'ബെല്ലും ബ്രേക്കുമില്ലാത്ത മരുമകളെയാണ് കിട്ടിയതെന്ന് മീനമ്മ പറയും, ഹൻസികയും അശ്വിനും ഫ്രണ്ട്സിനെപ്പോലെ'
ആഗ്രഹിച്ച് മോഹിച്ചാണ് ഇരുപത്തിയാറാം വയസിൽ വിവാഹം എന്ന തീരുമാനത്തിലേക്ക് ദിയ കൃഷ്ണ എത്തിയത്. ചേച്ചി അഹാന നിൽക്കെ ചെയ്താണ് ദിയ വിവാഹിതയാകാൻ പോകുന്നത്. പൊതുവെ ചേച്ചി നിൽക്കുമ്പോൾ അനിയത്തി വിവാഹിതയാകുന്ന രീതി കേരളത്തിലില്ല. നാട്ട് നടപ്പിന് ഇതെല്ലാം എതിരാണെന്നാണ് പഴമക്കാർ പറയാറുള്ളത്. അതുകൊണ്ട് തന്നെ തന്റെ വിവാഹം ഉടനുണ്ടെന്ന് ദിയ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും കൂടുതൽ താരപുത്രി നേരിടേണ്ടി വന്ന ചോദ്യവും ഇതുമായി ബന്ധപ്പെട്ട് തന്നെയാണ്.
എന്നാൽ അഹാന കരിയറിനാണ് പ്രധാന്യം നൽകുന്നതെന്ന് ദിയ വ്യക്തമാക്കി. വർഷങ്ങളായി ദിയയുടെ സുഹൃത്തായ അശ്വിനാണ് വരൻ. ബ്രൈഡൽ ഷവർ പാർട്ടിയോടെയാണ് ദിയ കൃഷ്ണയുടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായത്. കഴിഞ്ഞ ദിവസം മെഹന്ദി ഫങ്ഷനായി മൈലാഞ്ചി അണിയുന്നതിന്റെ വീഡിയോ പങ്കിട്ട് അഹാനയും ദിയയുമെല്ലാം എത്തിയിരുന്നു.

എന്നാൽ വിവാഹ തിയ്യതി താരകുടുംബം പുറത്ത് വിട്ടിട്ടില്ല. ദിയയുടെ വെഡ്ഡിങ് ലുക്ക് കാണാനാണ് ആരാധകരും കാത്തിരിക്കുന്നത്. ഒരു വർഷം മുമ്പ് ഒരു പ്രണയ പരാജയം സംഭവിച്ച ശേഷമാണ് ദിയ അശ്വിനുമായി അടുക്കുന്നത്. ഇരുവരുടെയും റിലേഷൻഷിപ്പ് എത്രത്തോളം ഹെൽത്തിയാണെന്നത് അശ്വിനും കുടുംബത്തിനുമൊപ്പമുള്ള ദിയയുടെ വീഡിയോകളിൽ നിന്നും വ്യക്തമാണ്.
വിവാഹം ഉറപ്പിച്ചശേഷം അശ്വിന്റെ കുടുംബത്തോടൊപ്പമാണ് ദിയ എല്ലാ ആഘോഷങ്ങളും ഏറെയും സമയവും ചിലവഴിക്കുന്നത്. പലപ്പോഴും അമ്മ സിന്ധുവിനോട് ഉള്ളതിനേക്കാൾ സ്നേഹം ദിയയ്ക്ക് അമ്മായിയമ്മയായ മീനമ്മയോട് ഉണ്ടോയെന്ന് പോലും ഇരുവരും ഒരുമിച്ചുള്ള വീഡിയോകളിൽ നിന്നും തോന്നിപ്പോകും. മീനമ്മയുടെ ബിസിനസിനും ദിയയുടെ എല്ലാവിധ പിന്തുണയുമുണ്ട്.
ഇപ്പോഴിതാ അമ്മായിയമ്മ തന്നെ കുറിച്ച് ഒരിക്കൽ പറഞ്ഞ കമന്റ് വെളിപ്പെടുത്തിയിരിക്കുകയാണ് ദിയ. കഴിഞ്ഞ ദിവസം ഹാപ്പി ഫ്രെയിംസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമ്മായിയമ്മയെ കുറിച്ച് ദിയ കൃഷ്ണ സംസാരിച്ചത്. അശ്വിൻ വീട്ടിൽ എല്ലാവരുമായും സെറ്റായോയെന്ന് ചോദിച്ചപ്പോഴാണ് ദിയ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്.
അശ്വിൻ എന്റെ വീട്ടിൽ എല്ലാവരുമായും സെറ്റായി. ഹൻസികയുമായി പണ്ടും അശ്വിൻ സംസാരിക്കും. എന്തെങ്കിലും കോമഡിയൊക്കെ പറഞ്ഞ് ഇവന് അവൾ മെസേജ് അയച്ചാൽ ഇവൻ കാര്യമായിട്ട് ഇരുന്ന് തിരിച്ച് റിപ്ലെ കൊടുക്കും. ഇവർ കോളജ് ഫ്രണ്ട്സിനെപ്പോലെയാണ് സംസാരിക്കാറ്. ഇഷാനിയും അശ്വിനുമാണ് പതുക്കെ പാച്ച് അപ്പായി പതുക്കെ സംസാരിച്ച് വരുന്നത്. കാരണം രണ്ട് പേരും ആരോടും സംസാരിക്കാത്തവരാണ്.

രണ്ടുപേരും ആംബിവേർട്സാണ്. കംഫർട്ടബിൾ അല്ലെങ്കിൽ സംസാരിക്കത്തില്ല. രണ്ടുപേരും ഒരേ ക്യാരക്ടറാണ്. അതുകൊണ്ട് രണ്ടുപേർക്കും ടൈം എടുത്തു. അതുപോലെ അശ്വിന്റെ അമ്മ പറയും... ഇഷാനിയെ കണ്ടപ്പോൾ സംസാരിക്കത്തേയില്ലല്ലേയെന്ന്. അതൊക്കെ കൂടി കണക്കാക്കി ബെല്ലും ബ്രേക്കുമില്ലാത്ത ഒരു മരുമകളെയാണ് തനിക്ക് കിട്ടിയതെന്ന് മീനമ്മ പറഞ്ഞു.
എന്നെ കുറിച്ചാണോ ഈ പറയുന്നതെന്ന് എനിക്കപ്പോൾ തോന്നിപ്പോയി. ഞങ്ങൾ എല്ലാവരും കൂടി വീട്ടിൽ ചെന്നപ്പോൾ അശ്വിന് ഭയങ്കര ടെൻഷനായിരുന്നു. വെരണ്ടിരിക്കുകയായിരുന്നുവെന്നും ദിയ അശ്വിന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞു. അടുത്തിടെ ബ്രൈഡൽ ഷവർ പാർട്ടിയിൽ അശ്വിൻ വന്നപ്പോൾ ഇഷാനി അവഗണിച്ചുവെന്നാണ് വീഡിയോ കണ്ട് ആരാധകർ കുറിച്ചത്.
ദിയയുടെ ബ്രൈഡൽ ഷവർ വീഡിയോ പുറത്ത് വന്നപ്പോൾ ഏറ്റവും വിമർശനം കേൾക്കേണ്ടി വന്നതും ഇഷാനിക്കാണ്. സഹോദരിയെ വിമർശിച്ചവർക്ക് ഉടൻ തന്നെ കുറിക്കുകൊള്ളുന്ന മറുപടി ദിയ നൽകുകയും ചെയ്തു. വീട്ടിലെ ആദ്യത്തെ വിവാഹമായതുകൊണ്ട് തന്നെ അതിഗംഭീരമാണ് ആഘോഷങ്ങളെല്ലാം. മകൾ തന്നെയാണ് വിവാഹത്തിനുള്ള കാര്യങ്ങൾ നോക്കുന്നതെന്ന് അടുത്തിടെ കൃഷ്ണകുമാർ പറഞ്ഞിരുന്നു.


Click it and Unblock the Notifications