വീട്ടിൽ ഒന്നിലേറെ കാറുകൾ ഉള്ളയാളാണ്; അശ്വിനൊപ്പം ലളിത ജീവിതത്തിൽ ദിയ; ഇഎംഐ തുക അടച്ച് താരപുത്രി

ജീവിതത്തിലെ സന്തോഷകരമായ നാളുകളിലൂടെയാണ് ദിയ കൃഷ്ണ കടന്ന് പോകുന്നത്. ആ​ഗ്രഹിച്ച പോലെയുള്ള പങ്കാളിയെ ലഭിച്ച ദിയ വിവാഹ ജീവിതത്തിലേക്ക് കടക്കാൻ തയ്യാറാണെന്നും അടുത്തിടെ വ്യക്തമാക്കി. അശ്വിൻ ​ഗണേശ് എന്നാണ് ദിയയുടെ കാമുകന്റെ പേര്. സുഹൃത്താണെന്ന് പറഞ്ഞാണ് ദിയ ആദ്യം അശ്വിനെ യൂട്യൂബ് വീഡിയോയിൽ പരിചയപ്പെടുത്തിയത്. പിന്നീട് താൻ അശ്വിനുമായി പ്രണയത്തിലാണെന്ന് ദിയ വ്യക്തമാക്കി.

ഇപ്പോഴിതാ അശ്വിൻ പിറന്നാളിന് മുമ്പ് ഒരു സർപ്രെെസ് നൽകിയിരിക്കുകയാണ് ദിയ കൃഷ്ണ, അശ്വിന്റെ പുതുതായി വാങ്ങിയ സ്കൂട്ടറിന്റെ ഇംഎംഐ തുക മുഴുവൻ ദിയ അടച്ചു. ഇതേക്കുറിച്ച് ദിയ തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുന്നുണ്ട്. അശ്വിനെ അറിയാതെ സ്കൂട്ടറിന്റെ മുഴുവൻ പണവും അടച്ചതിനെക്കുറിച്ച് ദിയ സംസാരിച്ചു.

Diya Krishna  Aswin Ganesh

അശ്വിൻ പുതിയ സ്കൂട്ടർ വാങ്ങാനുള്ള പ്ലാനിം​ഗിലായിരുന്നു. പുള്ളിക്കാരന്റെ വീട്ടിലുള്ള രണ്ട് സ്കൂട്ടർ അച്ഛന്റെയും അമ്മയുടേതുമാണ്. കാറും ബൈക്കും ചേട്ടന്റേതാണ്. സ്വന്തമായി ഒരു വേണമെന്ന് അവനുണ്ടായിരുന്നു. ഞങ്ങൾക്ക് രണ്ട് പേർക്കും ബൈക്ക് ഇഷ്ടമല്ല. ബൈക്ക് ട്രാവൽ ഫ്രണ്ട്ലിയായി നമുക്ക് ഫീൽ ചെയ്തിട്ടില്ല. എന്തെങ്കിലും സാധനം വാങ്ങിയാൽ വെക്കാൻ പറ്റില്ല. ഇന്നേ വരെ ഇരിക്കാൻ എനിക്ക് ബൈക്ക് കംഫർട്ടായി ഫീൽ ചെയ്തിട്ടില്ല. നല്ലൊരു സ്കൂട്ടർ വാങ്ങിക്കാം എന്ന പ്ലാനിലേക്ക് അശ്വിൻ വന്നു.

പകുതി പണം അശ്വിൻ നൽകി. ബാക്കി ഇഎംഐയാണെന്ന് പുള്ളിക്കാരൻ പറഞ്ഞിരുന്നു. മുത്തൂറ്റ് മോട്ടോർസിൽ വിളിച്ച് ഞാൻ അവരോ‌ട് ബാക്കി അവനെ കൊണ്ട് ഇഎംഐ അടപ്പിക്കേണ്ട. ഇഎംഐ ആണെന്ന് പറഞ്ഞാൽ മതിയെന്ന് പറഞ്ഞു. ഇതിനിടയിൽ കൂ‌ടെ ഞാനയാളുടെ മുഴുവൻ തുകയും ക്ലോസ് ചെയ്ത് കൊടുത്തു. അയാൾക്കിനി ഇംഎംഐ അടക്കേണ്ട. അതയാൾക്ക് അറിയില്ല. സ്കൂട്ടറിന്റെ കളർ താനാണെന്ന് തെരഞ്ഞെടുത്തതെന്നും ദിയ കൃഷ്ണ പറഞ്ഞു. സകൂട്ടർ വീട്ടിലേക്ക് കൊണ്ട് വന്നതും ദിയ വീഡിയോയിൽ കാണിക്കുന്നുണ്ട്.

Diya Krishna  Aswin Ganesh

50,000 രൂപ റെഡി ക്യാഷായി കൊടുത്തു. ഒരു മാസത്തേക്ക് മാസം ആറായിരം രൂപ വെച്ചാണ് ഇംഎംഐ അടക്കേണ്ടിയിരുന്നത്. എന്നാൽ ബാക്കിയുള്ള 70,000 രൂപ താൻ അടച്ചിട്ടുണ്ടെന്ന് ദിയ സർപ്രെെസായി അശ്വിനെ അറിയിച്ചു. ഇതറിഞ്ഞപ്പോൾ അശ്വിൻ ചിരിച്ചു. നീ കുറേക്കൂടി സന്തോഷിക്കേണ്ടതാണല്ലോ എന്ന് ദിയ അശ്വിനോ‌ട് ചോദിക്കുന്നുമുണ്ട്. സ്കൂട്ടറിലെ ആദ്യ റൈഡും ഇരുവരും ഒരുമിച്ചാണ്.

ഇഎംഐയിൽ ബൈക്ക് വാങ്ങിയപ്പോൾ തനിക്ക് ടെൻഷനുണ്ടായിരുന്നെന്ന് അശ്വിൻ പറയുന്നു. അച്ഛന്റെയും അമ്മയുടെയും സ്കൂട്ടറാണ് താനെടുത്തിരുന്നത്. അവർക്ക് എവിടെയും പോകാൻ പറ്റാത്ത ബു​ദ്ധിമുട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് എടുത്തത്. മാസം ഇഎംഐ എനിക്ക് ടെൻഷനായിരുന്നു. തുകയുടെ കാര്യമല്ല, പക്ഷെ ഒരു ബാധ്യത ഉണ്ടല്ലോ. ഇപ്പോൾ ടെൻഷൻ ഫ്രീയാണെന്നും അശ്വിൻ പറഞ്ഞു.

അശ്വിന്റെ അച്ഛനും അമ്മയും സ്കൂട്ടർ ഓടിച്ച് നോക്കുന്നുണ്ട്. വീഡിയോക്ക് താഴെ നിരവധി കമന്റുകൾ വരുന്നുണ്ട്. ദിയയുടെ വീട്ടിൽ ഒന്നിലേറെ കാറുകളുണ്ട്. സ്വന്തം കാറിലാണ് ദിയ മിക്കപ്പോഴും യാത്ര ചെയ്യാറ്. സാധാരണക്കാരനായ അശ്വിനൊപ്പം ആഡംബര ജീവിതം നയിക്കുന്ന ദിയ എങ്ങനെ ജീവിക്കുമെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാലിപ്പോൾ പണത്തിനപ്പുറമാണ് അശ്വിൻ തനിക്കെന്ന് ദിയ തെളിയിക്കുന്നു.

Read more about: diya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X