ഭര്‍ത്താവിന് ബഹുമാനം കൊടുക്കാത്തവളാണോ? ഫേക്ക് പ്രൊമിസുമായി വന്ന് ചതിച്ച് ഭാവി ഇല്ലാതാക്കിയവരുണ്ട്; ദിയ

ഈ വര്‍ഷം സോഷ്യല്‍ മീഡിയ ഏറ്റവുമധികം ആഘോഷമാക്കിയ താരവിവാഹമാണ് ദിയ കൃഷ്ണയുടെയും അശ്വിന്‍ ഗണേശിന്റെയും. ഏറെ കാലമായി പ്രണയത്തിലായ ഇരുവരും ഔദ്യോഗികമായി വിവാഹം കഴിച്ചതിന് ശേഷം തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണിപ്പോള്‍. ഇതിനിടെ ഭര്‍ത്താവായ അശ്വിനെ തീരെ ബഹുമാനിക്കാത്ത ആളാണ് ദിയ എന്ന തരത്തിലും സംസാരമുണ്ടായി.

ഭര്‍ത്താവിനെ പേര് വിളിക്കുന്നതും എടാ പോടാ എന്നൊക്കെയുള്ള വിളികളാണ് ദിയയ്ക്ക് വിമര്‍ശനം നേടി കൊടുത്തത്. എന്നാല്‍ താനങ്ങനെ വിളിക്കുന്നതിന് പിന്നിലെ കാരണത്തെ കുറിച്ച് പറയുകയാണ് ദിയയിപ്പോള്‍. ഒപ്പം അശ്വിന്‍ തന്റെ ജീവിതത്തിലേക്ക് വന്നതിനെ കുറിച്ചും ചിലര്‍ ഫേക്ക് പ്രൊമിസുമായി വന്ന് ചതിച്ചിട്ട് പോയതിനെ പറ്റിയുമെല്ലാം ദിയ വെളിപ്പെടുത്തുന്നു.

diya-krishna

ഇന്ന് ഓണം ആണെന്നതിനൊപ്പം നാഷ്ണല്‍ വൈഫ് ഡേ കൂടിയാണെന്ന് അശ്വിന്‍ പറഞ്ഞോണ്ടാണ് വീഡിയോ തുടങ്ങുന്നത്. എന്നാല്‍ എന്റെ സമ്മാനം എവിടെ എന്ന ചോദ്യത്തിന് അത് വന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു അശ്വിന്റെ മറുപടി. ഞാനത് അറിയാന്‍ കുറച്ച് വൈകി പോയി. മുന്‍പ് കല്യാണം കഴിച്ചിരുന്നെങ്കിലേ ഇതിനെ കുറിച്ചൊക്കെ അറിയാന്‍ സാധിക്കുമായിരുന്നുള്ളു എന്ന് കൂടി അശ്വിന്‍ പറഞ്ഞതോടെ ദിയ അത് ശരിവെക്കുകയാണ്.

ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമായതിന് ശേഷമുള്ള ആദ്യത്തെ ഓണമാണിത്. ഓണത്തിന്റെ ഫോട്ടോഷൂട്ട് പുറത്ത് വിട്ടപ്പോള്‍ സിന്ദൂരം തൊടത്തതിനെ പറ്റിയാണ് പലരും ചോദിച്ചത്. അത് ഒരു മാസം മുന്‍പ് എടുത്ത ചിത്രങ്ങളാണ്. അന്ന് ഞാന്‍ വിവാഹിതയായിരുന്നില്ല. അതാണ് ഫോട്ടോയില്‍ സിന്ദൂരം കാണാത്തതെന്ന് ദിയ കൂട്ടിച്ചേര്‍ക്കുന്നു.

ഞാന്‍ അശ്വിന് തീരെ റെസ്‌പെക്ട് കൊടുക്കുന്നില്ലെന്ന് പറയുന്നവരുണ്ട്. ഈ റിലേഷന്‍ഷിപ്പ് പറ്റുന്നില്ലേ? എന്നാ പോയിക്കോ.. എന്ന് ദിയ അശ്വിനോട് തമാശരൂപേണ പറയുന്നു. ബഹുമാനമെന്ന് പറയുന്നത് കിട്ടുന്നില്ലെങ്കില്‍ ഒരാള്‍ മറ്റൊരാളെ സ്‌നേഹിക്കത്തില്ല. കൊടുക്കേണ്ട സ്ഥലങ്ങളില്‍ നല്ലത് പോലെ ഞാന്‍ ബഹുമാനം കൊടുക്കാറുണ്ട്. അത് അശ്വിനും അറിയാം. അതാണ് പുള്ളി എന്നെ കെട്ടിയത്.

അന്നും ഇന്നും ഞങ്ങള്‍ രണ്ട് പേരും നല്ല സുഹൃത്തുക്കളെ പോലെയാണ്. സുഹൃത്തിനോട് സംസാരിക്കുന്നത് പോലെയേ എനിക്ക് സാധിക്കുകയുള്ളു. അല്ലാതെ പിടിച്ചിരുത്തി 'അല്ലയോ അശ്വിന്‍ ഗണേശ് സാറേ...' എന്നൊന്നും വിളിക്കാന്‍ പറ്റില്ല. അറിയപ്പെടുന്ന യൂട്യൂബേഴ്‌സ് ആരും അവരുടെ ഭര്‍ത്താക്കന്മാരെ ഇതുപോലെയല്ല വിളിക്കാറുള്ളത്.

diya-krishna

ബാക്കിയുള്ളവര്‍ ഭര്‍ത്താവിനെ പേരും എടാ പോടാ എന്നൊക്കെ വിളിച്ചാല്‍ കോമഡിയും ഞാന്‍ വിളിച്ചാല്‍ ബഹുമാനമില്ലായ്മയാവും. ഇത് ചിലര്‍ക്ക് മാത്രമുള്ള പ്രശ്‌നമാണ്. സ്വന്തം ജീവിതത്തില്‍ പ്രശ്‌നമുള്ളപ്പോള്‍ മറ്റ് ചിലര്‍ സന്തോഷിക്കുന്നത് കാണുമ്പോഴുണ്ടാവുന്ന അസുഖമാണ്.
അത് ചില ആളുകള്‍ക്ക് ഉണ്ടാവും. അത്തരക്കാരെ സന്തോഷമുള്ള വീഡിയോയുടെ താഴെ വളരെ മോശമായിട്ടുള്ള കമന്റുമായി വരികയുള്ളു.

മുന്‍പത്തെ എന്റെ വീഡിയോസ് കണ്ടിട്ടുള്ളവര്‍ക്ക് അറിയാം ചിലര്‍ എന്റെ ജീവിതത്തിലേക്ക് ഫേക്ക് പ്രൊമിസസുമായി വന്ന് ചതിച്ചിട്ട് പോയി. ഞാന്‍ കണ്ടോണ്ടിരുന്ന ഭാവി പോലും ഇല്ലാതാക്കി കളഞ്ഞ രണ്ട് മൂന്ന് പേരുണ്ട്. അതിലെ രണ്ട് പേരെ പലര്‍ക്കും വ്യക്തമായി അറിയാമായിരിക്കും.

ഞാന്‍ ആരുടെയും പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ല. അതില്‍ പലതും എന്റെ നല്ലൊരു ഫ്രണ്ടായി നിന്നിട്ട് അശ്വിന്‍ കണ്ടിട്ടുണ്ട്. ഞാന്‍ എത്രത്തോളം സഹിച്ചിട്ടുണ്ടെന്ന് അവന് അറിയാം. എന്നെ വീണ്ടും അതിലേക്ക് തള്ളിയിടാന്‍ അശ്വിന്‍ ആഗ്രഹിക്കുന്നില്ല.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X