'വിവാഹത്തിന് മുമ്പ് ഹണിമൂൺ..., അവയൊന്നും എന്റെ രോമത്തിൽ പോലും ഏൽക്കില്ല, വീഡിയോകള്‍ വരാനിരിക്കുന്നതേയുള്ളൂ'

നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധുവും നാല് പെൺമക്കളും മലയാളികൾക്ക് സുപരിചിതരാണ്. അഭിനയത്തിൽ കൃഷ്ണകുമാർ അത്ര സജീവമല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി താരം രാഷ്ട്രീയത്തിലാണ് സജീവം. മക്കളിൽ മൂത്തമകൾ അഹാനയാണ് സിനിമയിൽ വേരുറപ്പിച്ചയാൾ. മറ്റ് മൂന്ന് മക്കളും പഠനവും ബിസിനസുമെല്ലാമായി തിരക്കിലാണ്. കൃഷ്ണ സിസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ ആരാധകർ രണ്ടാമത്തെ മകൾ ഓസി എന്ന് വിളിപ്പേരുള്ള ദിയ കൃഷ്ണയ്ക്കാണ്.

ഇതുവരെ സിനിമയിൽ ഒന്നും അരങ്ങേറിയിട്ടില്ലെങ്കിലും ദിയ സോഷ്യൽമീഡിയ വഴിയും യുട്യൂബ് ചാനൽ വഴിയുമാണ് ആരാധകരെ സമ്പാദിച്ചത്. കൂടാതെ ഫാൻസി ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും ഒരു ഓൺലൈൻ ബിസിനസും ദിയയ്ക്കുണ്ട്. അതേസമയം ദിയയുടെ ഏറ്റവും വലിയ സന്തോഷം സെപ്തംബറിൽ വിവാഹിതയാകാൻ പോകുന്നുവെന്നതാണ്. സുഹൃത്തായ അശ്വിൻ ​ഗണേഷിനെയാണ് ദിയ വിവാഹം ചെയ്യാൻ പോകുന്നത്.

Diya Krishna

അശ്വിൻ ദിയയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. സൗഹൃദം പതിയെ പ്രണയത്തിലേക്കും വിവാ​ഹത്തിലേക്കും വഴിമാറുകയായിരുന്നു. അശ്വിൻ ​ഗ്രാന്റായി പ്രപ്പോസ് ചെയ്ത് മോതിരം അണിയിക്കുന്ന വീഡിയോയൊക്കെ ദിയ അടുത്തിടെ പങ്കിട്ടിരുന്നു. വിവാഹം അടുക്കുന്നതിനാൽ കഴിഞ്ഞ ദിവസം അശ്വിന്റെ കുടുംബം കാര്യങ്ങൾ ഒന്ന് കൂടി ഉറപ്പിക്കാനും വിവാഹത്തിന്റെ മറ്റുള്ള കാര്യങ്ങൾ തീരുമാനിക്കാനുമായി ദിയയുടെ വീട്ടിലേക്ക് എത്തിയിരുന്നു.

അതിന്റെ വിശേഷങ്ങൾ ഒരു അൺ ഓഫീഷ്യൽ പെണ്ണുകാണൽ എന്ന തലക്കെട്ടോടെ വീഡിയോയാക്കി ദിയ പങ്കിടുകയും ചെയ്തിരുന്നു. പെണ്ണുകാണൽ വീഡിയോ പുറത്ത് വന്നതോടെയാണ് ദിയ അതുവരെ നേരിട്ടിരുന്ന പല ചോദ്യങ്ങളും അവസാനിച്ചത്. അശ്വിനുമായുള്ള ദിയയുടെ പ്രണയത്തിന് കുടുംബത്തിന്റെ സപ്പോർട്ടില്ലെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു.

പുതിയ വീഡിയോ പുറത്ത് വന്നതോടെ അത്തരം ചോദ്യങ്ങളും അവസാനിച്ചു. അതുപോലെ ഇനി നേരിട്ട് വിവാഹം എന്ന ചടങ്ങ് മാത്രമാണ് നടത്തുക. അതിനിടയിൽ വിവാഹനിശ്ചയം വലിയ ഫങ്ഷനായി നടത്തി കാശ് കളയാൻ ഉദ്ദേശിക്കുന്നില്ലെന്നും ദിയ പുതിയ വീഡിയോയിൽ പറഞ്ഞു. ഡേറ്റും കാര്യങ്ങളും എല്ലാം നേരത്തെ ഫിക്‌സ് ചെയ്തതാണ്.

എന്നിരുന്നാലും എല്ലാവരും ഒന്നിച്ചിരുന്ന് അതെല്ലാം ഒന്ന് ഫൈനലൈസ് ചെയ്യുന്നതിന് വേണ്ടിയാണ് കൂടിച്ചേല്‍. മാത്രമല്ല അശ്വിന്റെ കുടുംബം ആദ്യമായാണ് വീട്ടിലേക്ക് വന്നത്. ഞങ്ങളെ സംബന്ധിച്ച് എന്‍ഗേജ്‌മെന്റ് കഴിഞ്ഞതാണ്. അശ്വിന്‍ പ്രപ്പോസ് ചെയ്തപ്പോള്‍ എന്റെ വിരലില്‍ മോതിരം ഇട്ടിട്ടുണ്ട്. ഇനി അതിനായി ഒരു ചടങ്ങ് വേറെത്തന്നെ വെച്ച് കാശ് ചെലവിടാനില്ല. ഇനി നേരെ കല്യാണമാണ്.

Diya Krishna

അങ്ങനെയൊക്കെ പാടുണ്ടോ എന്ന് ചോദിക്കുന്നവരോട്... ഇങ്ങനെയൊക്കെയാണ് എന്നാണ് പറയാനുള്ളത്. അതുപോലെ താനും അശ്വിനും ഒരുമിച്ച് നടത്തുന്ന യാത്രകളെ പരി​ഹസിച്ച് വിവാഹത്തിന് മുമ്പ് തന്നെ ഹണിമൂണോ എന്നുള്ള കമന്റുകൾ‌ക്കുള്ള മറുപടിയും ദിയ നൽകി. നിങ്ങളുടെ അശ്ലീല കമന്റുകള്‍ എന്റെ രോമത്തില്‍ പോലും ബാധിയ്ക്കില്ല.

എന്നിരുന്നാലും അശ്വിന്റെ കുടുംബത്തിന് അതൊരു മോശമാകേണ്ടെന്ന് കരുതിയാണ് അത്തരം കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നത്. പിന്നെ ഹണിമൂണിന് പോയോ എന്ന് ചോദിച്ചാല്‍ പോയി. ഇനിയും അതിന്റെ വീഡിയോകള്‍ എല്ലാം വരാനിരിക്കുന്നതേയുള്ളൂ. വിവാഹം ചെയ്യാന്‍ പോകുന്ന ആളെ കുറിച്ച് എനിക്ക് കൂടുതല്‍ മനസിലാക്കണം. പരസ്പരം അറിഞ്ഞ് വിവാഹം ചെയ്യുന്നതല്ലേ നല്ലത്. അങ്ങനെ പോയെങ്കില്‍ എന്താണ് തെറ്റ്.

എന്താണ് എന്റെ ശരി അതിനനുസരിച്ച് മാത്രമെ ഞാന്‍ മുന്നോട്ട് പോകുകയുള്ളൂ എന്നാണ് ദിയ പരിഹസിച്ച് എത്തിയവർക്ക് മറുപടി നൽകി പറഞ്ഞത്. മൂത്ത മകള്‍ അഹാന അവിവാഹിതയായി നിൽ‌ക്കെ ദിയയുടെ വിവാഹം നടത്തുന്നതില്‍ സോഷ്യല്‍ മീഡിയയില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും ദിയയോ കുടുംബമോ അതിനോട് പ്രതികരിച്ചിട്ടില്ല. അഹാന ഇപ്പോൾ കരിയറിന് പിന്നാലെയാണെന്ന് നേരത്തെ തന്നെ ദിയ പറഞ്ഞിരുന്നു.

More from Filmibeat

Read more about: ahana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X