വീഡിയോ നീക്കിയത് എന്റെ മാന്യത; പക്ഷെ ദിയ പിന്നീട് ചെയ്തത്; വിശദീകരണവുമായി ആരോപണം നേരിട്ട വ്ലോഗർ
ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ ഓൺലൈൻ ബിസിനസുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. ദിയയുടെ ഓൺലെെൻ ഷോപ്പിനെതിരെ ഒരു വ്ലോഗർ പരാതി ഉന്നയിച്ചതോടെ പിന്നാലെ നിരവധി പേർ പരാതിയുമായി രംഗത്ത് വന്നു. ഇതിനിടെ ചില റിയാക്ഷൻ വ്ലോഗർമാർ ദിയക്കെതിരെ വീഡിയോകൾ ചെയ്തു. ദിയയുടെ ഭാഗത്ത് നിന്നുണ്ടായത് വലിയ തെറ്റാണെന്ന് ഇവർ വാദിച്ചു. വിമർശനം കടുത്തതോടെ ഇന്നലെ ദിയ വിഷയത്തിൽ വിശദീകരണം നൽകി. ഓപ്പണിംഗ് വീഡിയോ ഇല്ലാത്തതിനിലാണ് പരാതി പരിഹരിക്കാൻ കഴിയാത്തതെന്ന് ദിയ വ്യക്തമാക്കി.
ഒപ്പം തനിക്കെതിരെ ഒരു വ്ലോഗർ കടുത്ത ആക്ഷേപം നടത്തുന്നുണ്ടെന്നും ദിയ കൃഷ്ണ ആരോപിച്ചു. അനന്തു എന്ന യൂട്യൂബർക്കെതിരെയാണ് ദിയ സംസാരിച്ചത്. മാസങ്ങൾക്ക് മുമ്പ് ഇയാൾ ദിയയെക്കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ഈ വീഡിയോയിൽ തന്നെക്കുറിച്ച് വളരെ മോശമായാണ് സംസാരിക്കുന്നതെന്ന് ദിയ ആരോപിച്ചു. ഇപ്പോഴാണ് ഇത് ശ്രദ്ധിച്ചത്. ഇയാൾ അച്ഛന്റെ പേര് വലിച്ചിഴച്ചു, താൻ തേപ്പുകാരിയാണെന്ന് പറഞ്ഞു, ഭർത്താവ് അശ്വിനെ പരിഹസിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ദിയ ഉന്നയിച്ചത്.

ഈ വീഡിയോ നീക്കം ചെയ്യണമെന്ന് ദിയ അഭ്യർത്ഥിച്ചു. പിന്നാലെ ഈ യുവാവ് ഈ വീഡിയോ പ്രെെവറ്റ് ആക്കി. ഇത് ദിയ സ്റ്റോറിയാക്കി. വീഡിയോ മാറ്റാൻ അയാൾ നിർബന്ധിതനായി. നിയമപരമായ പ്രശ്നങ്ങൾ മനസിലാക്കിയായിരിക്കണം വീഡിയോ നീക്കം ചെയ്തതെന്ന് കുറിക്കുകയും ചെയ്തു. ഇപ്പോഴിതാ ദിയക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് അനന്തു.
താൻ കാരണം ഒരാളുടെ മനസ് വേദനിച്ചു എന്ന് കരുതിയാണ് വീഡിയോ നീക്കിയത്. അത് എന്റെ മാന്യത. എന്നിട്ടിവർ ചെയ്ത പരിപാടി ഞാൻ വീഡിയോ പ്രെെവറ്റ് ആക്കിയെന്ന് പറഞ്ഞ് ബിജിഎം ഇട്ട് സ്റ്റോറിയിട്ടു. ഞാൻ പേടിച്ച് ഓടിയെന്ന് ആളുകളെ മാനിപ്പുലേറ്റ് ചെയ്യുന്നെന്ന് അനന്തു ആരോപിക്കുന്നു. ദിയ മുൻ കാമുകനെ തേച്ചു എന്നല്ല പറഞ്ഞത്. മുൻ കാമുകൻ ദിയയെ തേച്ചു എന്നാണ്. അശ്വിനെ അധിക്ഷേപിച്ചിട്ടില്ല. അശ്വിന് വേദനിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.

കൃഷ്ണകുമാറിന്റെ മകൾ എന്ന് പറഞ്ഞത് അദ്ദേഹത്തെ കൂടുതൽ പേര് അറിയുന്നത് കൊണ്ടാണെന്നും അനന്തു പറഞ്ഞു. ലൈംഗികമായി അധിക്ഷേപിച്ചിട്ടില്ല. ബിസിനസുമായി ബന്ധപ്പെട്ട വിവാദത്തെ വഴി തിരിച്ച് വിടാനാണ് ദിയ ശ്രമിക്കുന്നതെന്നും ഈ വ്ലോഗർ ആരോപിക്കുന്നു.
ചെയ്യാത്ത കാര്യത്തിന് എനിക്കെതിരെ കേസ് കൊടുത്താൽ എനിക്കും കേസ് കൊടുക്കാം. എന്നെ ഞരമ്പ് രോഗി എന്ന് വിളിച്ചു. താൻ ചെയ്യാത്ത കാര്യം എനിക്കെതിരെ ആരോപിച്ചു എന്ന പരാതികൾ തനിക്ക് കൊടുക്കാനാകുമെന്നും വ്ലോഗർ വാദിക്കുന്നു. ഓൺലൈൻ ബിസിനസിനെതിരെ വന്ന ആരോപണത്തിൽ കഴിഞ്ഞ ദിവസം വൈകാരികമായാണ് ദിയ കൃഷ്ണ സംസാരിച്ചത്.
ആരുടെ സഹായവും ഇല്ലാതെ ഒറ്റയ്ക്ക് വളർത്തിയെടുത്ത ബിസിനസാണിത്. ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കാൻ നോക്കുമ്പോൾ നോക്കി നിൽക്കാൻ പറ്റില്ല. വീട്ടുകാരുടെ പോലും സഹായമില്ലാതെയാണ് ഇതുവരെ എത്തിച്ചത്. മാനസികമായി ഈ വിവാദം തന്നെ ഏറെ ബാധിക്കുന്നുണ്ടെന്നും ദിയ തുറന്ന് പറഞ്ഞു. ഉറക്കമില്ല. ബിപിയുടെ പ്രശ്നമുണ്ടെന്നും ദിയ വ്യക്തമാക്കി.


Click it and Unblock the Notifications











