'ഒരുമിച്ച് കുറച്ച് സമയം പ്രതീക്ഷിച്ച് വന്നതല്ലേ, ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ല'; ദിയയ്ക്ക് കിട്ടിയ സർപ്രൈസ്!

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് കൃഷ്ണ കുമാർ. താരത്തിന് മാത്രമല്ല മൊത്തം കുടുംബത്തിനും ആരാധകർ ഏറെയാണ്. താരത്തിന്റെ മൂത്ത മകളും നടിയുമായ അഹാന മുതൽ ഇളയ മകളായ ഹൻസിക വരെ ഇൻസ്റ്റഗ്രാമിലെ താരങ്ങളാണ്. ‌കൃഷ്ണ കുമാറിന്റെ പാത പിന്തുടർന്ന് ആദ്യം സിനിമയിലേക്ക് എത്തിയത്. താരത്തിന്റെ മൂത്തപുത്രി അഹാനയായിരുന്നു. ഞാൻ സ്റ്റീവ് ലോപ്സ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക തുടങ്ങി നിരവധി സിനിമകളിൽ‌ അഹാന അഭിനയിച്ചു. അഹാനയ്ക്ക് പിന്നാലെ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകൾ ഇഷാനിയും നാലാമത്തെ മകൾ ഹൻസികയും സിനിമയിൽ അഭിനയിച്ചിരുന്നു.

വൺ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ഇഷാനി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഹൻസിക അഹാന നായികയായി അഭിനയിച്ച ലൂക്കയിൽ അഹാനയുടെ ചെറുപ്പകാലം അഭിനയിച്ചാണ് സിനിമയിൽ അരങ്ങേറിയത്. എല്ലാവരും ആദ്യത്തെ ലോക്ക്ഡൗൺ കാലത്താണ് യുട്യൂബ് ചാനൽ ആരംഭിച്ചത്. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ അഞ്ച് പേർക്കും യുട്യൂബ് ചാനലുണ്ട്. ക്യാമറ ഉറ​ങ്ങാത്ത വീട് എന്നാണ് ഈ താര കുടുംബത്തെ ട്രോളന്മാർ വിശേഷിപ്പിക്കാറുള്ളത്. ഇതുവരെ സിനിമയിൽ എത്തി നോക്കിയിട്ടില്ലാത്തത് കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയയാണ്.

സോഷ്യൽമീഡിയയിലെ താരം

സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും സോഷ്യൽമീഡിയയിലെ താരം ദിയ തന്നെയാണ്. സോഷ്യൽ മീഡിയ ഇൻഫ്ലൂവെൻസർ എന്ന നിലയിൽ സജീവമാണ് ദിയ കൃഷ്ണ. ഇൻസ്റ്റഗ്രാം, യുട്യൂബ് ചാനൽ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോകളുമായി തന്റേതായ ഇടം നേടാൻ ദിയക്ക് സാധിച്ചിട്ടുണ്ട്. ചെറിയ ചെറിയ വിശേഷങ്ങളും നൃത്തവും ഫോട്ടോഷൂട്ടും കുക്കിങ് വീഡിയോയുമാണ് ദിയയുടെ പ്രധാന കണ്ടെന്റ്. അത്യാവശ്യം ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റും ചെയ്യാറുള്ള ദിയ ഇപ്പോൾ ചെറിയ രീതിയിൽ ബിസിനസും തുടങ്ങിയിട്ടുണ്ട്. വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയ്ക്കായുള്ള ഓൺലൈൻ ഷോപ്പിങ് സൗകര്യമാണ് ഓ ബൈ ഓസി എന്ന പേരിൽ ദിയ കുറച്ച് നാൾ മുമ്പ് ആരംഭിച്ചത്. വലിയ സ്വീകാര്യതയോടെ ദിയയുടെ ആദ്യ ബിസിനസ് സംരംഭവും പ്രവർത്തിച്ച് വരികയാണ്.

സ്വന്തമായി ബിസിനസ്

ഏറ്റവും അടുത്ത സുഹൃത്ത് വൈഷ്ണവ് ഹരിചന്ദ്രനുമായി താൻ പ്രണയത്തിൽ ആണെന്ന് നാളുകൾക്ക് മുമ്പാണ് ദിയ വെളിപ്പെടുത്തിയത്. 'എന്റെ പ്രിയപ്പെട്ട കൂട്ടുകാരനുമായി ഞാൻ പ്രണയത്തിലാണ്' എന്നായിരുന്നു പ്രണയം വെളിപ്പെടുത്തി ദിയ പറഞ്ഞത്. 'നീ എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം നേടി. നീ ഇപ്പോൾ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായി മാറിയിരിക്കുന്നു' എന്നാണ് വൈഷ്ണവിന്റെ പിറന്നാൾ ദിനത്തിൽ ദിയ സോഷ്യൽമീഡിയയിൽ കുറിച്ചത്. ദിയയ്ക്കൊപ്പം എപ്പോഴും വീഡിയോകളിൽ വൈഷ്ണവ് പ്ര‌ത്യക്ഷപ്പെടാറുണ്ട്. വൈഷ്ണവിനൊപ്പമുള്ള ചിത്രങ്ങളും നിരന്തരം ദിയ പങ്കുവെക്കാറുണ്ട്. പ്രണയദിനത്തോട് അനുബന്ധിച്ച് ദിയയ്ക്ക് വൈഷ്ണവ് നൽകിയ സർപ്രൈസ് കാൻഡിൽ ലൈറ്റ് ഡിന്നറിന്റെ വീഡിയോയാണ് വൈറലാകുന്നത്. കാൻഡിൽ ലൈറ്റ് ഡിന്നറിന് വേണ്ടി പോകാമെന്ന് പറഞ്ഞാണ് വൈഷ്ണവ് ദിയയെ കൂട്ടികൊണ്ടുപോകുന്നത്.

Recommended Video

ഞങ്ങള്‍ കാമുകീ കാമുകന്മാർ, ദിയ കൃഷ്ണയെ കുറിച്ച് മനസുതുറന്ന് വൈഷ്ണവ്
പ്രണയദിനത്തിൽ പ്രാങ്ക് കിട്ടിയപ്പോൾ

എന്നാൽ വൈഷ്ണവ് കൂട്ടുകാരെയെല്ലാം കൂട്ടിചെന്ന് ദിയയെ പറ്റിക്കുകയാണ് ചെയ്തത്. നിനക്ക് എന്തിനാണ് കാന്റിൽ ലൈറ്റ് ഡിന്നർ, നീ കൂട്ടുകാർക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാൽ മതി എന്നെല്ലാമാണ് വൈഷ്ണവ് ദിയയോട് പറയുന്നത്. എന്നാൽ പ്രണയദിനത്തോട് അനുബന്ധിച്ച് കാന്റിൽ‌ ലൈറ്റ് പ്രതീക്ഷിച്ച് ചെന്നപ്പോൾ പറ്റിക്കപ്പെട്ടതിന്റെ വിഷമം ദിയയുടെ മുഖത്ത് വീ‍ഡിയോയിൽ ഉടനീളം പ്രകടമായിരുന്നുവെന്നാണ് വൈഷ്ണവിന്റെ വീ‍ഡിയോ കണ്ട് ദിയയുടെ ആരാധകർ കുറിച്ചത്. 'ഒരുമിച്ച് കുറച്ച് സമയം പ്രതീക്ഷിച്ച് വന്ന ദിയയോട്.. ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ല' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. താൻ പ്രാങ്കായിട്ടില്ലായെന്ന് ദിയ പറയുന്നതും വീഡിയോയിൽ കാണാം.

More from Filmibeat

Read more about: ahana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X