രണ്ടാളും ചേര്‍ന്ന് എന്തൊക്കെയോ കാണിക്കുകയാണ്; വൈഷ്ണവിനൊപ്പമുള്ള പുത്തന്‍ വീഡിയോയുമായി ദിയ കൃഷ്ണ
നടന്‍ കൃഷ്ണ കുമാറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. നാല് പെണ്‍മക്കള്‍ ഉള്ളതിന്റെ പേരില്‍ പലപ്പോഴും താരം കളിയാക്കലുകള്‍ നേരിടാറുണ്ടായിരുന്നു. എന്നാല്‍ മക്കളെല്ലാം മിടുക്കികളായി ഇന്‍ഡസ്ട്രിയില്‍ തിളങ്ങി നില്‍ക്കുകയാണിപ്പോള്‍. മൂത്തമകള്‍ അഹാനയ്ക്ക് പിന്നാലെ അനിയത്തിമാരെല്ലാം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. കൂട്ടത്തില്‍ രണ്ടാമത്തേയാള്‍ ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയിലാണ് നിറഞ്ഞ് നില്‍ക്കുന്നത്.

കൂട്ടുകാരുടെ കൂടെ കിടിലന്‍ ഡാന്‍സ് വീഡിയോയുമായിട്ടാണ് പലപ്പോഴും ദിയ എത്താറുള്ളത്. അടുത്തിടെ ദിയയുടെ പ്രണയത്തെ കുറിച്ചും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വീണ്ടും കാമുകനൊപ്പമുള്ള ഡാന്‍സ് വീഡിയോയും അതിന്റെ പിന്നണിയിലുണ്ടായ രസകരമായ കാര്യങ്ങളും പങ്കുവെച്ച് കൊണ്ടാണ് ദിയ എത്തിയിരിക്കുന്നത്. സമാന്തയുടെ സൂപ്പര്‍ഹിറ്റായ 'ഓ അണ്ടാവ' ഗാനത്തിനൊപ്പമാണ് ദിയയും വൈഷ്ണവും ഡാന്‍സ് കളിച്ചിരിക്കുന്നത്. എന്നാല്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചപ്പോള്‍ താരപുത്രി കൊടുത്ത ക്യാപ്ഷനാണ് ശ്രദ്ധേയം.
'ഞങ്ങള്‍ രണ്ട് പേരും എന്തൊക്കെയോ കാണിക്കുന്നു' എന്നാണ് വീഡിയോയ്ക്ക് ദിയ കൊടുത്ത ക്യാപ്ഷന്‍. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഈ വീഡിയോ വൈറലായി മാറുകയും ചെയ്തു. വളരെ കുറച്ച് മാത്രമേ ഉള്ളുവെങ്കിലും അത് മനോഹരമായി തന്നെ ചെയ്യാന്‍ ഇരുവര്‍ക്കും സാധിച്ചുവെന്നാണ് ഇതിന് താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്. രണ്ടാള്‍ക്കും കുറച്ച് കൂടി കളിക്കാമായിരുന്നു. അടുത്ത ഡാന്‍സിന് വേണ്ടി കാത്തിരിപ്പിലാണെന്നും ഓരോ തവണയും ദിയ പൊളിച്ച് അടുക്കുകയാണെന്നുമൊക്കെ ആരാധകര്‍ പറയുന്നു.
നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ എന്നതിലുപരി സ്വന്തമായി വ്യക്തിത്വം നേടിയെടുക്കാന്‍ താരപുത്രിമാര്‍ക്കെല്ലാം സാധിച്ചിരുന്നു. ദിയ എന്നാണ് പേരെങ്കിലും ഓസി എന്നാണ് താരപുത്രിയെ എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വലിയൊരു വിഭാഗം ആരാധകരെയും നേടി എടുത്ത ദിയ വൈഷ്ണവ് ഹരിചന്ദ്രന്‍ എന്ന ആണ്‍സുഹൃത്തിനൊപ്പമാണ് കൂടുതലും കാണാറുള്ളത്. സമൂഹ മാധ്യമങ്ങളിലൂടെ കിടിലന്‍ ഡാന്‍സുമായി വന്നാണ് ദിയയും വൈഷ്ണവും ശ്രദ്ധേയരാവുന്നത്. പിന്നീട് പ്രണയത്തിലാണെന്നും വിവാഹം കഴിച്ചുവെന്നുമൊക്കെയുള്ള ഗോസിപ്പുകളും എത്തി. എന്നാല്‍ ഇപ്പോഴും പഴയത് പോലെ സൗഹൃദത്തിലും ഇഷ്ടത്തിലും പോവുകയാണെന്നാണ് താരങ്ങള്‍ തന്നെ പറഞ്ഞിട്ടുള്ളത്.
മറ്റ് സഹോദരിമാരൊക്കെ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ദിയ മാത്രമാണ് എത്താത്തത്. വൈകാതെ ദിയയും വെള്ളിത്തിരയിലേക്ക് ചുവട് വെക്കുന്നതും കാത്തിരിക്കുകയാണ് ആരാധകർ.
ദിയയുടെ വീഡിയോ കാണാം


Click it and Unblock the Notifications











