'അച്ഛൻ എന്നെ ട്രീറ്റ് ചെയ്യുന്നത് രാജാവിനെപ്പോലെ, ജോലി ചെയ്യിപ്പിക്കില്ല, മറ്റുള്ളവരെ ഹാപ്പിയായി വെയ്ക്കും'
ദിയ കൃഷ്ണയുടെ വ്ലോഗുകളിലൂടെയാണ് പ്രേക്ഷകർക്ക് അശ്വിന്റെ കുടുംബത്തിലെ അംഗങ്ങൾ സുപരിചിതരായത്. അശ്വിന്റെ അമ്മയും ദിയയും ഒരുമിച്ചുള്ള വീഡിയോയ്ക്ക് ആരാധകർ ഏറെയാണ്. എന്നാൽ അശ്വിന്റെ അച്ഛൻ വ്ലോഗുകളിലോ ഫോട്ടോകളിലോ അധികം പ്രത്യക്ഷപ്പെടാറില്ല. അതിനുള്ള കാരണം എന്താണെന്ന് വെളിപ്പെടുത്തുകയാണിപ്പോൾ ദിയ കൃഷ്ണയും അശ്വിൻ ഗണേഷും.
വ്ലോഗ്സിൽ വരുന്നത് പോലും താൽപര്യമില്ലാത്തയാളാണെന്നും ഫെയിം പോലുള്ളതൊന്നും താൽപര്യമില്ലെന്നും മറ്റുള്ളവരെ എപ്പോഴും ഹാപ്പിയായി വെയ്ക്കാനാണ് അച്ഛൻ ഇഷ്ടപ്പെടുന്നതെന്നും അശ്വിനും ദിയയും സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അച്ഛനെ കുറിച്ച് ആദ്യം സംസാരിച്ചത് അശ്വിനാണ്. ഞാൻ എവിടേയും അധികം സംസാരിച്ചിട്ടില്ലാത്തത് എന്റെ അച്ഛനെ കുറിച്ചാണ്.

എല്ലാവർക്കും എന്റെ അമ്മയായ മീനമ്മയെയാണ് കൂടുതൽ അറിയാവുന്നത്. പക്ഷെ എന്റെ ജീവിതത്തിലെ അണ്ടറേറ്റഡ് ഹീറോയാണ് അച്ഛൻ. കുട്ടിക്കാലത്ത് ലക്ഷ്വറിയായ ഒന്നും ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. എന്നിട്ടും മിനിമൽ സാധനങ്ങൾ വെച്ച് അച്ഛൻ എന്നെ ഒരു രാജാവായിട്ടാണ് വളർത്തിയത്. ഇപ്പോൾ വീട്ടിൽ പോയാലും എനിക്ക് ഒരു കിങ് ഫീൽ അച്ഛൻ തരും.
അത്ര അടിപൊളിയായാണ് അച്ഛൻ എന്നെ ട്രീറ്റ് ചെയ്യുന്നത്. എന്നേയും ചേട്ടനേയും ഒരുപോലെയാണ് ട്രീറ്റ് ചെയ്യുന്നത്. എന്നെ കൊണ്ട് ഒരു ജോലിയും ചെയ്യിപ്പിക്കില്ല. എന്നെ കുറിച്ച് സംസാരിക്കുമ്പോൾ നൂറ് നാവുമാണ്. ഞാൻ നന്നായി പഠിച്ചില്ലെങ്കിൽ പോലും ചോദിക്കുന്നവരോട് പറയാറ് അവൻ വലിയ നിലയിൽ എത്തും എന്നാണ്. അതുപോലെ ഓസിയുടെ സ്ഥാപനത്തിൽ ആറോളം ആളുകൾ നിന്നാണ് പാക്കിങ് അടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നത്.
പക്ഷെ എന്റെ അമ്മയുടെ സംരംഭത്തിൽ അച്ഛൻ അല്ലാതെ വേറൊരു സ്റ്റാഫും ഇല്ല. അച്ഛാണ് പാക്കിങ്, പർച്ചേസിങ് എല്ലാം ചെയ്യുന്നത്. അമ്മ പ്രൊഡക്ട് കുക്ക് ചെയ്യുന്നുവെന്ന് മാത്രം അശ്വിൻ പറഞ്ഞു. പിന്നീട് ദിയയും അമ്മായിയപ്പനെ കുറിച്ച് വാചാലയായി. എന്റെ കാര്യത്തിൽ ഇടപെടാത്തവരേയും എന്നെ വലുതായി ചോദ്യം ചെയ്യാത്തവരേയുമാണ് എനിക്ക് ഇഷ്ടം. എന്റെ കാര്യത്തിൽ തലയിടുന്നവരെ എനിക്ക് അത്ര താൽപര്യമില്ല.
അതുകൊണ്ട് തന്നെ അശ്വിന്റെ അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ആവശ്യമില്ലാത്തതൊന്നും പുള്ളി എന്നോട് ചോദിക്കുകയോ പറയുകയോ ചെയ്യില്ല. നമ്മൾ എന്തെങ്കിലും ഫങ്ഷന് വിളിച്ചാലും അദ്ദേഹം അവിടെയുള്ളത് നമ്മൾ അറിയാറില്ല. ഫങ്ഷനിടെ പുള്ളിയെ നോക്കിയാൽ ക്രൗഡിൽ കാണാൻ പറ്റില്ല. പുറം കാഴ്ചകൾ കണ്ട് ഫൗണ്ടെയ്ന്റേയും പൂവിന്റെയും ഫോട്ടോയൊക്കെ എടുത്ത് നിൽക്കുന്നുണ്ടാവും.

പുള്ളി ആരെയും ബുദ്ധിമുട്ടിക്കില്ല. കേക്ക് കട്ടിങോ കഴിക്കാനോ സമയമായിയെന്ന് പറഞ്ഞാൽ പുള്ളി ഫങ്ഷൻ നടക്കുന്ന സ്ഥലത്തേക്ക് വരും. എല്ലാവരുടേയും കൂടെ ഇരിക്കും. എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയും. നമ്മളായിട്ട് വല്ല കോമഡിയും പറഞ്ഞാൽ അദ്ദേഹം ചിരിച്ചും തരും. വ്ലോഗ്സിൽ വരുന്നത് പോലും താൽപര്യമില്ലാത്തയാളാണ്. ഫെയിം പോലുള്ളതൊന്നും താൽപര്യമില്ല.
അശ്വിന്റെ വീട്ടിൽ ഞാൻ ചെന്ന് കഴിഞ്ഞാൽ അദ്ദേഹം ഇടയ്ക്കിടെ വന്ന് കോഫി വേണോ എന്തെങ്കിലും കഴിക്കാൻ വേണോ എന്നൊക്കെ ചോദിക്കും. മറ്റുള്ളവരെ എപ്പോഴും ഹാപ്പിയായി വെയ്ക്കാൻ ഇഷ്ടപ്പെടുന്നയാളാണ്. സ്വന്തമായി എന്തെങ്കിലും വേണമെന്ന ചിന്ത പുള്ളിക്ക് ഇല്ലെന്നും ദിയ പറഞ്ഞു. അശ്വിന് ഒരു ചേട്ടനാണുള്ളത്. ഓ ബൈ ഓസിക്കുള്ള അതേ രീതിയിൽ ഉപഭോക്താക്കൾ ഇപ്പോൾ മീനാമ്മാസ് കിച്ചണിനും ഉണ്ട്.
അമ്മായിയമ്മയുടെ ചെറുകിട ബിസിനസ് വലുതാക്കാൻ വേണ്ടതെല്ലാം ദിയയും ചെയ്ത് കൊടുക്കാറുണ്ട്. അശ്വിന്റെ തായ് വേരുകൾ തമിഴ്നാട്ടിൽ നിന്നാണ്. ഇപ്പോൾ തിരുവനന്തപുരത്ത് സെറ്റിൽഡാണ് കുടുംബം. അടുത്തിടെയായിരുന്നു ദിയയുടേയും അശ്വിന്റേയും ഒന്നാം വിവാഹവാർഷികം.


Click it and Unblock the Notifications