ചുറ്റിലും ഉള്ളവർ പരി​ഗണിക്കില്ല, ആരും അത് അനുഭവിക്കരുത്, ദിയയ്ക്ക് വരില്ല; പോസ്റ്റ്പാർട്ടം ഇല്ലെന്ന് ദിയ!

പ്രസവശേഷം സ്ത്രീകളിലുണ്ടാവുന്ന ശാരീരികവും മാനസീകവുമായ മാറ്റങ്ങളേയും അവസ്ഥകളേയും പൊതുവായാണ് പോസ്റ്റ്പാർട്ടമെന്ന് വിശേഷിപ്പിക്കാറ്. ഇതിൽ പോസ്റ്റ്പാർട്ടം വിഷാദം, പോസ്റ്റ്പാർട്ടം സൈക്കോസിസ് തുടങ്ങിയ അവസ്ഥകളും ഉൾപ്പെടുന്നു. പ്രസവശേഷം സ്ത്രീകൾ അനുഭവിക്കുന്ന വിഷാദമാണ് ഇത്. ക്ഷീണം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, കുട്ടിയെ പരിപാലിക്കാൻ തോന്നാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ ഇതിൽ കാണാം. പോസ്റ്റ്പാർട്ടം സൈക്കോസിസ് വളരെ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നമാണ്.

ഇതിൽ മിഥ്യാധാരണകൾ, ഭ്രമങ്ങൾ, അമിതമായ ഉത്കണ്ഠ, ആത്മഹത്യാ പ്രവണത തുടങ്ങിയ ലക്ഷണങ്ങൾ കാണാം. സ്ത്രീകളിൽ പലരും പ്രസവശേഷം ഇതിൽ ഏതെങ്കിലുമൊക്കെ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരാണ്. കുറച്ച് കാലങ്ങളായി പോസ്റ്റ്പാർട്ടത്തെ കുറിച്ച് ബോധവൽക്കരണം വേണ്ടവിധം നടക്കുന്നതിനാൽ പങ്കാളികളും കുടുംബാം​ഗങ്ങളുമെല്ലാം പ്രസവശേഷം സ്ത്രീകളുടെ മാനസീകാരോ​ഗ്യത്തെ കുറിച്ച് ബോധവാന്മാരാണ്.

Diya Krishna
Photo Credit: Diya Krishna / instagram

എന്നാൽ ഇപ്പോഴും സ്ത്രീകളിൽ ഒരു ശതമാനം പോസ്റ്റ്പാർട്ടം ഡിപ്രഷൻ അടക്കമുള്ള അനുഭവിക്കുന്നുമുണ്ട്. ഇൻഫ്ലൂവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനാണ് തന്റെ ആദ്യത്തെ കൺമണിക്ക് ജന്മം നൽകിയത്. പ്രസവ വീഡിയോ ദിയ സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെക്കുകയും അത് കേരളത്തിലാകെ തരം​ഗമാവുകയും ചെയ്തിരുന്നു.

നോർമൽ ഡെലിവറിയായിരുന്നു ദിയയുടേത്. മാത്രമല്ല ​ഗർഭിണിയായപ്പോൾ മുതൽ ഈ നിമിഷം വരെയും സർവ സന്നാ​ഹങ്ങളും സഹായവുമായി മാതാപിതാക്കളും ഭർത്താവും സഹോദരിമാരും ബന്ധുക്കളുമെല്ലാം ദിയയ്ക്ക് ചുറ്റുമുണ്ട്. മാതൃതം ആസ്വദിക്കുന്ന ദിയ കഴിഞ്ഞ ദിവസം ഒരിടവേളയ്ക്കുശേഷം പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരുന്നു.

കൂടുതലും പ്രസവം, കുഞ്ഞിനൊപ്പ ജീവിതം എന്നിവയുമായും മാതൃത്വവുമായും ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു. അതിൽ ഒരു ചോദ്യം പോസ്റ്റ് പാർട്ടം ‍ഡിപ്രഷനെ കുറിച്ചായിരുന്നു. ആ ചോദ്യത്തിന് ദിയ നൽകിയ മറുപടിയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നതും ചർച്ചയാകുന്നതും. ഞാൻ അമ്മയോട് ചോദിച്ചിരുന്നു പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്താണെന്ന്. അമ്മ പറഞ്ഞ മറുപടി... എനിക്ക് അറിഞ്ഞൂടാ. കുറേപ്പേർ പറയുന്നത് കേട്ടിട്ടേയുള്ളു.

എനിക്ക് അത് എന്താണെന്ന് അറിയില്ല. കാരണം എനിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. ഞാൻ ബാക്ക് ടു നോർമലായിരുന്നു എന്നാണ്. എന്നോടും ആളുകൾ പോസ്റ്റ് പാർട്ടം ഡിപ്രഷനെ കുറിച്ച് ചോദിക്കുന്നുണ്ടെന്ന് അമ്മയോട് ഞാൻ പറഞ്ഞു. എനിക്ക് ഒരു പ്രശ്നവുമില്ല. ഞാൻ പഴയതുപോലെയാണ് ഇരിക്കുന്നത്. പോസ്റ്റ് പാർട്ടം ഡിപ്രഷനുണ്ടോയെന്നും അറിയില്ല.

Diya Krishna
Photo Credit: Diya Krishna / instagram

ഇതെല്ലാം ഓരോ ആളുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇരിക്കുന്നതെന്ന് തോന്നുന്നു. ചിലർക്ക് വീട്ടിലുള്ളവർ ട്രീറ്റ് ചെയ്യുന്ന രീതിയോ മറ്റ് എന്തെങ്കിലും കുറവുകളോ വരുമ്പോഴാകാം ആളുകൾക്ക് ഇത്തരം അവസ്ഥയുണ്ടാകുന്നത്. ഭർത്താവ് വേണ്ടത്ര കെയർ നൽകിയില്ലെങ്കിലോ ഒക്കെയാകും ഈ അവസ്ഥ വരുന്നത്. പക്ഷെ ഞാൻ ലക്കിയാണ്.

ഫാമിലിയിലെ എല്ലാവരും എനിക്കൊപ്പമുണ്ട്. അശ്വിനും എന്റെ കൂടെ തന്നെയുണ്ട് എന്നാണ് ദിയ പറഞ്ഞത്. സ്നേഹിക്കാനും പരിചരിക്കാനും ചുറ്റിനും ഇത്രയേറെ ആളുകൾ നിൽക്കുമ്പോൾ ദിയ ഒരിക്കലും പോസ്റ്റ് പാർട്ടം ‍ഡിപ്രഷൻ അവസ്ഥയിലേക്ക് പോകില്ലെന്നാണ് വീഡിയോ വൈറലായപ്പോൾ വന്ന കമന്റുകൾ. ചിലർ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവങ്ങളും കമന്റായി പങ്കുവെച്ചിട്ടുണ്ട്.

ചുറ്റിലും ഉള്ളവർ വേണ്ടപോലെ പരി​ഗണിക്കില്ല. ആരും അത് അനുഭവിക്കരുതെന്നാണ് പ്രാർത്ഥന, ഉറക്കം ഇല്ലായ്മയാണ് മെയിൻ പ്രശ്നം. രാത്രിയിൽ കുഞ്ഞ് കരയുമ്പോൾ എടുക്കാൻ ആരും കാണില്ല. എല്ലാവരും ഉറങ്ങുമ്പോൾ കുഞ്ഞിൻ്റെ കരച്ചിൽ എങ്ങനെ മറ്റും എന്നറിയാതെ ഇരിക്കും. അപ്പോൾ ദേഷ്യം വരും കുഞ്ഞ് വേണ്ടായിരുന്നുവെന്ന് തോന്നും.

ബാത്ത്റൂമിൽ പോകുന്ന നേരത്ത് കുഞ്ഞിനെ ആരും പിടിക്കാൻ ഇല്ലാത്ത അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്, വീട്ടിൽ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലാത്തവർക്കെ അതൊക്കെ വരൂ, ഒരിക്കലും മറക്കാത്ത ദിവസങ്ങൾ. ഓർക്കുമ്പോൾ കണ്ണ് നിറയും. മെഡിക്കൽ കോളേജിലെ വരാന്തായിൽ അറിയാത്ത ആരുടെയൊക്കയോ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട് എന്നിങ്ങനയൊണ് അനുഭവങ്ങൾ വിവരിച്ച് സ്ത്രീകളിൽ ചിലർ കമന്റ് ചെയ്തത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X