പത്തൊമ്പത് ആഴ്ചകളായി, കുഞ്ഞിന്റെ അനക്കം കിട്ടി തുടങ്ങി, കെട്ടിപ്പിടിച്ച് കിടന്നപ്പോൾ ബേബി കിക്ക് കിട്ടി; ദിയ

ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ദിയ കൃഷ്ണയും അശ്വിനും. ഒരു മാസം മുമ്പാണ് താൻ ​ഗർഭിണിയാണെന്ന വിവരം ദിയ തന്റെ ആരാധകരെ അറിയിച്ചത്. പ്ര​ഗ്നൻസി റിവീലിങിനുശേഷം ​ഗർഭകാലവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് വ്ലോ​ഗ് വീഡിയോകളിലൂടെ ദിയ ഏറെയും പങ്കുവെക്കുന്നത്. ​ഇപ്പോഴിതാ വിവാഹശേഷമുള്ള ആദ്യത്തെ പ്രണയ ദിനം ആലപ്പുഴയിൽ ആഘോഷിച്ചതിന്റെ വ്ലോ​ഗുമായി എത്തിയിരിക്കുകയാണ് ദിയ.

ആലപ്പുഴയിലെ ഒരു റിസോർട്ടിലായിരുന്നു ഇരുവരുടെയും വാലന്റൈൻസ് ഡെ ആഘോഷം. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ കയറിയപ്പോൾ മുതലുള്ള വിശേഷങ്ങൾ ദിയ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ട്രെയിൻ കയറാനായി റെയിൽ വെ സ്റ്റേഷനിൽ എത്തിയപ്പോൾ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ടാണ് ദിയയുടെ വീഡിയോ ആരംഭിക്കുന്നത്.

Diya Krishna Aswin Ganesh

പതിവിൽ നിന്നും വിപരീതമായി ഇത്തവണ സ്റ്റേഷനിൽ വിശദമായ ചെക്കിങ് ഉണ്ടായിരുന്നുവെന്നും കാരണം തിരക്കിയപ്പോഴാണ് ബോംബ് ഭീഷണിയുണ്ടെന്ന് അറിയുന്നതെന്നുമാണ് ദിയ പറഞ്ഞത്. മുൻകരുതൽ എന്നോണം ജീവനക്കാർ നടത്തിയ അനൗൺസ്മെന്റ് കൂടി കേട്ടപ്പോൾ ഒരു ഭയം തോന്നിയിരുന്നുവെന്നും ദിയ പറയുന്നു. റിസോർട്ടിലെത്തിയ ശേഷം താമസം, ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാം വിശദമായി വീഡിയോയിൽ ദിയ ഉൾപ്പെടുത്തിയിരുന്നു.

പ്ര​ഗ്നൻസി ക്രേവിങ്സ് ഉള്ളതിനാൽ മെനുവിൽ ഇല്ലാതിരുന്ന സാമ്പാർ വരെ റെസ്റ്റോറന്റിൽ പറഞ്ഞ് റിക്വസ്റ്റ് ചെയ്ത് ഉണ്ടാക്കിപ്പിച്ച് കഴിച്ചുവെന്നും ദിയ പറഞ്ഞു. കൂടാതെ നാല് മാസം പിന്നിട്ട തന്റെ ​ഗർഭകാലത്തെ പുതിയ വിശേഷങ്ങളും ദിയ വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. പത്തൊമ്പത് ആഴ്ചകൾ പിന്നിട്ടതിനാൽ ചെറിയ അനക്കം കിട്ടി തുടങ്ങിയെന്നും ദിയ പറയുന്നു.

കുഞ്ഞിന്റെ ബേബി കിക്ക് കിട്ടി തുടങ്ങിയതിനാൽ പലപ്പോഴും രാത്രിയിൽ ഉറങ്ങാൻ കഴിയാറില്ലെന്നും ദിയ പറയുന്നു. ആദ്യമായി കു‍ഞ്ഞിന്റെ അനക്കം അനുഭവിച്ചപ്പോഴുള്ള അനുഭവം ദിയയ്ക്കൊപ്പം അശ്വിനും പങ്കുവെച്ചു. തുടകത്തിൽ ​ഗ്യാസാണെന്നാണ് താൻ കരുതിയതെന്നും ദിയ പറയുന്നു. ഇപ്പോള്‍ പത്തൊമ്പത് ആഴ്ചയായി. വയറിനകത്തുള്ള ആള്‍ ചെറിയ അനക്കമൊക്കെ തരുന്നുണ്ട്. ഇടയ്ക്ക് എന്റെ ഉറക്കമൊക്കെ കളയുന്നുണ്ട്. പെട്ടെന്നൊക്കെ എഴുന്നേറ്റിരിക്കാറുണ്ട്.

കൈ തന്നേ... തനിക്കിത് ഫീല്‍ ചെയ്യുന്നുണ്ടോയെന്ന് ഞാന്‍ ഇടയ്ക്ക് ഉറങ്ങുന്ന അശ്വിനെ വിളിച്ച് എഴുന്നേൽപ്പിച്ച് ചോദിക്കാറുണ്ട്. അശ്വിന്‍ ഇങ്ങനെ കൈവെച്ചിരിക്കുമ്പോള്‍ ആ ഫീല്‍ കിട്ടാറുണ്ട്. ആ കിട്ടി കിട്ടി എന്നൊക്കെ പറയാറും. ഫുഡ് കഴിച്ച് കഴിഞ്ഞാൽ പിന്നെ അനക്കം ഒന്നും ഉണ്ടാവുകയില്ല. ബേബി ഉറക്കത്തിലേക്ക് പോകുമെന്ന് തോന്നുന്നു. തുടക്കത്തിൽ ബേബി കിക്കാണെന്ന് മനസിലായില്ല.

Diya Krishna Aswin Ganesh

ഗ്യാസ് കാരണമാണ് ഇങ്ങനെ വരുന്നതെന്നായിരുന്നു ഞാന്‍ കരുതിയത്. നന്നായി ഫുഡ് കഴിച്ചാലും നന്നായി നടന്നാലുമൊക്കെ എനിക്ക് മൂവ്‌മെന്‍സ് അറിയാമായിരുന്നു. വിശന്നിരിക്കുമ്പോഴെല്ലാം ആള്‍ എന്നെ ചവിട്ടാറുണ്ട്. മനോഹരമായൊരു ഫീലാണ് അത്. അനുഭവിച്ചിട്ടുള്ളവര്‍ക്കറിയാം. അയ്യോ... ഇതെന്താ ഇങ്ങനെ എന്നൊക്കെയായിരുന്നു അശ്വിന്‍ ആദ്യം ബേബി കിക്ക് അനുഭവിച്ചപ്പോൾ പറഞ്ഞത്.

പിന്നെ അത് എഞ്ചോയ് ചെയ്ത് തുടങ്ങിയെന്നും​ ​ദിയ പറഞ്ഞു. തുടക്കത്തിൽ ബേബി കിക്ക് കിട്ടിയപ്പോൾ ഇപ്പോൾ തന്നെ അറിയാന്‍ പറ്റുമോ എന്നായിരുന്നു ഞാന്‍ ഓര്‍ത്തത്. ആദ്യമൊക്കെ കൈവെച്ച് നോക്കുമ്പോള്‍ ഒന്നും അറിയാന്‍ പറ്റില്ലായിരുന്നു. കെട്ടിപ്പിടിച്ച് കിടക്കുമ്പോള്‍ ഇങ്ങനെ വയറില്‍ കൈവെക്കാറുണ്ടായിരുന്നു. പെട്ടെന്നൊരു സാധനം അതിങ്ങനെ വന്നോണ്ടിരിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ബേബി ക്വിക്കാണെന്ന് മനസിലായതെന്നായിരുന്നു അശ്വിന്‍ പറഞ്ഞത്.

മുകളില്‍ നിന്നേ എനിക്ക് വയറുണ്ട്. അത്രയധികം വയറൊന്നും വന്നിട്ടില്ല. അഞ്ചാം മാസത്തിലേക്ക് കയറുമ്പോള്‍ ഒരു പരിപാടിയുണ്ട്. അതിന്റെ വിശേഷങ്ങൾ പിന്നാലെ അറിയിക്കാം. വളകാപ്പ് ഏഴാം മാസത്തിലേ നടത്തുന്നുള്ളുവെന്നും ദിയ വീഡിയോയിൽ കൂട്ടിച്ചേർത്തു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X