'ഐസിയുവിൽ നിന്ന് ഇറങ്ങിയ കുഞ്ഞുമായി ഫോട്ടോഷൂട്ട്, കുട്ടിയുടെ സേഫ്റ്റിയേക്കാൾ പ്രാധാന്യം വ്ലോഗിനും വ്യൂസിനും'
ദിയ കൃഷ്ണയുടെ ഗർഭകാലവും പ്രസവവും എല്ലാം സോഷ്യൽമീഡിയയിൽ വൈറലായ ഒന്നായിരുന്നു. എൺപത് ലക്ഷത്തോളം ആളുകളാണ് ദിയയുടെ ഡെലിവറി വീഡിയോ യുട്യൂബിലൂടെ മാത്രം കണ്ടത്. പക്ഷെ കുഞ്ഞിന്റെ മുഖം റിവീൽ ചെയ്തിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ആദ്യമായി കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയുള്ള ഫോട്ടോ ദിയ പങ്കുവെച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് ആയിരുന്നു ദിയയുടേയും അശ്വിന്റേയും ആദ്യത്തെ വിവാഹ വാർഷികം.
ആ ദിവസം ഗംഭീരമായ ആഘോഷം സംഘടിപ്പിക്കാനും അന്നേ ദിവസം കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തുന്ന ഫോട്ടോ പങ്കിടാനുമായിരുന്നു ദിയയുടെ പ്ലാൻ. എന്നാൽ അപ്രതീക്ഷിതമായി കുഞ്ഞിന് ജലദോഷവും ചുമയുമെല്ലാം പിടിപ്പെട്ടു.

മാത്രമല്ല കുറച്ച് ദിവസം ആശുപത്രിയിൽ അഡ്മിറ്റാകേണ്ട സാഹചര്യവുമുണ്ടായി. ഓമി ആശുപത്രിയിൽ അഡ്മിറ്റായിരുന്നതുകൊണ്ട് തന്നെ ഇത്തവണ കൃഷ്ണകുമാർ കുടുംബത്തിന് ഓണാഘോഷമോ ദിയ ആനിവേഴ്സറി സെലിബ്രേഷനോ ഒന്നും നടത്തിയില്ല. ആദ്യമായാണ് പൂക്കളം ഒരുക്കാതെയും സദ്യ കഴിക്കാതെയും ഒരു തിരുവോണം കടന്നുപോകുന്നതെന്ന് സിന്ധുവും പറഞ്ഞിരുന്നു.
ആശുപത്രിയിൽ നിന്നും കുറച്ച് ദിവസം മുമ്പാണ് ഓമി ഡിസ്ചാർജായത്. ശേഷമാണ് ഫെയ്സ് റിവീൽ ഫോട്ടോഷൂട്ട് ദിയ നടത്തിയത്. ഫോട്ടോഷൂട്ടിന്റെ ബിഹൈന്റ് ദി സീൻ വിശേഷങ്ങൾ ഉൾപ്പെടുത്തി ദിയ ചെയ്ത വ്ലോഗാണ് ഇപ്പോൾ ചർച്ചയാകുന്നത്. തിരുവനന്തപുരത്ത് ഉള്ള ഒരു കോളേജിനോട് ചേർന്നുള്ള പൂന്തോട്ടത്തിലായിരുന്നു ഫോട്ടോഷൂട്ട്.
സൂര്യകാന്തി അടക്കം വിവിധ പൂക്കളുടെ പാടം അവിടെയുണ്ട്. ദിയയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഫ്ലവർ സൂര്യകാന്തിയാണ്. അതിനാൽ അശ്വിനാണ് സൂര്യകാന്തി പൂത്തുനിൽക്കുന്ന പാടം ദിയയ്ക്ക് വേണ്ടി കണ്ടെത്തിയത്. നിരവധി ആളുകൾ ദിവസേന ഫോട്ടോഷൂട്ടിനും മറ്റുമായി ഇവിടെ എത്താറുണ്ട്. ഓമി കഴിഞ്ഞ ആഴ്ച നല്ല ഗുണ്ടുമണിയായിരുന്നു. പക്ഷെ പാവത്തിന് ജലദോഷമൊക്കെ വന്നു.
മാത്രമല്ല മരുന്ന് കഴിക്കേണ്ടതായും വന്നു. ചുമച്ച് ചുമച്ച് ശരീരഭാരം അഞ്ഞൂറ് ഗ്രാം കുറഞ്ഞു. ആ വിഷമത്തിലാണ് ഇരിക്കുന്നത്. രണ്ടാഴ്ച നന്നായി പാല് കൊടുത്താൽ പഴയതുപോലെ ഓമിയെ ഗുണ്ടുമണിയായി കിട്ടുമെന്ന് ഡോക്ടർ പറഞ്ഞുവെന്ന് പറഞ്ഞുകൊണ്ടാണ് ദിയയുടെ വ്ലോഗ് ആരംഭിച്ചത്. ഡെനിം ബ്ലു നിറത്തിലുള്ള മാച്ചിങ് ഡ്രസ്സായിരുന്നു ഫോട്ടോഷൂട്ടിന് വേണ്ടി ദിയയും അശ്വിനും ധരിച്ചിരുന്നത്.

ഓമി ആദ്യമായാണ് ഷൂവെല്ലാം ഇടീപ്പിച്ച് ഒരുക്കുന്നതെന്നും ദിയ പറയുന്നുണ്ട്. സൂര്യകാന്തി പാടത്ത് നിന്ന് നിരവധി ഫോട്ടോകൾ ദിയ സകുടുംബം പകർത്തി. ഓമിയെ കാണാൻ ദിയയുടെ ഏറ്റവും ഇളയ സഹോദരി ഹൻസികയെപ്പോലെയാണെന്ന് ചിലരും മറ്റ് ചിലർ കൃഷ്ണകുമാറിനെപ്പോലെയാണെന്നും എല്ലാം കുറിച്ചു. എന്നാൽ ഏറെയും കമന്റുകൾ ആശുപത്രി വാസം കഴിഞ്ഞ് എത്തിയ കുഞ്ഞുമായി ജനം നിറഞ്ഞ പ്രദേശത്ത് പോയതിന് ദിയയെ വിമർശിച്ചുള്ളതായിരുന്നു.
കുട്ടിയുടെ സേഫ്റ്റിയേക്കാൾ പ്രാധാന്യം വ്ലോഗിനും വ്യൂസിനും, ആൾക്കാർ കൂടുന്നിടത്ത് ഇത്രയും ചെറിയ കുഞ്ഞിനെ കൊണ്ടുപോവരുത്. അസുഖങ്ങൾ പെട്ടന്ന് വരും, 90 ദിവസം പ്രായമാകുന്നതുവരെ ഓമിയെ തിരക്കേറിയ പൊതുസ്ഥലങ്ങളിൽ കൊണ്ടുപോകരുത്. ഇത്രയും ചെറിയ കുഞ്ഞിന് അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ആശുപത്രിയിൽ നിന്നും അടുത്തിടെ അല്ലേ ഡിസ്ചാർജായത് കുറച്ച് കൂടി കുഞ്ഞിന്റെ ആരോഗ്യത്തിന് പ്രധാന്യം കൊടുക്കൂ എന്നിങ്ങനെയാണ് കമന്റുകൾ. കാറ് സീറ്റ് വാങ്ങി കുഞ്ഞിനെ സെയ്ഫായി ഇരുത്താൻ ആവശ്യപ്പെട്ടും എടുക്കുമ്പോൾ കുഞ്ഞിന് കംഫർട്ടബിൾ ആകുന്ന രീതിയിൽ എടുക്കാൻ ഉപദേശിച്ചും കമന്റുകളുണ്ടായിരുന്നു. നിയോം അശ്വിൻ കൃഷ്ണ എന്നാണ് ദിയയുടെ കുഞ്ഞിന്റെ യഥാർത്ഥ പേര്. ജനിച്ചപ്പോൾ മുതൽ താരമാണ് ഓമിയും. തിരുവോണം കഴിഞ്ഞ ദിവസം കുടുംബം എല്ലാം ഒത്തുചേർന്ന് ആഘോഷിച്ചിരുന്നു.


Click it and Unblock the Notifications