ആ ലൈക്ക് കണ്ടപ്പോഴേ വിചാരിച്ചു! ഇങ്ങനൊന്ന് വരുമെന്ന്! ഓമിയുടെ ചിരിയല്ലെന്ന് ദിയയുടെ മുന്‍കൂര്‍ ജാമ്യവും
അഭിനയത്തിലൂടെയല്ലാതെ താരമായി മാറിയ താരപുത്രിയാണ് ദിയ കൃഷ്ണ. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ ഇടക്കാലത്ത് വാര്‍ത്തകളിലും നിറഞ്ഞിരുന്നു. തന്റെ ഷോപ്പിലെ ജീവനക്കാര്‍ പണം തട്ടിയ സംഭവം സോഷ്യല്‍മീഡിയയിലും വലിയ ചര്‍ച്ചയായിരുന്നു. കൂടപ്പിറപ്പുകളെപ്പോലെയാണ് അവരെ കണ്ടിരുന്നത്. അത്രയും വിശ്വാസമായിരുന്നു അവരെ. പ്രസവിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കവെയായിരുന്നു സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ദിയ മനസിലാക്കുന്നത്. അമ്മയും സഹോദരിമാരും ഇടപെട്ടതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു പുറത്തുവന്നത്. തെളിവ് സഹിതമായി അഹാന ഇവരെ ചോദ്യം ചെയ്തിരുന്നു. അവരുടെ കൈയ്യില്‍ നില്‍ക്കില്ലെന്ന് മനസിലായപ്പോഴാണ് ഈ വിവരം തന്നോട് പറയുന്നതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. പിന്നീടങ്ങോട്ടുള്ള വിവരങ്ങളെല്ലാം എല്ലാവരും അറിഞ്ഞതാണ്.
കേരളം മുഴുവനും ഞങ്ങളോടൊപ്പം നിന്ന സമയം കൂടിയായിരുന്നു അത് എന്ന് കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. വഴക്കുകളൊക്കെ ഉണ്ടാവാറുണ്ടെങ്കിലും ആവശ്യം വന്നാല്‍ വീട്ടില്‍ എല്ലാവരും ഒന്നിക്കാറുണ്ട്. ഓസിയുടെ പ്രശ്‌നം വന്നപ്പോള്‍ അമ്മ കൃത്യമായി തന്നെ ഇടപെട്ടിരുന്നു. തെളിവുകളെല്ലാം അമ്മുവിന്റെ കൈയ്യിലുണ്ടായിരുന്നു. കുട്ടിക്കാലത്ത് വീട്ടില്‍ ഏറ്റവും തല്ലുകൊള്ളി ദിയയായിരുന്നു. അവളെ നന്നായി വഴക്ക് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ മുതിര്‍ന്നപ്പോള്‍ ഞങ്ങള്‍ തമ്മില്‍ പ്രത്യേകമായൊരു അടുപ്പമുണ്ടായി എന്നും അദ്ദേഹം പറഞ്ഞിരുന്നു. വിവാഹവും, പ്രസവവുമൊക്കെയായപ്പോള്‍ വീട്ടില്‍ എല്ലാവരും ദിയയുടെ കൂടെയുണ്ടായിരുന്നു. ബാംഗ്ലൂരിലേക്ക് പോവുമെന്നായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് വീടിനടുത്തായി ഫ്‌ളാറ്റ് എടുക്കുകയായിരുന്നു ദിയയും അശ്വിനും.

ബിസിനസിലെ കാര്യങ്ങളും, ഓമിയേയുമെല്ലാം കൃത്യമായി മാനേജ് ചെയ്യുന്നുണ്ട് ദിയ. ഓമിയെ എപ്പോഴും കൈയ്യില്‍ വെച്ചോണ്ടിരിക്കുന്നത് കാണാം. മറ്റാരുടെയെങ്കിലും കൈയ്യില്‍ കൊടുത്താലും പേടിയാണ്. അങ്ങനെയൊരു അമ്മയാണ് ഓസി. നേരത്തെ ഞാനും ഇതേപോലെയായിരുന്നു എന്ന് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. ഓമിക്കൊപ്പമുള്ള ക്യൂട്ട് നിമിഷങ്ങള്‍ എല്ലാവരും പങ്കിടാറുണ്ട്. ഇടയ്ക്ക് യാത്രകളൊക്കെ കുറച്ചെങ്കിലും ഇപ്പോള്‍ വീണ്ടും തുടങ്ങിയിരിക്കുകയാണ് അശ്വിനും ദിയയും. ദുബായിലേക്കായിരുന്നു ഇവര്‍ പോയത്.
അതിനിടയിലായിരുന്നു ട്രെന്‍ഡ് അനുകരിച്ചത്. ഓമിയേയും നെഞ്ചില്‍ വെച്ചുള്ള ഡാന്‍സ് ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഇത് ഓമിയുടെ ചിരിയല്ല എന്ന ക്യാപ്ഷനോടെയായിരുന്നു റീല്‍ പങ്കുവെച്ചത്. അവന്റ് മൂവ്‌മെന്‍സ് പവര്‍ഫുളാണെന്നായിരുന്നു അഹാന പറഞ്ഞത്. അമ്മൂ, അഞ്ച് മിനിറ്റ് ഇവനെ പിടിക്കാമോ എന്ന ചോദ്യത്തിനായി കാത്തിരിക്കുകയാണ് ഞാന്‍ ഇപ്പോള്‍ എന്നായിരുന്നു അഹാന പറഞ്ഞത്. അവന്‍ ജനിച്ചപ്പോള്‍ മുതല്‍ എല്ലാ കാര്യങ്ങളും നോക്കാന്‍ അമ്മു കൂടെയുണ്ടായിരുന്നു. ചിലതൊക്കെ കാണുമ്പോള്‍ സംശയം ചോദിക്കാറുണ്ടെന്നും ദിയ പറഞ്ഞിരുന്നു. തലൈവി ഈസ് ബാക്ക് എന്നായിരുന്നു അശ്വിന്റെ കമന്റ്. കമന്റിന് താഴെയായി സ്‌നേഹം അറിയിച്ച് ദിയ എത്തിയിരുന്നു.


Click it and Unblock the Notifications











