ചെറിയ പയ്യനെയും കൊണ്ട് നടക്കുന്നെന്ന പരിഹാസത്തിന് മറുപടി; അശ്വിന്റെ യഥാർത്ഥ പ്രായം; തുറന്ന് പറഞ്ഞ് ദിയ

സോഷ്യൽ മീഡിയയിലെ സ്ഥിരം ചർച്ചാ വിഷയമാണ് ദിയ കൃഷ്ണ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ മകളായ ദിയ യൂട്യൂബ് ചാനലിലൂടെയാണ് ജനശ്രദ്ധ നേടുന്നത്. സഹോദരിമാരായ മൂന്ന് പേരും ദിയയെ പോലെ സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ കുറച്ചധികം ഫാൻ ബേസുള്ളത് ദിയക്കാണ്. ദിയ കാര്യങ്ങൾ തുറന്ന് സംസാരിക്കുന്ന ആളാണെന്നും സാധാരണക്കാരിയെ പോലെ സംസാരിക്കുന്നെന്നും ഇവർ പറയുന്നു.

അതേസമയം ആരാധകരെ പോലെ തന്നെ ഹേറ്റേഴ്സും ദിയക്കുണ്ട്. അച്ഛൻ കൃഷ്ണകുമാറിന്റെ അതേ രാഷ്ട്രീയ അഭിപ്രായങ്ങളും ചിന്താ​ഗതികളുമാണ് ദിയക്കെന്ന് ഇവർ വാദിക്കുന്നു. അടുത്തിടെ കൃഷ്ണ കുമാറിന്റെ ജാതീയ പരാമർശത്തെ ദിയ ന്യായീകരിച്ചത് വിമർശിക്കപ്പെട്ടു. വിമർശനങ്ങളെയൊന്നും ദിയ കാര്യമാക്കാറില്ല. ദിയയുടെ ജീവിതത്തിലിന്ന് വിശേഷങ്ങളേറെയാണ്. ആ​ഗ്രഹിച്ചത് പോലെയൊരു പങ്കാളിയെ ലഭിച്ച സന്തോഷത്തിലാണ് ദിയ. അശ്വിൻ ​ഗണേശ് എന്നാണ് ദിയയുടെ കാമുകന്റെ പേര്.

Diya Krishna

മുൻ കാമുകനുമായി പിരിഞ്ഞതിന് ശേഷമാണ് കൂട്ടുകാരനായിരുന്ന അശ്വിനുമായി ദിയ അ‌ടുക്കുന്നത്. ‌സുഹൃത്താണെന്ന് പറഞ്ഞാണ് ദിയ ആദ്യം തന്റെ ഫോളോവേഴ്സിന് അശ്വിനെ പരിചയപ്പെടുത്തിയതെങ്കിലും പിന്നീട് താൻ അശ്വിനുമായി പ്രണയത്തിലാണെന്ന് ദിയ വ്യക്തമാക്കി. പ്രണയത്തിലാണെന്ന് അറിയിച്ച ശേഷം ദിയയുടെ യൂട്യൂബ് വീഡിയോകളിലെല്ലാം അശ്വിനുണ്ട്.

ഇപ്പോഴിതാ അശ്വിന്റെ പിറന്നാൾ ദിനം ആഘോഷമാക്കിയിരിക്കുകയാണ് ദിയ. അശ്വിന്റെ പ്രായമെത്രയെന്ന ഫോളോവേഴ്സിന്റെ ചോദ്യത്തിനും ഇന്ന് ഉത്തരം ലഭിച്ചു. അശ്വിൻ കാഴ്ചയിൽ ദിയയേക്കാൾ ചെറുപ്പമാണ്, ചെറിയ പയ്യനെ പോലെ തോന്നുന്നു, ദിയയെ കണ്ടാൽ അശ്വിന്റെ ചേച്ചിയെ പോലെയുണ്ട് എന്നൊക്കെ സോഷ്യൽ മീഡിയയിൽ കമന്റുകൾ വരാറുണ്ട്. യഥാർത്ഥത്തിൽ അശ്വിനേക്കാൾ പ്രായം കുറവാണ് ദിയക്ക്. 1998 ൽ ജനിച്ച ദിയക്ക് 25 വയസാണ്. അശ്വിന്റെ 27ാം പിറന്നാൾ ദിനമാണിന്ന്. ദിയ തന്നെയാണ് അശ്വിന് 27 വയസായി എന്ന് വ്യക്തമാക്കിയത്.

Diya Krishna

അശ്വിനെ വിവാഹം ചെയ്ത് കുടുംബ ജീവിതത്തിലേക്ക് ക‌‌ടക്കാനാണ് ദിയയുടെ തീരുമാനം. ഈ വർഷമോ അടുത്ത വർഷമോ വിവാഹമുണ്ടാകുമെന്നാണ് ദിയ പറയുന്നത്. പക്ഷെ വിവാഹം കുറച്ച് കഴിഞ്ഞ് പോരെ എന്നാണ് തന്നോട് വീട്ടുകാർ ചോദിക്കുന്നതെന്ന് ദിയ ഒരഭിമുഖത്തിൽ പറയുകയുണ്ടായി. അച്ഛനെയും അമ്മയെയും സംബന്ധിച്ച് താനെന്നും കുട്ടിയാണ്. എന്നാൽ കുടുംബ ജീവിതത്തിലേക്ക് കടക്കാനാണ് തന്റെ ആ​ഗ്രഹമെന്നും ചേച്ചിക്ക് മുമ്പേ തന്റെ വിവാഹം ഉണ്ടായെക്കുമെന്നും ദിയ പറഞ്ഞിട്ടുണ്ട്.

അശ്വിൻ ജീവിതത്തിലേക്ക് വന്ന ശേഷമുള്ള മാറ്റത്തെക്കുറിച്ചും ദിയ സംസാരിച്ചു. തന്റെ മുൻ പ്രണയങ്ങളിലെല്ലാം വഞ്ചിക്കപ്പെടുകയാണുണ്ടായത്. അശ്വിൻ വന്ന ശേഷം താൻ സന്തോഷവതിയാണ്. ആ തിളക്കം മുഖത്ത് കാണറുണ്ടെന്ന് എല്ലാവരും പറഞ്ഞിട്ടുണ്ടെന്നും ദിയ വ്യക്തമാക്കി. തന്റെ പഴയ ബ്രേക്കപ്പുകളെക്കുറിച്ചും ദിയ സംസാരിച്ചു. നമ്മൾ ആ ബന്ധത്തിൽ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ നൂറ് ശതമാനവും ആ ബന്ധത്തിന് കൊടുത്തിട്ടുണ്ടെങ്കിൽ ബന്ധം പിരിഞ്ഞാൽ മൂവ് ഓൺ ആകാൻ അധികം സമയം വേണ്ട. പക്ഷെ നമ്മുടെ ഭാ​ഗത്ത് എന്തെങ്കിലും കുറ്റബോധം ഉണ്ടെങ്കിൽ അത് പ്രയാസമായിരിക്കുമെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.

More from Filmibeat

Read more about: diya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X