കല്യാണം കഴിപ്പിച്ച് വിട്ടേക്കും, ഇവർ തന്നെ നോക്കിക്കോളണം; ദിയയുടെ പെണ്ണുകാണൽ ചട‌ങ്ങിൽ കൃഷ്ണ കുമാർ

കാത്തിരിപ്പിനൊടുവിൽ ദിയ കൃഷ്ണയുടെ സ്വപ്നങ്ങൾ സഫലമാകുന്നു. കാമുകൻ അശ്വിൻ ​ഗണേശുമായുള്ള ദിയയുടെ വിവാഹം ഉറപ്പിച്ചു. അശ്വിന്റെ കുടുംബം ദിയയുടെ വീട്ടിൽ വന്ന് സംസാരിച്ചു. അശ്വിന്റെ മാതാപിതാക്കളും സഹോദരനും സഹോദരന്റെ ഭാര്യയും കുട്ടിയുമുൾപ്പെടെയാണ് ദിയയുടെ വീട്ടിലെത്തിയത്. ദിയയു‌ടെ അച്ഛൻ കൃഷ്ണകുമാറും സിന്ധു കൃഷ്ണയും ഇവരെ സ്വീകരിച്ചു. സഹോദരിമാരായ ഇഷാനി, ഹൻസിക എന്നവർ ദിയക്കൊപ്പം വീട്ടിലുണ്ടായിരുന്നു. അതേസമയം അഹാന കൃഷ്ണ ചെന്നെെയിലാണുള്ളത്.

അശ്വിന്റെ അമ്മ വീട്ടിലേക്ക് വന്നയുടനെ ആചാരപ്രകാരമുള്ള ചില ചടങ്ങുകൾ ചെയ്യുന്നുണ്ട്. ഒരു പ്ലേറ്റിൽ മുല്ലപ്പൂവും പഴങ്ങളും അശ്വിന്റെ അമ്മ നിരത്തി. ഇത് ചായ കുടിക്കുന്ന സ്ഥലത്ത് കൊണ്ട് വെക്കുകയും ചെയ്തു. ദിയയുടെ അമ്മയ്ക്ക് ഈ ച‌‌ടങ്ങിനെക്കുറിച്ച് മനസിലായില്ല. ബ്രാഹ്മിൺ സാധനമാണെന്ന് തോന്നുന്നു, നമ്മുടെയല്ലെന്ന് ദിയ ഇതിനിടെ പറയുന്നുണ്ട്. അശ്വിന്റെ വീട്ടുകാരുമായി കൃഷ്ണ കുമാർ സംസാരിക്കുന്നതും ദിയ പങ്കുവെച്ച വീഡിയോയിൽ കാണിക്കുന്നുണ്ട്.

Diya Krishna

എല്ലാ കല്യാണം കഴിയുമ്പോഴും മാതാപിതാക്കൾക്ക് ടെൻഷൻ. എന്തിനാണെന്ന് ഞാനെപ്പോഴും ചോദിക്കും. കല്യാണം കഴിപ്പിച്ച് വിട്ടേക്കും. ഇവർ തന്നെ നോക്കിക്കോളണം കാര്യങ്ങൾ. വലിയ കാര്യങ്ങളല്ലാത്തതെല്ലാം നിങ്ങൾ തന്നെ സോൾവ് ചെയ്യണമെന്നും കൃഷ്ണ കുമാർ ചായ കുടിക്കവെ പറയുന്നു.

വിവാഹ നിശ്ചയ ചടങ്ങ് നടത്താത്തതിനെക്കുറിച്ച് ദിയ വീഡിയോയിൽ സംസാരിക്കുന്നുണ്ട്. ഇപ്പോൾ ബോളിവുഡിലുൾപ്പെടെ എൻ​ഗേജ്മെന്റ് ഫംങ്ഷൻ ഇല്ലെന്ന് ദിയ പറയുന്നു. പയ്യൻ പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യുകയും പെൺകുട്ടി യെസ് പറയുകയും ചെയ്താൽ അത് എൻ​ഗേജ്മെന്റ് തന്നെയാണ്. അശ്വിൻ പ്രൊപ്പോസ് ചെയ്തപ്പോൾ ഞാൻ യെസ് പറഞ്ഞതാണ്.

Diya Krishna

അത് ഞങ്ങളുടെ എൻ​ഗേജ്മെന്റ് ആയാണ് ഞങ്ങളും കുടുംബവും കണ്ടത്. എൻ​ഗേജ്മെന്റ് ചടങ്ങ് അനാവശ്യ ചെലവാണെന്നും ദിയ പറയുന്നു. ആലിയ ഭട്ടിന് ആഫ്രിക്കയിൽ വെച്ച് രൺബീർ കപൂർ റിം​​ഗ് കൊടുക്കുകയാണ് ചെയ്തത്. അതിന് ശേഷം വിവാഹമായിരുന്നു. അത് പോലെ തങ്ങൾക്കും നേരിട്ട് വിവാഹമാണെന്ന് ദിയ കൃഷ്ണ വ്യക്തമാക്കി.

കല്യാണത്തിന് മുമ്പേ ഹണിമൂൺ കഴിഞ്ഞു എന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്നവരെക്കുറിച്ചും ദിയ കൃഷ്ണ സംസാരിച്ചു. ഇന്നത്തെ ഒരു മലയാള സിനിമയെടുത്താലും അതിൽ ലിവിം​ഗ് ടു​ഗെദർ കാണിക്കുന്നുണ്ട്. ഞാനും അശ്വിനും ലിവിം​ഗ് ടു​ഗെദറിൽ അല്ല. ഞാൻ എന്റെ വീട്ടിലും അശ്വിൻ അശ്വിന്റെ വീട്ടിലുമാണ്. ലിവിം​ഗ് ടു​ഗെദർ കൺസെപ്റ്റിൽ ഏത് നടൻ അഭിനയിച്ചാലും കൈയടിച്ച് പാസാക്കുന്നവരാണ് കമന്റിടുന്നത്.

നിങ്ങളൊക്കെ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നും ദിയ ചോദിക്കുന്നു. കല്യാണം കഴിഞ്ഞ് ഒരാളുടെ കൂടെ ജീവിച്ച് തുടങ്ങുന്നതിന് മുമ്പേ അയാൾ എങ്ങനെയാണെന്ന് നമുക്ക് അറിയണമല്ലോയെന്നും ദിയ കൃഷ്ണ ചൂണ്ടിക്കാട്ടി. അടുത്ത സുഹൃത്തുക്കളായിരുന്നു ദിയയും അശ്വിനും. പിന്നീട് ഇവർ പ്രണയത്തിലാവുകയായിരുന്നു. അശ്വിനൊപ്പമുള്ള യാത്രകളുടെ വീഡിയോകൾ ദിയ യൂട്യൂബ് ചാനലിൽ പങ്കുവെക്കാറുണ്ട്. സെപ്റ്റംബർ മാസത്തിലാണ് ഇവരുടെ വിവാഹം ന‌ടക്കാൻ പോകുന്നത്.

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X