'ഇപ്പോൾ സിം​ഗിളാണ്, പാട്നറിന് നല്ല സ്വഭാവം ഉണ്ടായിരിക്കണം, നല്ല ആളുകൾ വരുമോയെന്ന് നോക്കാം'; വൈഷ്ണവ് പറയുന്നു!

നടി അഹാന കൃഷ്ണയുടെ സഹോദരിയും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ദിയ കൃഷ്ണ സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും ചേച്ചിയെപോലെ തന്നെ ആരാധകരുള്ള സോഷ്യൽമീഡിയ സ്റ്റാറാണ്. ദിയയുടെ ഡാൻസ് വീഡിയോകൾക്കും റീലുകൾക്കുമാണ് ആരാധകർ കൂടുതൽ.

ദിയയുടെ വീഡിയോകൾ വഴിയാണ് വൈഷ്ണവിനും ആരാധകരുണ്ടായത്. കോളേജ് കാലം മുതൽ ദിയയുടെ ഉറ്റ ചങ്ങാതിയായിരുന്നു വൈഷ്ണവ്. ഇരുവരും ഒരിടയ്ക്ക് പ്രണയത്തിലുമായിരുന്നു. എന്നാൽ അടുത്തിടെയാണ് ഇരുവരും സൗഹൃ​ദം അവസാനിപ്പിച്ചത്.

സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായി തിളങ്ങുന്ന വൈഷ്ണവിന് കട്ടൻ വിത്ത് കിച്ചു എന്ന പേരിൽ‌ സ്വന്തമായൊരു യുട്യൂബ് ചാനലുമുണ്ട്. ദിയയുമായി വേർപിരിഞ്ഞുവെങ്കിലും ശത്രുതയില്ലെന്നും തങ്ങൾ പുറത്ത് വെച്ച് കാണാറുണ്ടെന്നും വൈഷ്ണവ് അടുത്തിടെ പറഞ്ഞിരുന്നു. ദിയ-വൈഷ്ണവ് കോമ്പോയിലുള്ള ഡാൻസ് വീഡിയോകൾ മിസ് ചെയ്യുന്നുവെന്നാണ് ഇരുവരും വേർപിരിഞ്ഞശേഷം സോഷ്യൽമീഡിയയിൽ വരുന്ന കമന്റുകൾ.

Vaishnav Harichandran

ഇപ്പോഴിതാ തന്റെ ജീവിത പങ്കാളി എങ്ങനെയുള്ള വ്യക്തിയായിരിക്കണം എന്നതിനെ കുറിച്ച് സുഹൃത്ത് മേഘയുമായി നടത്തിയ സംഭാഷണത്തിനിടെ മനസ് തുറന്നിരിക്കുകയാണ് വൈഷ്ണവ്. ആളുകളെ കണ്ണടച്ച് വിശ്വസിച്ചുപോകും എന്നത് തന്നെയാണ് തന്നിലുള്ള ഏറ്റവും മോശം സ്വഭാവമെന്നും വൈഷ്ണവ് പറയുന്നു.

ബിഡിഎ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നും എന്നാൽ ഒരു ഘട്ടത്തിൽ താനായിട്ട് തന്നെ ആ ജോലി വേണ്ടെന്ന് വെച്ചതാണെന്നും അല്ലാതെ ആരും ഇറക്കി വിട്ടതല്ലെന്നും വൈഷ്ണവ് സുഹൃത്തിനോട് സംസാരിക്കവെ പറയുന്നുണ്ട്. മേഘയുടെ പല ചോദ്യങ്ങളും തന്നെ ട്രോളുന്നത് പോലെ ഉള്ളതാണെന്നും തമാശ കലർത്തി വൈഷ്ണവ് പറഞ്ഞു.

'നിലവിൽ ഞാൻ സിം​ഗിളാണ്. പുതിയ റിലേഷൻഷിപ്പ് വരാൻ ധൃതി ഒന്നുമില്ല. നല്ല ആളുകൾ വരുമോ എന്ന് നോക്കാം. എനിക്ക് ഇതുവരെ ഈ വർഷത്തിൽ ഒരു തീരുമാനവും എടുക്കാൻ ആയില്ല. മറ്റുള്ളവർ തീരുമാനം എടുക്കുകയായിരുന്നു. ഇനിയും ഉണ്ടല്ലോ മാസങ്ങൾ... നോക്കാം നമുക്ക്. വരാൻ പോകുന്ന പാട്നറിന് നല്ല സ്വഭാവം ഉണ്ടായിരിക്കണം, പേഴ്സണാലിറ്റി വേണം... ഇതുവരെ ഉണ്ടായിരുന്ന ആളുകൾക്ക് ഇല്ലായിരുന്നു എന്നല്ല... അത്യാവശ്യം സെൻസ് വേണം എന്നാണ് ഉദ്ദേശിച്ചതെന്നും', സങ്കൽപ്പങ്ങൾ വെളിപ്പെടുത്തി വൈഷ്ണവ് പറഞ്ഞു.

സുഹൃത്തിന്റെ സങ്കൽപ്പം കേട്ടയുടൻ വൈഷ്ണവിന്റെ പാട്നറാകുന്ന ആൾക്ക് അത്യാവശ്യം അവനെ മനസിലാക്കാൻ കഴിയണം എന്നാണ് മേഘ പറഞ്ഞത്. ഇവനെ മാനേജ് ചെയ്യാൻ അൽപ്പം പാടാണെന്നും മേഘ കൂട്ടിച്ചേർത്തു.

Vaishnav Harichandran

സെൽഫ് ഡ്രീം എന്താണെന്ന് ചോദിച്ചപ്പോൾ വൈഷ്ണവിന്റെ മറുപടി ഇങ്ങനെയായിരുന്നു... ഞാൻ മരിച്ച് കഴിഞ്ഞാൽ അമ്പത് വർഷം കഴിയുമ്പോഴും എന്നെ ആളുകൾ ഓർക്കണം എന്നതാണെന്നാണ് വൈഷ്‌ണവ് നൽകിയ മറുപടി. ​ഗെറ്റ് ടു നോ മീ ബെറ്റർ എന്ന സെ​ഗ്മെന്റിന്റെ ഭാ​ഗമായാണ് തന്റെ വിശേഷങ്ങളും താൽപര്യങ്ങളും വൈഷ്ണവ് പങ്കിട്ടത്.

താരത്തിനൊപ്പം പുതിയ പെൺകുട്ടിയെ കണ്ടതോടെ മേഘ ആരാണെന്ന ചോദ്യമാണ് വീഡിയോയ്ക്ക് ഏറ്റവും കൂടുതൽ ലഭിച്ചത്. നടിയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ മേഘ പത്മകുമാർ വളരെ നാളായി വൈഷ്ണവിന്റെ സുഹൃത്താണ്.

പഠിക്കുന്ന കാലത്ത് വൈഷ്ണവ് കാരണം തങ്ങളുടെ സുഹൃത്തുക്കളുടെ ​ഗ്യാങിന് നിരവധി നാണക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നും മേഘ വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം വീഡിയോ വൈറലായതോടെ പുതിയ ആരൊക്കെ വന്നാലും കിച്ചു-ഓസി കോമ്പോ എന്നും മിസ് ചെയ്യുമെന്നാണ് കമന്റുകൾ.

സ്വന്തമായി ഒരു ഓൺലൈൻ ബിസിനസ് നടത്തുന്നുണ്ട് ദിയ കൃഷ്ണ. ഒപ്പം സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം യാത്രകളും നടത്താറുണ്ട്. ദിയയുടെ ഫെയിം വെച്ച് പോപ്പുലറായ ശേഷം വൈഷ്ണവ് ദിയയെ ഒഴിവാക്കിയെന്നും ദിയയുടെ ആരാധകർ വൈഷ്ണവിനെ കുറ്റപ്പെടുത്തി പോസ്റ്റുകൾക്ക് കമന്റ് ചെയ്യാറുണ്ട്.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X