എന്റെ ഭർത്താവിനോടാണ് ഇത് ചെയ്തിരുന്നതെങ്കിൽ കേക്ക് കഴിക്കാന്‍ അവനായാലും അവളായാലും ജീവനോടെ ഉണ്ടാവില്ല; ദിയ

അടുത്തിടെ വിവാഹിതരായവരിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ട ദമ്പതികളാണ് നടൻ കൃഷ്ണ കുമാറിന്റെ മകളും ഇൻഫ്ലൂവൻസറുമായ ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ​ഗണേഷ്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ആഢംബരപൂർവം തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമുള്ള വിവാഹമായതുകൊണ്ട് തന്നെ ആ പ്രധാനപ്പെട്ട ദിവസം ഏറ്റവും മനോഹരമായാണ് ഇരുവരും നടത്തിയത്. ചിലവ് പോലും ഇരുവരും ഒരുമിച്ചാണ് വഹിച്ചത്.

അച്ഛനും സഹോദരിയുമെല്ലാം മലയാള സിനിമയിലെ താരങ്ങളാണെങ്കിലും സിനിമയിൽ നിന്നും വളരെ വേണ്ടപ്പെട്ടവരെ മാത്രമാണ് ദിയയുടെ വിവാഹത്തിന് ക്ഷണിച്ചത്. വിവാഹത്തിന് പങ്കെടുത്തത് ഏറെയും ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു. ഇന്റിമേറ്റ് വെഡ്ഡിങ് ആയിരുന്നതുകൊണ്ട് തന്നെ ഇരുവരും ഏറ്റവും സെപ്ഷ്യലായ ഡെ വളരെ നന്നായി ആസ്വദിച്ചു.

Diya Krishna sijo

കഴിഞ്ഞ ദിവസമാണ് ഇരുവരും ഹണിമൂൺ ട്രിപ്പ് കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയത്. ലണ്ടനിലേക്കായിരുന്നു ഇരുവരുടെയും ഹണിമൂൺ. ഇരുവരുടെയും സുഹൃത്തുക്കളായ അഞ്ജലിയും പാട്നറും ലണ്ടനിൽ സെറ്റിൽഡാണ് അതിനാലാണ് ഇരുവരും അവിടേക്ക് തന്നെ ഹണിമൂൺ ട്രിപ്പ് പോയത്. ലണ്ടനിലേക്ക് ബിസിനസ് ക്ലാസിൽ യാത്ര ചെയ്തതിന്റെയും സുഹൃത്തുക്കൾക്കൊപ്പം ചിക്കൻ കറി വെച്ചതിന്റെയും മറ്റുമെല്ലാം വ്ലോ​ഗ് ദിയ പങ്കിട്ടിരുന്നു.

കൂടാതെ ഹണിമൂൺ ട്രിപ്പിനിടെ പകർത്തിയ റൊമാന്റിക്ക് ചിത്രങ്ങളും റീലുമെല്ലാം ദിയ പങ്കുവെച്ചത് വൈറലായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ദിയ ഇപ്പോൾ അശ്വിന്റെ വീട്ടിലാണ്. അശ്വിന്റെ അമ്മയ്ക്കൊപ്പം തുളസി മാല കോർക്കുന്നത് ആസ്വദിക്കുന്ന വീഡിയോ ദിയ സ്റ്റോറിയായി പങ്കിട്ടിരുന്നു.

കമ്പ്യൂട്ടറിൽ തിരക്കിട്ട ജോലിയിലായിരിക്കുന്ന മകന് ഭക്ഷണം വാരികൊടുക്കുന്ന തന്റെ അമ്മായിയമ്മയുടെ വീഡിയോയും ദിയ പങ്കിട്ടിരുന്നു. ഒപ്പം മറ്റൊരു വീഡിയോ കൂടി സ്റ്റോറിയായി പങ്കിട്ടിരുന്നു. ആ വീഡിയോയും അതിനൊപ്പം ദിയ കുറിച്ച വാക്കുകളാണ് വൈറലാകുന്നത്. ബി​ഗ് ബോസ് താരം സിജോയുടെ വിവാഹ റിസപ്ഷന് എത്തിയ ബി​ഗ് ബോസ് താരം നോറ സിജോയുടെ മുഖത്ത് കേക്ക് തേക്കുന്ന വീഡിയോയാണ് ദിയ പങ്കിട്ടത്.

കഴിഞ്ഞ ദിവസമായിരുന്നു സിജോയുടെ വിവാഹം. അ‍ഞ്ച് വർഷത്തെ പ്രണയത്തിനുശേഷമാണ് ലിനുവിനെ താലികെട്ടി സിജോ സ്വന്തമാക്കിയത്. പള്ളിയിലെ വിവാഹ ചടങ്ങിനുശേഷം വൈകിട്ട് ക്ഷണിക്കപ്പെട്ടവർക്കായി റിസപ്ഷൻ സിജോയും ലിനുവും ഒരുക്കിയിരുന്നു. ആ ചടങ്ങിൽ പങ്കെടുക്കാൻ ഇതുവരെയുള്ള സീസണുകളിലെ ഒട്ടുമിക്ക ബി​ഗ് ബോസ് മത്സരാർത്ഥികളും എത്തിയിരുന്നു.

Diya Krishna sijo

റിസപ്ഷൻ പുരോ​ഗമിക്കുന്നതിനിടെയാണ് നോറ കേക്കുമായി എത്തി സിജോയുടെ മുഖത്ത് തേച്ചത്. ഈ വീഡിയോ പങ്കിട്ടാണ് ഇത്തരം പ്രവൃത്തികളോടുള്ള തന്റെ എതിർപ്പ് ദിയ അറിയിച്ചത്. ഇവര്‍ ആരൊക്കെയാണെന്ന് എനിക്കറിയില്ല. ഞങ്ങളുടെ സ്‌പെഷല്‍ ഡേയില്‍ എന്റെ പുരുഷനോട് ആരെങ്കിലും ഇങ്ങനെ ചെയ്താല്‍ പിന്നെ കേക്ക് കഴിക്കാന്‍ അവനായാലും അവളായാലും ഉണ്ടാവില്ലെന്നായിരുന്നു എന്നാണ് ദിയ കുറിച്ചത്.

നോറ കേക്ക് മുഖത്ത് തേച്ചപ്പോൾ സിജോയും തിരിച്ച് കേക്ക് തേക്കുന്നുണ്ടായിരുന്നു. തന്റെ പിറന്നാളിന് സിജോ മുഖത്ത് കേക്ക് തേച്ചിരുന്നുവെന്നും അന്ന് താൻ ആ​ഗ്രഹിച്ച് ധരിച്ച ഡ്രസ് പിന്നീട് ഉപയോ​ഗിക്കാൻ പറ്റാത്ത സ്ഥിതിയായിയെന്നും അതിന്റെ പകരമാണ് താൻ വീട്ടിയതെന്നുമാണ് നോറ കേക്ക് സിജോയുടെ മുഖത്ത് തേക്കാനുള്ള കാരണം വെളിപ്പെടുത്തി പറഞ്ഞത്.

വീഡിയോ വൈറലായതോടെ ദിയ മാത്രമല്ല സോഷ്യൽമീഡിയയിലെ ഭൂരിഭാ​ഗം ആളുകളും നോറയെ വിമർശിച്ചാണ് കമന്റുകൾ കുറിച്ചത്. വധു ലിനുവിനുപോലും നോറയുടെ പ്രവൃത്തി അസ്വസ്ഥതയുണ്ടാക്കിയെന്നും സാഹചര്യം അനുസരിച്ച് പെരുമാറാമായിരുന്നുവെന്നുമെല്ലാമാണ് കമന്റുകൾ. കുറച്ചെങ്കിലും വകതിരിവ് കാണിക്കാമായിരുന്നു, നോറയുടേത് മോശം പെരുമാറ്റം. എങ്ങനെയാണ് ഒരാളുടെ വിവാഹ വസ്ത്രം നശിപ്പിക്കാൻ മനസ് വന്നത് എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X