ആരെയും ഞാൻ റോൾ മോഡലാക്കിയിട്ടില്ല, തനി മലയാളിയെ കണ്ടു പഠിക്കൂയെന്ന് ഉപദേശം; മറുപടിയുമായി ദിയ

നിരന്തരമുള്ള ഉപദേശം കാരണം വ്ലോ​ഗ് ചെയ്യാനുള്ള താൽപര്യം പോലും കുറഞ്ഞിരിക്കുകയാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയ്ക്ക്. ഉപദേശം നിർത്താൻ വ്യൂവേർസിനോ ഉപദേശം സ്വീകരിക്കാൻ ദിയ കൃഷ്ണയ്ക്കോ താൽപര്യമില്ല. അതിനാൽ തന്നെ ഈ വിഷയം സോഷ്യൽ മീഡിയയിൽ നിരന്തരം ചർച്ചയായി തുട‌രുന്നു. തന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് ആരും അഭിപ്രായ പ്രകടനം നടത്തരുതെന്നാണ് ദിയ കൃഷ്ണ പറയുന്നത്. എന്നാൽ ഉപദേശം കേൾക്കാൻ പോലും പറ്റാത്തവർ സോഷ്യൽ മീഡിയയിലേക്ക് വരുന്നത് എന്തിനെന്ന് വ്യൂവേർസ് ചോദിക്കുന്നു. ദിയക്ക് വരുമാനമാണ് സോഷ്യൽ മീഡിയ. വ്യൂവേർസിന് വിനോദവും. രണ്ട് പക്ഷവും വിട്ട് കാെടുക്കാൻ തയ്യാറല്ല.

എനിക്കായി വരനെ തേടി, വീണ്ടും വിവാഹം എന്ന പ്ലാനില്ലായിരുന്നു, കുഞ്ഞ് വേണമെന്ന് ആ​ഗ്രഹിച്ചു; പ്രിയങ്കയും വാസിയും
എനിക്കായി വരനെ തേടി, വീണ്ടും വിവാഹം എന്ന പ്ലാനില്ലായിരുന്നു, കുഞ്ഞ് വേണമെന്ന് ആ​ഗ്രഹിച്ചു; പ്രിയങ്കയും വാസിയും

എനിക്കിഷ്ടമുള്ളത് പോലെയോ ജീവിക്കൂ എന്ന് ദിയ പറയാതെ പറയുമ്പോൾ ഞങ്ങളും വിട്ടുകൊടുക്കുന്നില്ലെന്ന മട്ടിലാണ് വ്യൂവേർസിന്റെ പോക്ക്. കഴിഞ്ഞ ദിവസം വിഷു ദിനത്തിലെ നിമിഷങ്ങൾ ദിയ വ്ലോ​ഗിലൂടെ പങ്കുവെച്ചു. മുത്തശ്ശൻ മരിച്ചതിനാൽ ദിയക്കും കുടുംബത്തിനും ഇത്തവണ വിഷു ആഘോഷമില്ല. മകൻ ജനിച്ച ശേഷമുള്ള ആദ്യ വിഷുവായിട്ടും ദിയ മകന് കണി ഒരുക്കിയില്ലെന്ന വിമർശനം കമന്റ് ബോക്സിൽ വന്നു. ചിലർ മറ്റൊരു ഇൻഫ്ലുവൻസറായ തനി മലയാളിയുമായി ദിയയെ താരതമ്യം ചെയ്യുകയും ചെയ്തു.

Diya Krishna

തനി മലയാളിക്ക് ചെയ്യാമെങ്കിൽ നിങ്ങൾക്കും ചെയ്യാമെന്നായിരുന്നു കമന്റ്. ഇതിന് ദിയ കൃഷ്ണ മറുപടി നൽകി. ഒരാൾ അവരുടെ മകന് വേണ്ടി അങ്ങനെ ചെയ്യുന്നതിനെ ഞാൻ പ്രശംസിക്കുന്നു. പക്ഷെ ഞാൻ ആരെയും റോൾ മോഡലാക്കുന്നില്ല. എനിക്ക് ശരിയെന്ന് തോന്നുന്നതാണ് എന്റെ മകന് ചെയ്യുക. മറ്റുള്ളവർ അവരുടെ കുഞ്ഞിനെ അവർക്കിഷ്ടമുള്ളത് പോലെ വളർത്തട്ടെ. ഞാൻ എനിക്ക് വേണ്ടത് പോലെ എന്റെ മകനെ വളർത്തും എന്നാണ് ദിയ കൃഷ്ണ നൽകിയ മറുപടി.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X