'പരിഹസിക്കേണ്ടതില്ല... അച്ഛന്റെ കൂടെ നിൽക്കുക എന്നുള്ളതാണ് മകൾ ചെയ്യേണ്ട ഏറ്റവും വലിയ കാര്യം അത് ദിയ ചെയ്തു'

ലോക്സഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്ന് ബിജെപി സ്ഥാനാർഥിയായി നടൻ കൃഷ്ണകുമാർ മത്സരിച്ചിരുന്നു. കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രൻ വിജയിച്ചപ്പോൾ ഇടത് സ്ഥാനാർഥിയായ മുകേഷ് രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാർഥിയായ കൃഷ്ണകുമാർ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്. കൃഷ്ണകുമാർ തോറ്റതോടെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് വരുന്നത്. തിരഞ്ഞെടപ്പ് പ്രചാരണങ്ങളിൽ കൃഷ്ണകുമാറിന് പിന്തുണയുമായി ഭാര്യ സിന്ധുവും നാല് മക്കളും ഒപ്പമുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പരിഹാസങ്ങൾ കൂടിയപ്പോൾ അച്ഛന് കവചമായി മക്കൾ നാല് പെൺമക്കളും നിന്നു. അച്ഛനെ പരിഹസിച്ച് എത്തിയ വ്യക്തിക്ക് കഴിഞ്ഞ ദിവസം അഹാന കൃഷ്ണ നൽകിയ മറുപടി വൈറലായിരുന്നു. നേരത്തെ അച്ഛന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ സന്തോഷമുണ്ടെന്നും രാഷ്ട്രീയത്തിലുപരിയായാണ് ഇതിനെ നോക്കിക്കാണുന്നതെന്നും അഹാന പറ‍ഞ്ഞിരുന്നു.

Diya Krishna krishna kumar

മകള്‍ എന്ന നിലയിലാണ് താൻ അച്ഛനെ പിന്തുണയ്ക്കുന്നതെന്നും നടി എന്ന നിലയിലോ രാഷ്ട്രീയം നോക്കിയോ അല്ല തന്റെ തീരുമാനമെന്നും താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അച്ഛന് പിന്തുണയുമായി രണ്ടാമത്തെ മകൾ ദിയ കൃഷ്ണ പങ്കിട്ട പോസ്റ്റാണ് വൈറലാകുന്നത്. അച്ഛന് വിമർശനവും പരിഹാസവും വരുമ്പോൾ ആദ്യം പിന്തുണയറിച്ച് സംസാരിക്കാറുള്ളത് ദിയയാണ്. കൃഷ്ണകുമാറിന്റെ മിനി വേർഷനാണ് ദിയയെന്നും കൃഷ്ണകുമാർ കുടുംബത്തിന്റെ ഫോളോവേഴ്സ് പറയാറുണ്ട്.

അച്ഛൻ കൃഷ്ണകുമാറിനൊപ്പമുള്ള ഒരു ചിത്രമായിരുന്നു ദിയ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. ഒപ്പം കുറിച്ചത് ഇങ്ങനെയായിരുന്നു... ഭൂതകാലത്തിൽ പശ്ചാത്താപമില്ല, ഭാവിയെക്കുറിച്ച് ഉത്കണ്ഠയില്ല, വർത്തമാന ജീവിതം മികച്ച രീതിയിൽ നയിക്കുക എന്നാണ് ദിയ ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.

നിരവധി പേരാണ് അച്ഛന്റെയും മകളുടെയും ഫോട്ടോ ഏറ്റെടുത്തത്. അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകളുണ്ട്. അന്നും ഇന്നും പറയുന്നു... ഫാമിലിയ്ക്കൊരു പ്രശ്നം വന്നാൽ ഓസിയെന്നും മുമ്പിൽ തന്നെ ഉണ്ടാവും, പാർട്ടി വേറെ കുടുംബം വേറെ എന്നൊക്കെ ഇനി എപ്പോഴാണ് മനുഷ്യർ മനസിലാക്കുന്നത്. അച്ഛന്റെ കൂടെ നിൽക്കുക എന്നുള്ളതാണ് മകൾ ചെയ്യേണ്ട ഏറ്റവും വലിയ കാര്യം അതാ കുട്ടി ചെയ്തു.

അതിന് പരിഹസിക്കേണ്ടതില്ല, ദിയ അവളുടെ അച്ഛനെപ്പോലെയാണ്. മറ്റ് മൂന്ന് കുട്ടികളും അവരുടെ അമ്മയെപ്പോലെയുമാണ്, ദിയ ഒരു അത്ഭുതകരമായ വ്യക്തിത്വമുള്ള കുട്ടിയാണ്, ഒരിക്കൽ കൃഷ്ണകുമാറിന്റെ അധ്വാനം ജനങ്ങൾ മനസിലാക്കുകയും നിങ്ങൾക്ക് വിജയം ലഭിക്കുകയും ചെയ്യും എന്നെല്ലാമാണ് അനുകൂലിച്ച് വന്ന കമന്റുകൾ.

Diya Krishna krishna kumar

നല്ലോണം നാണം കേട്ടിട്ടുണ്ട്. ഇല്ലാന്ന് വരുത്തി തീർക്കാൻ കെടന്ന് പെടാപ്പാട് പെടുന്നുണ്ട്. പോസ്റ്റ്‌ ചെയ്ത് വിഷമം തീർക്കണ്ട. എല്ലാവരും നിങ്ങളുടെ ദുഖത്തിൽ സന്തോഷിച്ചുകൊണ്ട് മാത്രം പങ്കുചേരുന്നു എന്നിങ്ങനെയാണ് പരിഹസിച്ച് വന്ന കമന്റുകൾ. അതേസമയം ദിയയുടെ വിവാ​ഹതിയതി അടുത്തിരിക്കുകയാണ്. ഈ വരുന്ന സെപ്തംബറിലാണ് സുഹൃത്ത് അശ്വിനുമായുള്ള ദിയയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചതിന്റെ വിശേഷങ്ങളും പെണ്ണുകാണൽ വീഡിയോയുമെല്ലാം കഴിഞ്ഞ ദിവസം യുട്യൂബ് ചാനൽ വഴി ദിയ പുറത്തുവിട്ടിരുന്നു. ദിയയുടേത് പ്രണയ വിവാഹമാണ്. സിനിമയിൽ അരങ്ങേറിയിട്ടില്ലെങ്കിലും ഇന്ന് അത്യാവശ്യം വരുമാനമുള്ള ഒരു ബിസിനസിന്റെ ഉടമയാണ് ദിയ. ഭാവി വരൻ അശ്വിൻ തന്നെയാണ് ദിയയുടെ സഹായി.

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X