എന്റെ വീട്ടുകാര്‍ എവിടെ എന്ന് സംശയിക്കണ്ട, അച്ഛന്‍ വരില്ല! വിവാഹശേഷമുള്ള ആദ്യ ദീപാവലി ഭർത്താവിന്റെ വീട്ടിൽ

താരപുത്രിയും ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങള്‍ ആയിരുന്നു കുറച്ചു മാസങ്ങളായി പുറത്തുവന്നു കൊണ്ടിരുന്നത്. ഇപ്പോള്‍ ഭര്‍ത്താവ് അശ്വിന്‍ ഗണേശനൊപ്പം സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയാണ് ദിയ. ഇതിനിടെ ആഘോഷിക്കാന്‍ കിട്ടുന്ന ഓരോ അവസരങ്ങളും മനോഹരമായ ചെലവഴിക്കുകയാണ് താരങ്ങള്‍.

വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ഇരുവരുടെയും ആദ്യത്തെ ഓണം ദിയയുടെ വീട്ടിലായിരുന്നു. ഇപ്പോള്‍ രണ്ടാളും ഒരുമിച്ചുള്ള ആദ്യ ദീപാവലി ആഘോഷിക്കുകയാണ്. ഇതിനായി ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിന്റെ വീഡിയോയുമായിട്ടാണ് ദിയ എത്തിയത്.

diya-aswin

'അശ്വിന്റെ വീട്ടിലേക്ക് പോകുന്നതിനു മുന്‍പ് ഒരുങ്ങുന്നത് മുതല്‍ അവിടെയെത്തി ഭക്ഷണം കഴിച്ച് തിരികെ മടങ്ങി പോരുന്നത് വരെയുള്ള കാര്യങ്ങള്‍ ദിയയുടെ പുതിയ വ്‌ലോഗിലുണ്ട്. മാത്രമല്ല കുടുംബമൊന്നിച്ച് പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.

അതേസമയം ഇതുമായി ബന്ധപ്പെട്ട വരാന്‍ സാധ്യതയുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും ദിയ നല്‍കിയിരുന്നു. ദീപാവലി ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കൊപ്പം ആഘോഷിച്ചപ്പോള്‍ ദിയയുടെ വീട്ടുകാര്‍ എവിടെപ്പോയി എന്ന ചോദ്യമായിരിക്കും കൂടുതല്‍ വരിക. എന്നാല്‍ തന്റെ വീട്ടില്‍ അങ്ങനെ പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങള്‍ ഒന്നും ഉണ്ടാവാറില്ലെന്നാണ് താരപുത്രി പറയുന്നത്.

'എന്റെ വീട്ടുകാരെ കണ്ടില്ലല്ലോ എന്ന് പറഞ്ഞ് ആരും വിഷമിക്കേണ്ട. അച്ഛന്‍ വരില്ല. എന്റെ വീട്ടില്‍ എനിക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോഴാണ് അവസാനമായി പടക്കം പൊട്ടിച്ചത്. അവിടെ ഫോട്ടോയ്ക്ക് വേണ്ടി കമ്പിത്തിരി മാത്രമേ കത്തിക്കാറുള്ളൂ. നാളെ ചിലപ്പോള്‍ അവിടെ അതു മാത്രമേ ഉണ്ടാവുകയുള്ളൂ. അതാണ് വീട്ടില്‍ നിന്നും ആരും ഇങ്ങോട്ട് വരാത്തതിന് കാരണം. അശ്വിന്റെ അച്ഛനും അമ്മയും പടക്കം പൊട്ടിക്കാനും മറ്റും കുറച്ചു ലേറ്റ് ആയിട്ടേ വരികയുള്ളു. അവര്‍ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണെന്നും' ദിയ പറയുന്നു.

diya-aswin

ഇതിനിടെ ദിയയുടെ അമ്മായിയമ്മയുടെ ബിസിനസിനെക്കുറിച്ച് താരം സംസാരിച്ചിരുന്നു. 'അമ്മയുടെ ബിസിനസിനെ പറ്റി വ്‌ലോഗില്‍ പറഞ്ഞതിന് ശേഷം വലിയ ഓര്‍ഡറുകളാണ് വന്നത്. 200ല്‍ അധികം ഓര്‍ഡറുകള്‍ വന്നതായി അശ്വിന്‍ പറയുന്നു. ഡെയിലി ലിമിറ്റ് കഴിഞ്ഞതോടെ ഗൂഗിള്‍ പേ ബ്ലോക്ക് ആവുകയും ചെയ്തുവെന്ന്' താരം പറയുന്നു.

വര്‍ഷങ്ങളോളം അടുത്ത സുഹൃത്തുക്കളായിരുന്നു ദിയയും അശ്വിനും. ഇടയ്ക്ക് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ശേഷം പ്രൊപ്പോസ് ചെയ്യുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തു. മകളുടെ സന്തോഷത്തിനൊപ്പം നിന്ന നടന്‍ കൃഷ്ണ കുമാറും കുടുംബവും ദിയയുടെ ഇഷ്ടത്തിന് വിവാഹം നടത്താന്‍ തീരുമാനിച്ചു. അങ്ങനെ ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയും അശ്വിനും തമ്മിലുള്ള വിവാഹം.

വിവാഹിതരായതിന് ശേഷം സ്വന്തമായി ഒരു ഫ്‌ളാറ്റിലേക്ക് മാറി താമസിക്കുകയാണ് താരങ്ങള്‍ ചെയ്തത്. രണ്ട് വീട്ടുകാരുമായി നല്ല സ്‌നേഹത്തിലാണെങ്കിലും വിവാഹം കഴിഞ്ഞതോടെ കപ്പിള്‍സായി ജീവിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X