'കുടുംബവുമായി അടുപ്പം കാണിക്കാറില്ല; പക്ഷെ അന്ന് സംഭവിച്ചത്; അശ്വിനും എന്റെ സഹോദരിമാരും അടുക്കാത്തതിന് കാരണം'

കൃഷ്ണകുമാർ കുടുംബത്തിൽ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ വാർത്താ പ്രാധാന്യം നേടിയത് ദിയ കൃഷ്ണയാണ്. തന്റെ പ്രണയത്തെക്കുറിച്ച് തുറന്ന് സംസാരിച്ചതോടെയാണ് ദിയയെക്കുറിച്ച് സോഷ്യൽ മീഡിയ ചർച്ചകൾ സജീവമായത്. തന്റെ മുൻ പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചും ദിയ നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്. പ്രണയിച്ചവരെല്ലാം തന്നെ വഞ്ചിച്ചെന്ന് തുറന്ന് പറയാൻ ദിയ മടിച്ചില്ല. ആ​ഗ്രഹിച്ച പങ്കാളിയെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ദിയ ഇന്ന്. അടുത്തിടെ സോഷ്യൽ മീഡിയയിൽ ദിയക്കും കുടുംബത്തിനുമെതിരെ ട്രോളുകളും വന്നിരുന്നു.

കൃഷ്ണകുമാർ ജാതീയ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുൻ ബി​ഗ് ബോസ് താരം റിയാസ് സലിം രം​ഗത്ത് വന്നതോടെയാണ് വിവാ​ദം ഉ‌ടലെടുത്തത്. വിഷയത്തിൽ പിതാവിന്റെ ഭാ​ഗം ന്യായീകരിച്ച് ദിയ സംസാരിച്ചു. ഇപ്പോഴിതാ അന്നുണ്ടായ വിവാദങ്ങളെക്കുറിച്ചും കുടുംബവുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ചും സംസാരിക്കുകയാണ് ദിയ. ബിഹൈന്റ്വുഡ്സിനോടാണ് പ്രതികരണം.

Diya Krishna

ട്രോളുകൾ‌ക്ക് പൊതുവെ റിയാക്ട് ചെയ്യാറില്ല. ആസ്വദിക്കാറുണ്ട്. മീമും ട്രോളും ഉണ്ടാക്കുന്നവർ അത് പോലെ ശ്രദ്ധയോടെ വ്ലോ​ഗ് കാണും. എന്നാലേ മീം ഉണ്ടാക്കാൻ പറ്റൂ. ഞാൻ പോലും എന്റെ വ്ലോ​ഗ് മൊത്തം കാണാറില്ല. ഇവർ കാരണമായിരിക്കും എനിക്ക് യൂട്യൂബിൽ വരുമാനം വരുന്നത്. ട്രോൾ ചെയ്യുന്നവരോട് നന്ദി പറയണം. ഒരു പരിധിവരെ അത് തമാശയാണ്. പക്ഷെ ഒരു പരിധി കഴിയുമ്പോൾ ആരെയും നമ്മൾ ലക്ഷ്യം വെക്കാതിരിക്കുക. എന്റെ കു‌ടുംബത്തെ ഇത് ബാധിച്ചിട്ടൊന്നുമില്ല. ഇത് സംസാരിച്ചിട്ട് പോലുമില്ല. പക്ഷെ എനിക്കൊരു ബിസിനസും കൂടിയുണ്ട്.

എന്റെ ബിസിനസ് പോസ്റ്റിന് താഴെ ബി​ഗ് ബോസിൽ നിന്നിറങ്ങിയ ആൾ അച്ഛനെതിരെ പറഞ്ഞു, ദിയക്കൊന്നും പറയാനില്ലേ എന്ന് ചോദിച്ചു. ഒരു പരിധി കഴിഞ്ഞപ്പോൾ പ്രതികരണോ എന്ന് അശ്വിനോട് ചോദിച്ചു. വേണ്ടെന്ന് അശ്വിൻ പറഞ്ഞു. കുറച്ച് കഴിഞ്ഞ് എനിക്കൊരു വെപ്രാളം. അച്ഛനെ ഇത്രയും പേർ ‌ടാർ​ഗറ്റ് ചെയ്യുമ്പോൾ എനിക്ക് മിണ്ടാതിരിക്കാൻ പറ്റില്ല. വ്ലോ​ഗ് നോക്കിയാൽ ഞാൻ കുടുംബവുമായി അടുപ്പത്തിലേ അല്ല. ഞാനങ്ങനെ ക്ലോസ് ഒന്നും ആകാറില്ല. എന്റെ ജീവിതം നോക്കും.

Diya Krishna Family

പക്ഷെ ഞാൻ ഭയങ്കര സെൻസിറ്റീവാണ്. എനിക്കെന്റെ വീട്ടുകാരെയോ സഹോദരിമാരെയും പുറത്താരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വേദന തോന്നും. പറയുന്നവന്റെ വായ‌‌ടപ്പിക്കും. എന്റെ അച്ഛനെ പറ്റി പറഞ്ഞത് ഇഷ്ടപ്പെട്ടില്ല. റിയാക്ട് ചെയ്ത് തെറി വിളിക്കാൻ വന്നില്ല. അച്ഛൻ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.

കാമുകൻ അശ്വിൻ തന്റെ സഹോദരിമായി ഇതുവരെയും അടുത്തിട്ടില്ലെന്നും ദിയ കൃഷ്ണ വ്യക്തമാക്കി. എന്റെ സഹോദരിമാരാരും അശ്വിനുമായി ക്ലോസ് അല്ല. ഇവൻ ആരുമായും അങ്ങനെ ക്ലോസ് അല്ല. ഏതെങ്കിലും പെണ്ണിനോട് ഇവൻ അഞ്ച് മിനുട്ടിൽ കൂടുതൽ സംസാരിച്ചിട്ടുണ്ടെങ്കിൽ അതെന്റെ ബെസ്റ്റ് ഫ്രണ്ട് അഞ്ജലിയാണ്. ഇവൻ ആരോടും അങ്ങനെ സംസാരിക്കാറില്ല.

എന്റെ സഹോദരിമാർക്ക് അവരുടേതായ പെരുമാറ്റമുണ്ട്. അവരും ആരോടും ഒന്നും സംസാരിക്കില്ല. ഇവനും അങ്ങോട്ട് സംസാരിക്കില്ല. പക്ഷെ ഭാവിയിൽ ഇവരെല്ലാം ഒരുമിച്ചിരുന്ന് സംസാരിച്ചാൽ പരസ്പരം സൗഹൃദത്തിലാകുമെന്നും ദിയ വ്യക്തമാക്കി. എന്റെ ആന്റിക്കും അങ്കിളിനും ഇവനെ ഇഷ്ടമാണ്. കസിൻ ബ്രദേഴ്സുമായും പെട്ടെന്ന് അടുത്തെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.

Read more about: diya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X