വിവാഹത്തിലെ പരാതികൾ ദിയ പരിഹരിച്ചു, ഇത്ര സുന്ദരിയായ ഗർഭിണിയോ?, ഇത് പെൺകുഞ്ഞ് തന്നെ; വളകാപ്പ് വീഡിയോ!

വിവാഹത്തിനുശേഷം ഓരോ ദിവസവും ആഘോഷമാക്കുകയാണ് ദിയ. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയ കൃഷ്ണയുടേയും അശ്വിന്റെയും വിവാഹം. ഇപ്പോൾ തന്റെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് താരപുത്രി. ജൂലൈയോടെ ദിയയ്ക്കും അശ്വിനും ഇടയിലേക്ക് പുതിയൊരു ആൾ കൂടി എത്തും. ​ഗർഭകാലം ഏഴാം മാസത്തിൽ എത്തിയതിനാൽ കഴിഞ്ഞ ദിവസം ദിയയുടെ വളകാപ്പ് ചടങ്ങ് ആഘോഷമായി നടന്നിരുന്നു. ഒരു കല്യാണത്തിന് സമാനമായ രീതിയിലായിരുന്നു ദിയയുടെ വളകാപ്പ്.

പച്ച നിറത്തിലുള്ള പട്ടുസാരിയും ഹെവി വർക്കുള്ള മെറൂൺ ബ്ലൗസുമായിരുന്നു ദിയയുടെ വേഷം. സാരിക്ക് ഇണങ്ങുന്ന തരത്തിലുള്ളതായിരുന്നു ആഭരണങ്ങൾ. പതിവിൽ നിന്നും വിപരീതമായി ഇത്തവണ ലൂസ് ഹെയറാണ് ദിയ ചൂസ് ചെയ്തത്. ഓഫ് വൈറ്റ് നിറത്തിലുള്ള കുർത്തയും പൈജാമയുമായിരുന്നു അശ്വിന്റെ വേഷം.

Diya krishna Valaikappu Ceremony

ഇരുവരുടേയും വിവാഹ​ വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത എംലോഫ്റ്റ് തന്നെയാണ് വളകാപ്പ് ചടങ്ങിനുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതും. രാജകീയമായ രീതിയിൽ അതീവ ​ഗംഭീരമായിരുന്നു ദിയയുടെ വളകാപ്പ് എന്നത് താരപുത്രി പങ്കിട്ട വീ‍ഡിയോയിൽ നിന്ന് തന്നെ വ്യക്തമാണ്. ​ഗ്രാന്റ് വളകാപ്പ് എന്ന ക്യാപ്ഷൻ നൽകിയാണ് ദിയ വീഡിയോ പങ്കുവെച്ചത്.

ഇരുവരുടേയും കുടുംബാം​ഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ചേർന്ന് ഒരു കൊച്ച് കല്യാണത്തിനുള്ള ആളുകൾ വളകാപ്പിന് എത്തിയിരുന്നു. വളകാപ്പിന് രണ്ട് മാസം മുമ്പ് അശ്വിന്റെ കുടുംബത്തിന്റെ വിശ്വാസവും ആചാരവും അനുസരിച്ച് അ‍ഞ്ചാം മാസത്തിലെ ചടങ്ങും സമാനമായ രീതിയിൽ ആഘോഷമായി നടന്നിരുന്നു. അമ്മയുടേയും കുഞ്ഞിന്റേയും ആരോ​ഗ്യത്തിനും ഐശ്വ​ര്യത്തിനും വേണ്ടിയുള്ളതായിരുന്നു ആ പൂജ ചടങ്ങുകൾ.

മൂന്ന് ദിവസത്തോളം നീണ്ടു നിന്ന അ‍ഞ്ചാം മാസ ചടങ്ങിൽ തമിഴ് ബ്രാഹ്മിൺ പെൺകുട്ടി ലുക്കിലായിരുന്നു ദിയ. എന്നാൽ വളകാപ്പിന് തനിനാടൻ മലയാളി പെൺകൊടിയായിരുന്നു താരം. വീഡിയോ വൈറലായശേഷം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ട കമന്റ് ദിയയുടെ പ്ര​ഗ്നൻസി ​ഗ്ലോയെ കുറിച്ചുള്ളതായിരുന്നു. ​ഗർഭിണിയായശേഷം ദിയ കൂടുതൽ സുന്ദരിയായി എന്നായിരുന്നു ഏറെയും കമന്റുകൾ.

വിവാഹത്തിന് ഒരുങ്ങിയതിനേക്കാൾ ഭം​ഗി വളകാപ്പിന് ഒരുങ്ങിയപ്പോൾ ദിയയ്ക്ക് വന്നുവെന്നും കമന്റുകളുണ്ട്. വിവാഹത്തിന് നോർത്ത് ഇന്ത്യൻ സ്റ്റൈലായിരുന്നു ദിയ അനുകരിച്ചിരുന്നത്. മാത്രമല്ല അധികം മേക്കപ്പോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. വളകാപ്പ് വീഡിയോ കാണാനായി കാത്തിരിക്കുകയായിരുന്നു. നല്ലൊരു വാവയേ ആരോഗ്യത്തോടെ ലഭിക്കട്ടെ. കഴിഞ്ഞ ഫങ്ഷൻ്റെ ലുക്ക് സൂപ്പറായിരുന്നെങ്കിൽ വളകാപ്പ് ലുക്ക് അതിന് മുകളിൽ പോയി.

Diya krishna Valaikappu Ceremony

കല്യാണത്തിന് ഒരുങ്ങിയതിനേക്കാൾ സുന്ദരിയായിരിക്കുന്നു. വിവാഹ ലുക്കുമായി ബന്ധപ്പെട്ട പരാതികൾ ദിയ പരിഹരിച്ചു. ഇത്ര സുന്ദരിയായ ഗർഭിണിയോ? എന്നിങ്ങനെയാണ് കമന്റുകൾ. നിരവധി പേർ ഇരുവർക്കും ആശംസകൾ നേർന്നും എത്തി. അതേസമയം താരപുത്രിക്ക് പിറക്കാൻ പോകുന്നത് ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്നതുമായി ബന്ധപ്പെട്ടുള്ള പ്രവചനങ്ങളും കമന്റ് ബോക്സിൽ നടക്കുന്നുണ്ട്.

ഭൂരിഭാ​ഗം പേരും ദിയയുടെ പ്ര​ഗ്നൻസി ​ ​ഗ്ലോ കണ്ട് പെൺകുഞ്ഞാണെന്നാണ് കുറിച്ചത്. കുറച്ചുപേർ ആൺകുഞ്ഞായിരിക്കുമെന്നും പ്രവചിച്ചിട്ടുണ്ട്. ആൺകുഞ്ഞായിരിക്കുമെന്ന് ഇടയ്ക്ക് തനിക്ക് തോന്നാറുള്ളതായി ദിയയും മുമ്പ് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ തന്നെ ദിയ ​ഗർഭിണിയായിരുന്നു. വിവാഹശേഷം അധികം വൈകാതെ കുഞ്ഞ് വേണമെന്നത് ദിയയ്ക്ക് ഏറെ നാളുകളായുള്ള പ്ലാൻ ആയിരുന്നു.

മകളുടെ കുഞ്ഞിന് പേര് കണ്ടെത്താനുള്ള ചുമതല അമ്മ സിന്ധുവിനാണ്. അമ്മ നല്ല പേരുകൾ കണ്ട് പിടിക്കുമെന്ന വിശ്വാസം ദിയയ്ക്കുമുണ്ട്. കൃഷ്ണകുമാർ കുടുംബത്തിലേക്ക് ആദ്യമായി എത്താൻ പോകുന്ന പേരക്കുട്ടി ദിയയുടേതാണ്. അഹാന കരിയറിന് പ്രാധാന്യം കൊടുത്തതിനാലാണ് ചേച്ചിയെ മറികടന്ന് അനിയത്തി ദിയ വിവാഹിതയായത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X