'എന്നെ ഒന്ന് പ്രേമിച്ച് ഫെയിമാകണമെന്ന് എല്ലാവർക്കുമുണ്ടായിരുന്നു, ബില്ലുപോലും എന്നെക്കൊണ്ട് കൊടുപ്പിക്കില്ല'

ഇപ്പോൾ സോഷ്യൽമീഡിയയിൽ ഏറ്റവും ആരാധകരുള്ള ഒരു കപ്പിളാണ് ദിയ കൃഷ്ണയും അശ്വിൻ ​ഗണേഷും. ഒരു പ്രണയ പരാജയത്തിൽ നിന്നും കരകയറിയശേഷമാണ് ദിയ പുതിയൊരു റിലേഷൻഷിപ്പിലേക്ക് ഇറങ്ങിയത്. ഒരു ബ്രേക്കപ്പ് കഴിഞ്ഞയുടൻ വീണ്ടും ഒരു റിലേഷൻഷിപ്പിലേക്ക് കടന്നുവെന്നതിന്റെ പേരിൽ സോഷ്യൽമീഡിയയിൽ നിന്നും വളരെ അധികം പരിഹാസം കേൾക്കേണ്ടി വന്നിരുന്നു ദിയയ്ക്ക്. ഈ വർഷമോ അടുത്ത വർഷമോ തന്റെ വിവാഹമുണ്ടാകുമെന്നാണ് ദിയ അശ്വിനുമായുള്ള പ്രണയം പരസ്യപ്പെടുത്തിയശേഷം പറഞ്ഞത്.

സിനിമാറ്റിക്ക് സ്റ്റൈലിലുള്ള പ്രപ്പോസലായിരുന്നു അശ്വിന്റേത്. ഇപ്പോഴിതാ പ്രൊപ്പോസൽ സീൻ സ്ക്രിപ്റ്റഡാണെന്ന് കുറ്റപ്പെടുത്തുന്നവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയയും അശ്വിനും. 'എനിക്ക് പറയാൻ ഉള്ളത് ക്രിട്ടിസിസമാകാം. പക്ഷെ കൺസ്ട്രക്റ്റീവ് ക്രിട്ടിസിസം ആകരുത് എന്നാണ്.'

Diya Krishna

'ഞാൻ ഇതൊക്കെ പ്ലാൻ ചെയ്തുവെങ്കിലും അഭിനയിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല കാരണം എന്റെ മനസിൽ സ്നേഹമുണ്ടെന്ന്', അശ്വിൻ പറഞ്ഞു. 'സാലറി ഹൈക്ക് കിട്ടി അതിന്റെ പാർട്ടി എന്നൊക്കെ പറഞ്ഞിട്ടാണ് എന്നെ അവിടേക്ക് അശ്വിൻ പ്രപ്പോസ് ചെയ്യാനായി കൊണ്ടുപോകുന്നത്. എന്നാൽ അവിടെ നിന്നുള്ള ചില സൂചനകൾ കണ്ടപ്പോൾ തന്നെ ചെറിയ ഒരു സംശയം എനിക്ക് വന്നിരുന്നു. അതോടെ ഞാൻ എക്സൈറ്റഡ് ആയിരുന്നു.'

'ഞാൻ പിന്നെ യെസ് പറയാൻ റെഡിയായിരുന്നു. എന്നാൽ എന്റെ ഫേസ് ക്യാമറയിൽ വന്നില്ല. അതുകൊണ്ടുതന്നെ ഒന്നുകൂടി എടുക്കാൻ വേണ്ടി ക്യാമറമാൻ പറഞ്ഞു. അങ്ങനെയാണ് റീ ക്രിയേറ്റ് ചെയ്തത്. എന്റെ ജീവിതത്തിൽ വന്നുപോയ ബന്ധങ്ങളിൽ എവിടെയും ഞാൻ ഒരു സുന്ദരിയാണ്... അല്ലെങ്കിൽ എന്നെ കംഫർട്ടബിളാക്കുന്ന ഒരു ഫീലും തന്നിട്ടില്ല.'

'ആ ബന്ധങ്ങളിൽ എവിടെയും ഞാൻ സെക്യൂർ ആയിരുന്നില്ല. എന്റെ കൂടെ ബന്ധത്തിൽ നിൽക്കുമ്പോൾ തന്നെ ഇവർ എല്ലാം വേറെ പെണ്ണുങ്ങളെയായിരുന്നു നോക്കുന്നത്. അവർ വളരെ സുന്ദരിയാണെന്ന് പറയുകയും ചെയ്യും. അപ്പോൾ എന്റെ മനസിൽ ഞാൻ മോശമാണോ എന്ന ചിന്ത വരും. എന്നാൽ അശ്വിൻ അങ്ങനെയായിരുന്നില്ല.'

'ഇവൻ എന്നെയാണ് കംഫർട്ടബിളാക്കാൻ ശ്രമിച്ചത്. എന്റെ സുഹൃത്ത് ആയിരിക്കാനാണ് ഇവൻ ഏറെയും ആഗ്രഹിക്കുന്നത്. ഞാൻ എന്ത് കൂറ ലുക്കിൽ നിന്നാലും നിന്നെ എന്ത് ഭംഗിയാണ് കാണാൻ എന്ന് ഇവൻ പറയും. നമ്മൾക്ക് സെൽഫ് കോൺഫിഡൻസ് ഇവൻ തന്നുകൊണ്ടിരിക്കും. എവിടെ എങ്കിലും പോയാൽ എന്റെ എല്ലാ സാധനങ്ങളും പിടിച്ച് എന്റെ കൂടെ തന്നെ നടക്കും.'

Diya Krishna

'എന്റെ എല്ലാ കാര്യങ്ങളും ഇവന് അറിയാം. എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവൻ എന്നെ പ്രൊപ്പോസ് ചെയ്യുന്നതും. എനിക്ക് ഒരുപാട് കുറവുകളുണ്ട് അതിൽ എല്ലാം നന്മകൾ കണ്ടെത്തി കൂടെ നിൽക്കുന്ന ആളാണ്. എന്റെ ജീവിതത്തിലെ മോശം അവസ്ഥകളിൽ എല്ലാം എന്റെ കൂടെ തന്നെയുണ്ടായിരുന്നു. എന്നെ ഒന്ന് പ്രേമിച്ചുകൊണ്ട് ഫെയിമാകണമെന്ന് എന്റെ കൂടെ നിന്ന എല്ലാവർക്കും ഉണ്ടായിരുന്നു.'

'എന്നാൽ ഇവന് അങ്ങനെ ഇല്ല. എന്റെ വേറെ ഒന്നും കണ്ടിട്ടില്ല ഇവൻ എന്റെ ഒപ്പം കൂടിയത്. ഒരു ബിൽ പോലും എന്നെ കൊണ്ട് ഇവൻ കൊടുപ്പിക്കില്ല. എന്റെ കൂടെ നിന്ന എല്ലാവരും എന്റെ കാർഡ് എടുത്ത് യൂസ് ചെയ്ത ആളുകളാണ്. കൂടെ നിന്നവർ എല്ലാം സത്യമാണെന്ന് ഞാൻ അങ്ങ് വിശ്വസിച്ചു. എന്നാൽ അതിൽ നിന്നെല്ലാം ഇവൻ വ്യത്യസ്തനാണെന്നാണ്', അശ്വിനെ കുറിച്ച് ബിഹൈൻവുഡ്സിനോട് സംസാരിച്ച് ദിയ പറഞ്ഞത്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X