹ ശേഷമുള്ള ജീവിതം'

സ്വപ്നം കണ്ടത് പോലെ സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ​ഗണേശും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ആഘോഷപൂർവം നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയയിൽ വൈറലായി. ദിയയുടെ ജീവിതത്തിലെ പല ഘട്ടങ്ങൾ കണ്ടവരാണ് ഫോളോവേഴ്സ്. കാത്തിരുന്ന് നടന്ന വിവാഹത്തിൽ ഏവരും സന്തോഷിച്ചു.

ഇപ്പോഴിതാ വിവാഹ ജീവിതം മാസങ്ങൾ പിന്നിടവെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ദിയയും അശ്വിനും. വിവാഹ ശേഷം പുതിയ വീട്ടിലാണ് ഇവർ താമസിക്കുന്നത്. പുതിയൊരു ജീവിതം തുടങ്ങിയപ്പോഴുള്ള മാറ്റങ്ങൾ‌ ഇരുവരും യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചു.
രണ്ട് മാസത്തോളമായി പുതിയ വീട്ടിൽ ഇവർ താമസം തുടങ്ങിയിട്ട്. തുടക്കത്തിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്ന് ദിയ പറയുന്നു.

Diya Krishna  Aswin Ganesh
Photo Credit: https://www.instagram.com/_diyakrishna

വീട്ടിൽ നിന്ന് മാറി നിന്നപ്പോൾ പുതിയ വീടുമായി പൊരുത്തപ്പെടാൻ രണ്ട് പേർക്കും സമയമെടുത്തെന്ന് ദിയ വ്യക്തമാക്കി. ഇതേക്കുറിച്ച് അശ്വിനും സംസാരിച്ചു. എന്ത് ചെയ്തിട്ടും വീടാകുന്നില്ലായിരുന്നു. ആദ്യമായി മാറി നിന്നതിന്റെ ഫീൽ ആയിരിക്കും. ഞാനും കണ്ണമ്മയും (ദിയ) മാറി നിന്നിട്ടില്ല. പിന്നെ അത് ശീലമായി. വീടിന് വേണ്ടി കുറേ കാര്യങ്ങൾ ചെയ്തു. എല്ലാവർക്കും ഇങ്ങനെയൊരു തോന്നൽ പുതിയൊരു ജീവിതം തുടങ്ങുമ്പോഴുണ്ടാകാമെന്നും അശ്വൻ ​ഗണേശ് അഭിപ്രായപ്പെട്ടു.

എല്ലാം നമ്മുടെ മനസിൽ തന്നെയാണ്. നമ്മുടെ കാഴ്ചപ്പാട്. ഇപ്പോൾ ഈ വീട് തനിക്കിഷ്ടപ്പെട്ട് വരുന്നുണ്ടെന്നും അശ്വിൻ ​ഗണേശ് പറഞ്ഞു. ഇന്ന് വീട്ടിൽ കുക്ക് ചെയ്യാൻ തുടങ്ങുകയാണെന്നും അശ്വിൻ ​ഗണേശ് പറഞ്ഞു. ഇതേക്കുറിച്ച് ദിയയും സംസാരിച്ചു. സഹായത്തിന് ആരെങ്കിലും വേണം. തന്റെ വീട്ടിൽ പാചകത്തിനും മറ്റും സഹായിക്കാൻ രണ്ട് പേരുണ്ടായിരുന്നു. ഇവിടെ ഞാൻ ഒറ്റയ്ക്കായി പോയി. അശ്വിന് കുക്കിം​ഗിൽ സഹായിക്കാൻ പരിമിതിയുണ്ട്.

Diya Krishna  Aswin Ganesh
Photo Credit: https://www.instagram.com/_diyakrishna

എനിക്ക് അശ്വിനേക്കാൾ കുക്ക് ചെയ്ത് പരിചയമുണ്ട്. പക്ഷെ സഹായിക്കാനാളുണ്ടാകും. ഇപ്പോൾ ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്നില്ല. കുക്കിം​ഗും ക്ലീനിം​ഗും എല്ലാമാകുമ്പോഴേക്കും ഞാൻ ചത്ത് പോകും. ഇവിടെ മൊത്തത്തിൽ തൂത്ത് തുടയ്ക്കുന്നത് ഞാനാണ്. എല്ലാം കൂടെയായാൽ ജീവിതം വെറുക്കും. ജീവിതം വെറുത്ത് കുക്ക് ചെയ്യണം എന്നെനിക്കില്ല. ഒരാൾ സഹായത്തിന് വേണ്ടതുണ്ടെന്നും ദിയ പറഞ്ഞു.

എല്ലാവർക്കും ഇങ്ങനെയാണോ എന്നറിയില്ല. കല്യാണം കഴിഞ്ഞ ആദ്യത്തെ നാളുകളിൽ ഒരു പേടി കാണും. എനിക്കാ ഫീൽ ഉണ്ടായിരുന്നു. എല്ലാം സ്വന്തമായി നോക്കണമെന്ന ഭയം. പുറത്ത് കാണിക്കുന്നില്ലെങ്കിലും അകത്ത് കുറച്ച് ഉണ്ടായിരുന്നു. ഇപ്പോൾ അത് മറികടന്നു. അതാണ് ജീവിതമെന്ന് അശ്വിൻ പറഞ്ഞു. എന്നായാലും ഈ സാഹചര്യം ഫേസ് ചെയ്തേ പറ്റൂയെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. കല്യാണം കഴിക്കാൻ പോകുന്നവർക്കും മാറി താമസിക്കാൻ പോകുന്നവർക്കും തുടക്കത്തിൽ ആ തോന്നലുണ്ടാകും. അത് മാറുന്നതാണോ ശീലമാകുന്നതാണോ എന്നറിയില്ലെന്നും അശ്വിൻ പറഞ്ഞു. അനുജത്തി ഹൻസികയെ മിസ് ചെയ്ത് താൻ കരഞ്ഞിട്ടുണ്ടെന്ന് ദിയയും കൂട്ടിച്ചേർത്തു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X