നിറവയർ പുറംലോകത്തിന് കാണിച്ച് ദിയ കൃഷ്ണ, മാലിദ്വീപിൽ നിന്നും ഭർത്താവിനൊപ്പമുള്ള ഫോട്ടോയുമായി താരപുത്രി
ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ഇന്‍ഫ്‌ളുവന്‍സറാണ് ദിയ കൃഷ്ണ. പ്രമുഖ നടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാനയുടെ അനിയത്തിയുമൊക്കെ ആണെങ്കിലും സ്വന്തമായൊരു ഐഡിന്റിറ്റി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ താരപുത്രിയ്ക്ക് സാധിച്ചിരുന്നു. ഓസി എന്ന് വിളിക്കുന്ന ദിയ വൈകാതെ അമ്മയാവാന്‍ ഒരുങ്ങുകയാണ്. ഗര്‍ഭകാലത്തിന്റെ ആറാം മാസത്തിലൂടെ കടന്ന് പോവുകയകാണ്. ജൂലൈയിലായിരിക്കും കുഞ്ഞ് ജനിക്കുക.
അതേ സമയം കുഞ്ഞിനെ വരവേല്‍ക്കുന്നതിന് മുന്‍പ് ജീവിതം അടിച്ച് പൊളിക്കുകയാണ് ദിയയും ഭര്‍ത്താവ് അശ്വിനും. ഇരുവരും കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈയിലും മറ്റിടങ്ങളിലും യാത്ര പോയിരുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് തമിഴ്‌നാട്ടിലേക്ക് പോകുന്നത്. എന്നാലിപ്പോള്‍ അവധിക്കാലം ആഘോഷിക്കാനായി ഇരുവരും പോയെന്ന വിശേഷമാണ് പുറത്ത് വന്നിരിക്കുന്നത്.

ഗര്‍ഭിണിയായത് കൊണ്ട് തന്നെ അധികം ദൂരത്തേക്കോ മണിക്കൂറുകള്‍ നീണ്ട യാത്രയോ ദിയയ്ക്ക് പറ്റില്ല. അതുകൊണ്ട് തന്നെ കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോകുന്ന യാത്ര മാറ്റി വെച്ചിരുന്നു. ഇത്തവണ ദിയയുടെ സഹോദരിമാരും അമ്മയുമടക്കം അവരുടെ സ്വപ്‌ന നഗരമായ ജപ്പാനിലേക്കാണ് അവധി ആഘോഷിക്കാനായി പോയിരിക്കുന്നത്. ഏറെ കാലമായിട്ടുള്ള ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു താരസഹോദരിമാര്‍. കൂട്ടത്തില്‍ ദിയ മാത്രമാണ് ആ യാത്രയില്‍ നിന്നും മാറി നിന്നത്.
ആയതിനാല്‍ ജപ്പാന് പകരം മറ്റെവിടെയെങ്കിലും പോകാമെന്ന് താരപുത്രി തീരുമാനിച്ചതാണെന്ന് തോന്നുന്നു. നിലവില്‍ താനും ഭര്‍ത്താവ് അശ്വിനും മാലിദ്വീപിലാണെന്ന് പറഞ്ഞാണ് ദിയ എത്തിയിരിക്കുന്നത്. ഇരുവരും ബോട്ടില്‍ യാത്ര ചെയ്യുന്നതിന്റെ അടക്കമുള്ള വീഡിയോസ് പുറത്ത് വിട്ടതോടെയാണ് യാത്രയുടെ പുതിയ വിശേഷങ്ങള്‍ ആരാധകരും അറിയുന്നത്. മാത്രമല്ല ആദ്യമായി നിറവയറിൻ്റെ ചിത്രങ്ങളും ദിയ പുറത്ത് വിട്ടു.
ബിക്കിനി വേഷത്തിൽ വയർ പൂർണമായിട്ടും കാണിക്കുന്ന രീതിയിലാണ് താരപുത്രി എത്തിയിരിക്കുന്നത്. ഭർത്താവ് വയറിൽ താങ്ങി പിടിച്ചതും ദിയ ഒറ്റയ്ക്ക് നിൽക്കുന്നതുമൊക്കെ ചിത്രങ്ങളിൽ കാണാം. ബേബി മൂൺ ഇപ്പോൾ ചെയ്തുവെന്നാണ് താരപുത്രി പറയുന്നത്. എന്നാൽ സാധാരണ പോലെ വിമർശനങ്ങളാണ് ഇതിന് താഴെ വരുന്നത്. കൂടുതൽ പേരും അമ്മയാവാനൊരുങ്ങുന്ന അശ്വിനും ദിയയ്ക്കും ആശംസകൾ അറിയിച്ച് എത്തിയെങ്കിലും ബാക്കിയുള്ളവർ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തിയും പരിഹസിച്ചുമാണ് കമൻ്റുകൾ ഇട്ടിരിക്കുന്നത്.

ഈ സമയത്ത് ഇത്രയധികം യാത്രകളൊക്കെ നടത്തുന്നത് ശരിയാണോ എന്ന ചോദ്യം സൈഡിലൂടെ വരുന്നുണ്ടെങ്കിലും ആത്യന്തികമായി അമ്മയുടെ സന്തോഷമാണ് പ്രധാനമെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.
വിവാഹം, ഭര്‍ത്താവ്, കുട്ടികള്‍ അങ്ങനൊരു ജീവിതം വേണമെന്ന് ഏറെ ആഗ്രഹമുണ്ടായിരുന്ന ആളായിരുന്നു ദിയ കൃഷ്ണ. ചെറിയ പ്രായത്തിലേ താന്‍ സ്വപ്‌നം കണ്ടതും കുടുംബിനിയായി ജീവിക്കുന്നതാണ്. അങ്ങനെയാണ് ചേച്ചി അഹാനയെ മറികടന്ന് ആദ്യമേ വിവാഹം കഴിക്കുന്നത്. ഏറെ കാലമായി പരിചയത്തിലുണ്ടായിരുന്ന സുഹൃത്ത് അശ്വിനുമായി ദിയ ഇഷ്ടത്തിലാവുകയായിരുന്നു. ഒരുമിച്ച് ജീവിക്കാമെന്നുള്ള തീരുമാനമായതോടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു.
ഏറെ കാലമായി ദിയയുടെ സുഹൃത്ത് ഗ്യാങ്ങില്‍ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അശ്വിന്‍. ഇടയ്ക്ക് രണ്ടാളും റീല്‍സ് വീഡിയോ ചെയ്ത് തുടങ്ങിയതോടെയാണ് ആരാധകരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ദുബായില്‍ വെച്ച് ഇരുവരും പ്രൊപ്പോസല്‍ വീഡിയോ കൂടി പുറത്ത് വിട്ടതോടെയാണ് പ്രണയം ഉറപ്പിക്കുന്നത്. 2024 സെപ്റ്റംബറിലായിരുന്നു ദിയയും അശ്വിനും തമ്മിലുള്ള വിവാഹം. ഇരുവരും തമ്മില്‍ ആഗ്രഹിച്ചത് പോലെ വസ്ത്രം മുതല്‍ വിവാഹവേദി വരെ എല്ലാം ദിയയുടെ ഇഷ്ടത്തിനാണ് ചെയ്തത്.


Click it and Unblock the Notifications