എന്നെ പ്രാകുന്ന ആരും വിവാഹത്തിനുണ്ടാവില്ല! കല്യാണത്തിന്റെ ചടങ്ങുകളില്‍ ആളെ കുറച്ചതിനെ പറ്റി ദിയയും അശ്വിനും
വിവാഹത്തിന് വേണ്ടി കാത്തിരുന്ന ആരാധകര്‍ക്ക് മുന്നില്‍ പുതിയ വീഡിയോസുമായി എത്തുകയാണ് ദിയ കൃഷ്ണ. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ദിയയുടെ വിവാഹം. പിന്നാലെ വിവാഹത്തിന്റെ വീഡിയോസ് എത്തി. എന്നാലിപ്പോള്‍ ഹല്‍ദി ആഘോഷം എങ്ങനെയായിരുന്നുവെന്ന് കാണിക്കുകയാണ് താരങ്ങള്‍.
യൂട്യൂബ് ചാനലിലും സോഷ്യല്‍ മീഡിയ പേജുകളിലും സജീവമായ ദിയ തന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. അത്തരത്തില്‍ സ്വന്തമായി അധ്വാനിച്ചാമ് വിവാഹത്തിനുള്ള മുന്നൊരുക്കം നടത്തിയത്. വളരെ ലളിതമായിരുന്നെങ്കിലും ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ചുള്ള ആഘോഷങ്ങളും താരപുത്രി സംഘടിപ്പിച്ചിരുന്നു.

ഹല്‍ദി ആഘോഷിക്കുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ കാണിച്ചുള്ള പുതിയ വീഡിയോയുമായിട്ടാണ് ദിയയും അശ്വിനും എത്തിയത്. അശ്വിന്‍ വീഡിയോ പകര്‍ത്തുമ്പോള്‍ ദിയയാണ് കാര്‍ ഓടിക്കുന്നത്. ഒപ്പം ഇരുവരുടെയും അടുത്ത സുഹൃത്തും കാറിലുണ്ടായിരുന്നു.
ഹല്‍ദി ഔട്ടഡോറില്‍ വച്ചാണ് നടത്തുന്നത്. ഹല്‍ദി മാത്രമാണ് ഓപ്പണായി ചെയ്യുന്നത്. അതുകൊണ്ട് മഴ ഞങ്ങളെ ചതിക്കുമോ എന്ന് ഭയങ്കരമായ പേടി ഉണ്ടായിരുന്നു. അങ്ങനെ ഉണ്ടായാല്‍ പ്ലാന്‍ മൊത്തം മാറ്റേണ്ടി വരും. എന്റെ ഭാഗ്യമോ, കണ്ണമ്മയുടെ ഭാഗ്യമോ ഇന്ന് മഴ മാറി നില്‍ക്കുകയാണ്. മാത്രമല്ല ഇന്ന് കുറച്ച് വെയില്‍ കൂടുതലുണ്ടെങ്കിലേ ഉള്ളുവെന്നാണ് ദിയ പറയുന്നത്.
ഞങ്ങളുടെ വിവാഹത്തിന്റേതായിട്ടുള്ള ആദ്യ ചടങ്ങാണിത്. ഇവിടെ നിന്നും തുടങ്ങുകയാണ്. ഇനി സംഗീത്, അതിനൊപ്പം മെഹന്തി ചടങ്ങും ഉണ്ടാവും. വളരെ കുറച്ച് പേരെ മാത്രമേ ഇതൊക്കെ അറിയിച്ചിട്ടുള്ളു. ഇത് ഇന്റിമേറ്റ് ഫങ്ഷനാണ്. നമുക്ക് അത്രയും വേണ്ടപ്പെട്ടവരും നമ്മുടെ ലൈഫില്‍ സഹായിച്ചിട്ടുള്ളവരും നമ്മുടെ വെല്‍വിഷേഴ്‌സും അല്ലാതെ അവിടെ വന്ന് നമ്മളെ പ്രാകുന്ന ആരെയും വിളിച്ചിട്ടില്ലെന്നും ദിയയും അശ്വിനും പറയുന്നു.
പിന്നീട് ഇരുവരും ഹല്‍ദിയ്ക്ക് വേണ്ടി ഒരുങ്ങുന്നതും ഈ ദിവസത്തെ പ്ലാനിങ്ങുകളുമൊക്കെയാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ദിയയുടെയും അശ്വിന്റെയും മാതാപിതാക്കളും ബന്ധുക്കളുമൊക്കെ വളരെ ആഘോഷത്തോടെ നടത്തിയ ചെറിയൊരു പരിപാടിയാണെങ്കിലും വലിയൊരു ആഘോഷമാക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചു.

അതേ സമയം ദിയയുടെ വിവാഹത്തിന്റെ വസ്ത്രങ്ങള്‍ക്കും മേക്കപ്പിനും വലിയ വിമര്‍ശനമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഹല്‍ദിയില്‍ ഏറ്റവും സുന്ദരിയായിട്ടാണ് താരമെത്തിയത്. ഓഫ് വൈറ്റ് നിറമുള്ള ലെഹങ്കയായിരുന്നു ദിയയുടെ വേഷം. ഇതിനോട് ചേരുന്ന കുര്‍ത്തയാണ് അശ്വിന്‍ ധരിച്ചത്. ഹല്‍ദിയുടെ വസ്ത്രത്തില്‍ വധുവരന്മാര്‍ തന്നെ സ്‌കോര്‍ ചെയ്തു. അത് ആര്‍ക്കും വിട്ട് കൊടുക്കാന്‍ ദിയ ശ്രമിച്ചിട്ടില്ല.
ഈ ഡ്രസ്സില്‍ ഓസിയും അശ്വിനും അടിപൊളിയായിട്ടുണ്ട്. ക്യൂട്ട് ആണ്. പരിപാടി മൊത്തത്തില്‍ കളര്‍ ആയി. ഇതില്‍ ശരിക്കും ഹൈലൈറ്റ് ആയത് ചെക്കനും പെണ്ണും തന്നെ. ഓസിയുടെയും ആശ്വിന്റെയും ചിരി എന്ത് ക്യൂട്ടാണ്. രണ്ടാളും അടിപൊളി ആയിട്ട് മുന്നോട്ട് പോകൂ. വിവാഹത്തിന്റെ തിരക്കുകളൊക്കെ കഴിഞ്ഞിട്ട് വേണം രണ്ട് പേരും കൂടെ ഉള്ള ഡേ ഇന്‍ അവര്‍ ലൈഫ് ഒക്കെ കാണാന്‍...
മാത്രമല്ല ബന്ധുക്കളെയും നാട്ടുകാരെയും വിളിക്കാതെ കല്യാണം നടത്തിയ ദിയയെ അഭിനന്ദിക്കുകയാണ് ആരാധകര്‍. ലക്ഷങ്ങള്‍ പൊടിച്ച് കല്യാണം നടത്തിയിട്ട് അതിനെ കുറിച്ചുള്ള കുറ്റവും കുറവും പറഞ്ഞിട്ട് പോകുന്നവരാണ് ഭൂരിഭാഗം. അങ്ങനെയുള്ളപ്പോള്‍ തന്നെ പ്രാകുന്ന ആരും വിവാഹത്തിനില്ലെന്ന് ദിയ പറഞ്ഞത് എല്ലാവര്‍ക്കും മാതൃകയാക്കാവുന്നതാണ് എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.


Click it and Unblock the Notifications