അശ്വിന്റെ വീട്ടിൽ ഇപ്പോഴും നിലത്തിരുന്ന് കഴിക്കും, എനിക്ക് കസേര വേണമെന്ന് ഞാൻ, തീർത്തും വ്യത്യസ്തർ: ദിയ കൃഷ്ണ
ദിയ കൃഷ്ണയുടെ കുടുംബ ജീവിതം എപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഭർത്താവ് അശ്വിൻ ഗണേശിനൊപ്പം സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് ദിയ. ഈയടുത്താണ് ഇവർക്ക് ആൺകുഞ്ഞ് പിറന്നത്. അശ്വിനെയും ദിയയെയും താരതമ്യം ചെയ്യുന്നവർ ഏറെയാണ്. മിഡിൽക്ലാസ് കുടുംബത്തിൽ ജനിച്ച് വളർന്നയാളാണ് അശ്വിൻ. ദിയയാണെങ്കിൽ കുട്ടിക്കാലം തൊട്ടേ സുഖ സൗകര്യങ്ങളിൽ ജീവിച്ചയാൾ. പുതിയ അഭിമുഖത്തിൽ അശ്വിന്റെ കുടുംബത്തെക്കുറിച്ച് ദിയ സംസാരിക്കുന്നുണ്ട്. സെെന സൗത്ത് പ്ലസിൽ സംസാരിക്കുകയായിരുന്നു ദിയയും അശ്വിനും.
അശ്വിന്റെ കുടുംബം പരമ്പരാഗത രീതിയിൽ ജീവിക്കുന്നവരാണ്. ഇപ്പോഴും അവിടെ ഭക്ഷണം കഴിക്കുന്നത് തറയിലിരുന്നാണ്. അത് ബോഡിക്ക് നല്ലതാണ്. എന്റെ അച്ഛനും പണ്ട് തറയിലിരുന്ന് കഴിക്കാൻ പറയുമായിരുന്നു. ഞാൻ ഇവന്റെ വീട്ടിൽ പോകുമ്പോൾ എനിക്കൊരു കസേര തരുമോ തറയിലിരുന്ന് കഴിക്കാൻ പറ്റില്ലെന്ന് പറയുമായിരുന്നു. ഞാൻ സോഫയിൽ കയ്യും കാലും പൊക്കി കയറ്റി ഇരുന്ന് കഴിക്കും. ഇവൻ പലപ്പോഴും സോഫയുടെ താഴെ ഇരുന്നാണ് കഴിക്കാറ്. നോർത്ത് സൗത്ത് പോലെയായിരുന്നു ഞങ്ങൾ രണ്ട് പേരുടെയും ഫാമിലി. തീർത്തും വ്യത്യസ്തരാണ്.

അശ്വിൻ അടുത്താൽ എക്സ്ട്രീം എക്സ്ട്രൊവേർട്ടാണ്. ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളുള്ള സ്ഥലങ്ങളിൽ അശ്വിൻ എന്നേക്കാൾ സംസാരിക്കും. മിണ്ടാതിരിക്കെന്ന് ഞാൻ ചിലപ്പോൾ പറയും. ഞങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് അഞ്ജലിയോട് ഇവൻ ഭയങ്കര ഓവറായി സംസാരിക്കും. ഞാൻ ചിലപ്പോൾ സെെലന്റായി പോകും. പബ്ലിക്കിലേക്ക് കൊണ്ടിടുമ്പോൾ ഒരു ആമ്പിവേർട്ട് പോലെ ഇരിക്കുന്നു എന്നേയുള്ളൂയെന്നും ദിയ വ്യക്തമാക്കി.
ദിയ തന്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് അശ്വിനും സംസാരിക്കുന്നുണ്ട്. ചില കാര്യങ്ങളിൽ എപ്പോഴും ഗ്രേറ്റ്ഫുൾ ആയിരിക്കണം. പെെസ കുറേ ഉണ്ടായാൽ സമാധാനം പോകുമെന്ന് നമ്മൾ പറയാറില്ലേ. പക്ഷെ പണം ഇല്ലെങ്കിലും സമാധാനം ഉണ്ടാകില്ല. സാധാരണ ജീവിതമായിരുന്നു എന്റേത്. പ്രെെവസിയൊക്കെ എനിക്ക് വലിയ വാക്കുകളാണ്. സ്കൂളിൽ എന്റെ പേര് അശ്വിൻ ജി എന്നായിരുന്നു. അശ്വിൻ ജി ലോകത്തുണ്ടായിരുന്നു. വരുന്നു, പോകുന്നു എന്ന് മാത്രം. അറ്റൻഷൻ എന്റെ ജീവിതത്തിൽ കിട്ടിയിരുന്നില്ല.

അപ്പോൾ എന്റെ ഉൾ മനസിൽ അറ്റൻഷൻ കിട്ടിയാൽ കൊള്ളാം എന്ന് തോന്നിയിരുന്നു. അശ്വിൻ നല്ല ക്യൂട്ടാണ്, നല്ല ഭർത്താവാണ് എന്നൊക്കെ പറയുമ്പോൾ സന്തോഷമാണ്. ചിരിയൊക്കെ കൊള്ളാമായിരുന്നു എന്ന് പറയും. ഇതേ ചിരിയായിരുന്നു അപ്പോഴും. അതിനാൽ ഓവറായി പ്രശംസകൾ കേൾക്കുമ്പോൾ എനിക്ക് തലക്കനം വരാറില്ല. കാരണം ഇതൊന്നും സത്യമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ദിയ കൃഷ്ണയെ കല്യാണം കഴിച്ചപ്പോൾ കിട്ടിയ റെക്കഗനിഷൻ ആണ്. അതിനാൽ തലക്കനം ഇല്ലെന്നും അശ്വിൻ ഗണേശ് പറഞ്ഞു.
ഈയടുത്താണ് ദിയയുടെ സ്ഥാപനത്തിൽ വലിയ തട്ടിപ്പ് നടന്നത്. മുൻ ജീവനക്കാരികൾ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു എന്നാണ് ദിയയുടെ പരാതി. മൂന്ന് പേരും അറസ്റ്റിലായിട്ടുണ്ട്. ദിയ ഗർഭിണിയായ സമയത്താണ് ഈ തട്ടിപ്പ് നടന്നത്. സ്വന്തം സഹോദരിമാരെ പോലെ കണ്ടവർ തന്നെ കബളിപ്പിച്ചത് ഞെട്ടിച്ചെന്നാണ് ദിയ പറയുന്നത്.


Click it and Unblock the Notifications