ഹണിമൂൺ ബാലിയിലോ..?, മാതാപിതാക്കൾക്കും സഹോദരിമാർക്കുമൊപ്പം അവധി ആഘോഷിച്ച് ദിയ കൃഷ്ണയും അശ്വിനും!
സഞ്ചാരികളുടെ പറുദീസയാണ് ബാലി. വിനോദസഞ്ചാരികളെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുന്ന ശൈലിയാണ് ബാലിയുടേത്. ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യക്കാര്‍ക്കും സൗജന്യ വിസയാണ്. അതുകൊണ്ട് തന്നെ വിമാനത്താവളത്തില്‍ അധികം പണിപ്പെടേണ്ടി വരില്ല. വിസ ഓണ്‍ അറൈവല്‍ സൗകര്യം പ്രയോജനപ്പെടുത്താം. പരമ്പരാഗതമായി കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ബാലിക്കാര്‍.
എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പാതിയോടെ അത് വിനോദസഞ്ചാരത്തിന് വഴിമാറി. ഇപ്പോള്‍ ബാലിയിലെ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ല് തന്നെ വിനോദ സഞ്ചാരമാണ്. വരുമാനത്തിന്റെ എൺപത് ശതമാനത്തോളം ഈ മേഖലയില്‍ നിന്ന് ലഭിക്കുന്നു. ഇന്‍ഡൊനീഷ്യയിലെ ഒരു പ്രവിശ്യാ ദ്വീപാണ് ബാലി. കേരളത്തിന്റെ ഏഴിലൊന്നാണ് വിസ്തൃതി. ജനസംഖ്യ 42 ലക്ഷത്തിലേറെ.

മുസ്ലിം ഭൂരിപക്ഷരാജ്യമായ ഇന്‍ഡൊനീഷ്യയില്‍ ഹിന്ദുക്കള്‍ മഹാഭൂരിപക്ഷമായ ഒറ്റത്തുരുത്തെന്ന കൗതുകമുണ്ട് ബാലിക്ക്. വിശാലവും അതിമനോഹരവുമായ കടല്‍ത്തീരങ്ങള്‍, കുന്നുകൾ, പര്‍വതങ്ങൾ, പരന്നുകിടക്കുന്ന വയലുകൾ, പകരംവെക്കാനില്ലാത്ത മഴക്കാടുകള്‍, കണ്ടാല്‍ മതിവരാത്ത ഭൂപ്രകൃതി എന്നിവയാണ് ബാലിയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.
കുറഞ്ഞ ചിലവില്‍ യാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്ക് ചേർന്ന വിദേശ നാടുകളിലൊന്നാണ് ബാലി. അതിനാൽ തന്നെ കേരളത്തിൽ നിന്നും അടുത്തിടെയായി വിവാഹിതരായ കപ്പിൾസ് അടക്കമുള്ളവർ ബാലിയാണ് ഹണിമൂൺ ഡെസ്റ്റിനേഷനായി തെരഞ്ഞെടുക്കുന്നത്. ചിലർ കുടുംബസമേതം അവധി ആഘോഷിക്കാനായി പോകുന്നതും ബാലിയിലേക്ക് തന്നെ.
ബാലിയും തായ്ലെന്റും മാൽഡീവ്സുമെല്ലാമാണ് അടുത്തിടെയായി കേരളത്തിലുള്ളവർ വിനോദസഞ്ചാരത്തിനായി തെരഞ്ഞെടുക്കുന്നത്. ഇപ്പോഴിതാ നടൻ കൃഷ്ണകുമാറും കുടുംബവും ബാലിയിലേക്ക് അവധി ആഘോഷിക്കാനായി പോയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി തെരഞ്ഞെടുപ്പും മകൾ ദിയയുടെ വിവാഹവുമെല്ലാമായി തിരക്കിലായിരുന്നു കൃഷ്ണകുമാർ. അവസാനമായി കുടുംബസമേതം കൃഷ്ണകുമാർ പോയത് യുകെയിലേക്കായിരുന്നു.
ക്രിസ്മസ് ലണ്ടനിൽ അടിച്ചു പൊളിച്ചതിന്റെ വ്ലോഗുകൾ ഭാര്യ സിന്ധുവും മക്കളുമെല്ലാം പങ്കുവെക്കുകയും ചെയ്തിരുന്നു. ഇത്തവണത്തെ ട്രിപ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മരുമകൻ അശ്വിനൊപ്പമുള്ള കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും ആദ്യ ഇന്റർനാഷണൽ ട്രിപ്പ് കൂടിയാണ് ബാലിയിലേക്ക് നടത്തിയത്. ദിയയും അശ്വിനും വിവാഹത്തിന് മുമ്പ് ദുബായിലേക്ക് അടക്കം നിരവധി ട്രിപ്പുകൾ പോയിരുന്നു.

എന്നാൽ ആ യാത്രകളിൽ ഇരുവരും മാത്രമെ ഉണ്ടായിരുന്നുള്ളു. വിവാഹശേഷമുള്ള അശ്വിന്റെയും ദിയയുടെയും ആദ്യത്തെ ട്രിപ്പായതിനാൽ ഹണിമൂൺ ബാലിയിലാണോയെന്നും ഇരുവരോടും ആരാധകർ ചോദിക്കുന്നുണ്ട്. ബഡ്ജറ്റ് ഹോളിഡെയ്സ് എന്ന ട്രാവൽ കമ്പനിയാണ് ബാലി ട്രിപ്പിന് വേണ്ട സൗകര്യങ്ങളെല്ലാം കൃഷ്ണകുമാറിനും കുടുംബത്തിനും ചെയ്ത് കൊടുത്തത്.
ദിയയുമായി പ്രണയത്തിലായശേഷമാണ് അശ്വിനും യാത്രകളെ കൂടുതൽ പ്രണയിച്ച് തുടങ്ങിയത്. ബാലിയിൽ നിന്നും അശ്വിനൊപ്പമുള്ള പ്രണയാർദ്ര നിമിഷങ്ങൾ വീഡിയോയി ദിയ സോഷ്യൽമീഡിയയിൽ പങ്കിട്ടു. പ്രണയം പരസ്യപ്പെടുത്തും മുമ്പ് അശ്വിനൊപ്പം ദിയ മാൽഡീവ്സിലേക്ക് യാത്ര പോയിരുന്നു.
അശ്വിൻ പ്രപ്പോസ് ചെയ്തശേഷം ഇക്കഴിഞ്ഞ വാലന്റൈൻസ് ഡെയ്ക്ക് പ്രണയ സമ്മാനം എന്ന പോലെ അശ്വിനുമായി ദിയ ദുബായിലേക്ക് പറന്നിരുന്നു. അവിടെ വെച്ച് ഡീപ്പ് ഡൈവ് അടക്കമുള്ളവയും ഇരുവരും ഒരുമിച്ച് ചെയ്തിരുന്നു.
താരകുടുംബം ബാലിയിലേക്ക് പറന്നതോടെ അവിടെ നിന്നുള്ള വ്ലോഗുകൾ കാണാനാണ് കൃഷ്ണ സിസ്റ്റേഴ്സിന്റെ ആരാധകർ കാത്തിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് തിരുവനന്തപുരത്ത് വെച്ചായിരുന്നു ദിയയുടെയും അശ്വിന്റെയും വിവാഹം നടന്നത്. ശേഷം കൃഷ്ണകുമാറിന്റെ സുഹൃത്തുക്കൾക്കും മറ്റുമായി ഡൽഹിയിൽ ഒരു ചെറിയ ഫങ്ഷൻ കൂടി നടത്തി.
തിരുവനന്തപുരത്ത് വീടിനോട് ചേർന്ന് തന്നെ എടുത്ത ഫ്ലാറ്റിലാണ് വിവാഹത്തോടെ ദിയയുടെയും അശ്വിന്റെയും താമസം. സോഫ്റ്റ്വെയർ എഞ്ചിനീയറായ അശ്വിൻ തിരുവനന്തപുരത്താണ് താമസമെങ്കിലും തമിഴ്നാട്ടിലാണ് ഏറെയും ബന്ധുക്കളുള്ളത്. വർഷങ്ങളുടെ പരിചയവും സൗഹൃദവും ദിയയും അശ്വിനും തമ്മിലുണ്ട്. അതാണ് വിവാഹത്തിന് കാരണമായതും.


Click it and Unblock the Notifications