'സദാസമയവും സ്വന്തം വീട്ടുകാർക്കൊപ്പം, ദിയയുടെ ലൈഫ് എല്ലാ പെൺകുട്ടികൾക്കും കിട്ടിയിരുന്നെങ്കിൽ'; കമന്റുകൾ
ഏറെ നാളായി കാണുന്ന ഒരു സ്വപനമാണ് ഇക്കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് ദിയ കൃഷ്ണ നേടിയെടുത്തത്. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം ഉറ്റ ചങ്ങാതിയായിരുന്ന അശ്വിനെ ദിയ ജീവിത പങ്കാളിയാക്കി. പ്രണയത്തിലായിട്ട് രണ്ട് വർഷമെ ആയിട്ടുള്ളുവെങ്കിലും വർഷങ്ങളുടെ പരിചയം ഇരുവരും തമ്മിലുണ്ട്. താൻ കടന്നുപോയ എല്ലാ അവസ്ഥകളും കണ്ട വ്യക്തിയാണ് അശ്വിനെന്നാണ് ദിയ ഭർത്താവിനെ കുറിച്ച് സംസാരിക്കവെ എപ്പോഴും പറയാറുള്ളത്.
തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ നടന്ന ദിയയുടെയും അശ്വിന്റെയും വിവാഹത്തിന്റെ വിശേഷങ്ങളെല്ലാം വൈറലായിരുന്നു. ഇപ്പോഴും സോഷ്യൽമീഡിയയിലെ ട്രെന്റിങ് കപ്പിളാണ് ദിയയും അശ്വിനും. അടുത്തിടെയാണ് ഇരുവരും ബാലിയിലേക്ക് ഹണിമൂൺ ട്രിപ്പ് നടത്തിയത്. കുടുംബത്തോടൊപ്പമാണ് ഇരുവരും ബാലിക്ക് ഹണിമൂൺ പോയത് എന്നത് ഏറെ ചർച്ചയായിരുന്നു.

പ്രേക്ഷകർ പറഞ്ഞതുപോലെ ഒരു മിഥുനം സിനിമ ടച്ച് തങ്ങളുടെ ഹണിമൂൺ യാത്രയ്ക്കുണ്ടായിരുന്നുവെന്ന് ദിയയും വീഡിയോയിൽ പറഞ്ഞിരുന്നു. മരുമകനല്ല ചുരുങ്ങിയ കാലം കൊണ്ട് മകന്റെ സ്ഥാനത്തേക്കാണ് കൃഷ്ണകുമാറും സിന്ധുവും അശ്വിനെ സ്വീകരിച്ചത്. ആഘോഷമായി നടന്ന വിവാഹത്തിന്റെ ചെലവുകളെല്ലാം മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാതെ ദിയയും അശ്വിനും ചേർന്നാണ് വഹിച്ചത്.
ഇപ്പോഴിതാ വിവാഹത്തിന്റെ ഓഫീഷ്യൽ വീഡിയോയുടെ ടീസർ പങ്കുവെച്ചിരിക്കുകയാണ് താരപുത്രി. ഒരു ഫീൽഗുഡ് സിനിമ കാണുന്ന പ്രതീതിയാണ് വെഡ്ഡിങ് വീഡിയോയുടെ ടീസറിനുള്ളത്. ഫുൾ വീഡിയോ കാണാനുള്ള ത്രില്ലിലാണ് ടീസർ വന്നതോടെ ആരാധകരും. മിസ്സിൽ നിന്നും മിസിസിലോട്ട് മാറി അങ്ങനൊരു പ്രത്യേകത മാത്രമെ തോന്നിയുള്ളു. പക്ഷെ ഞാൻ എക്സൈറ്റഡാണ്.
കാരണം ജീവിതത്തിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന മൊമന്റല്ലേ. ഇങ്ങനൊയെക്കെയാണെങ്കിൽ കൂടിയും ബെസ്റ്റ് ഫ്രണ്ട്സായ ഞങ്ങൾ ഒരു റീൽ ഷൂട്ട് ചെയ്യാൻ വേണ്ടി റെഡിയായതുപോലൊരു ഫീലാണ് കൂടുതൽ എന്നാണ് വധുവായി ഒരുങ്ങിയപ്പോഴുള്ള അനുഭവം പങ്കിട്ട് ടീസർ വീഡിയോയിൽ ദിയ പറഞ്ഞത്. ഹൽദി, സംഗീത്, താലികെട്ട് എല്ലാത്തിന്റെയും ചെറിയ ക്ലിപ്പുകൾ ടീസറിൽ കാണാം. ഇതുവരെ ദിയയുടെ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളതിൽ ഏറ്റവും മനോഹരമായത് വെഡ്ഡിങ് വീഡിയോയുടെ ടീസറാണെന്നും കമന്റുകളുണ്ട്.
തമിഴ്, നോർത്ത് ഇന്ത്യൻ മിക്സായിരുന്നു ദിയയുടെയും അശ്വിന്റെയും വെഡ്ഡിങ് ലുക്ക്. അതുകൊണ്ട് തന്നെ പക്ക തമിഴ് ബ്രാഹ്മിൺ സ്റ്റൈലിൽ വധുവരന്മാരായി ഒരുങ്ങി ഒരു ഫോട്ടോഷൂട്ട് ചെയ്യുമോയെന്ന ആവശ്യം ആരാധകർ കമന്റിലൂടെ താര ജോഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്താണ് താമസമെങ്കിലും അശ്വിന്റെ വേരുകൾ തമിഴ്നാട്ടിലാണ്.

മഡിസർ സാരിയും വലിയ മൂക്കുത്തിയും തലനിറയെ പൂക്കളുമെല്ലാമായുള്ള നവവധു ലുക്കിൽ ദിയയെ കാണാൻ കൊതിയുണ്ടെന്നും കമന്റുകളുണ്ട്. നടൻ ജയറാമിന്റെ മകൾ മാളവിക താലികെട്ട് ചടങ്ങിന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈ ലുക്കിലാണ് എത്തിയത്. അതുപോലെ വളരെ വ്യത്യസ്തമായൊരു കമന്റും ദിയയുടെ പുതിയ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടു.
വിവാഹിതയായിട്ടും ഭർത്താവിന്റെ വീട്ടിൽ ഒരു ദിവസം പോലും നിൽക്കാതെ സദാസമയവും സ്വന്തം വീട്ടുകാർക്കൊപ്പവും വീട്ടിലും സമയം ചിലവഴിക്കാൻ ഭാഗ്യം ലഭിച്ച കുട്ടി. ദിയയുടെ ലൈഫ് എല്ലാ പെൺകുട്ടികൾക്കും കിട്ടിയിരുന്നെങ്കിൽ അവരുടെയൊക്കെ വിവാഹജീവിതം എന്ത് സുഖമുള്ളതായേനെ എന്നാണ് ഒരാൾ കുറിച്ചത്.
വിവാഹത്തോടെ അശ്വിനൊപ്പം ഫ്ലാറ്റെടുത്ത് ദിയ താമസം മാറിയെങ്കിലും ഭക്ഷണം കഴിക്കാനും ബോറടി മാറ്റാനും മറ്റ് എല്ലാ കാര്യങ്ങൾക്കുമായി ദിയ ഇപ്പോഴും ഏറെയും സമയം ചിലവഴിക്കുന്നത് സ്വന്തം വീട്ടിലാണ്.
വിവാഹശേഷം ഇതുവരെ അശ്വിന്റെ വീട്ടിൽ നിന്നുള്ള വീഡിയോകൾ ദിയ പങ്കിടാത്തതുകൊണ്ടാകും ആരാധകർ ഇത്തരത്തിലുള്ള കമന്റ് കുറിച്ചത്. വിവാഹത്തിന് മുമ്പ് ദിയയുടെ വീഡിയോകളിൽ ഏറ്റവും കൂടുതൽ നിറഞ്ഞ് നിന്നത് അശ്വിന്റെ കുടുംബമായിരുന്നു. ദിയയെപ്പോലെ തന്നെ അശ്വിന്റെ അമ്മയും ഒരു സംരംഭകയാണ്.


Click it and Unblock the Notifications