പേളിയെയും ശ്രീനീഷിനെയും പോലെ ജീവിക്കൂ; അതിന് ദിയ രണ്ടാമത് ജനിക്കണം; മറുപടി നൽകി ദിയ
സോഷ്യൽ മീഡിയയിൽ സ്ഥിരം ചർച്ചയായി മാറിയിരിക്കുകയാണ് ദിയ കൃഷ്ണ. വർഷങ്ങളായി യൂട്യൂബ് ചാനലിൽ വിശേഷങ്ങൾ പങ്കുവെക്കാറുണ്ടെങ്കിലും അന്നൊന്നും ഇത്രയധികം ജനശ്രദ്ധ ദിയ കൃഷ്ണയ്ക്ക് ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് തന്റെ പ്രണയം ഫോളോവേഴ്സിന് മുന്നിൽ പ്രിയ വെളിപ്പെടുത്തിയത്. സുഹൃത്തായ അശ്വിൻ കൃഷണയുമായി പ്രണയത്തിലാണെന്നും ഈ വർഷമോ അടുത്ത വർഷമോ വിവാഹം നടക്കുമെന്നും ദിയ കൃഷ്ണ തുറന്ന് പറഞ്ഞു.
അശ്വിൻ തന്നെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയും ദിയ കൃഷ്ണ പങ്കുവെച്ചു. ദിയയുടെ വീട്ടുകാരുടെ മൗനം ഇതിനകം ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തിൽ ദിയ വ്യക്തത വരുത്തി. എന്തുകൊണ്ട് ഇക്കാര്യം ആദ്യം പറഞ്ഞില്ലെന്ന് വീട്ടുകാർ ചോദിച്ചിട്ടുണ്ട്. തനിക്ക് ചെറിയ പ്രായമാണെന്ന അഭിപ്രായവും അവർക്കുണ്ട്. എന്നാൽ അച്ഛനമ്മമാർക്ക് മക്കൾക്ക് എത്ര വയസായാലും ചെറിയ കുട്ടികളാണ്. വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാനാണ് താനെന്നും ആഗ്രഹിച്ചത്.

വീട്ടുകാരെ പറഞ്ഞ് മനസിലാക്കിക്കൊണ്ടിരിക്കുകയാണെന്നും ദിയ കൃഷ്ണ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ആരാധകരെ പോലെ തന്നെ വിമർശകരും ദിയക്കുണ്ട്. അശ്വിന്റെ സർപ്രെെസ് പ്രൊപ്പോസൽ എന്ന് പറഞ്ഞാണ് ദിയ വീഡിയോ പുറത്ത് വിട്ടത്. എന്നാൽ പ്രൊപ്പോസൽ വീഡിയോ നേരത്തെ പ്ലാൻ ചെയ്ത് ഷൂട്ട് ചെയ്തതാണെന്ന് ഇതിനകം അഭിപ്രായം വന്നിട്ടുണ്ട്. വീട്ടുകാരോടും ദിയ കാണിക്കുന്ന അകലവും കുറ്റപ്പെടുത്തലുകൾക്ക് കാരണം ആകാറുണ്ട്. ഇപ്പോഴിതാ യൂട്യൂബ് ചാനലിൽ വന്ന കമന്റിന് മറുപടി നൽകിയിരിക്കുകയാണ് ദിയ കൃഷ്ണ.
പേളി മാണിയെയും ശ്രീനിഷ് അരവിന്ദിനെയും പോലെ നല്ല സ്നേഹത്തിൽ കഴിഞ്ഞ് കാണിച്ചു കൊടുക്ക് മക്കളെ എന്നൊരു കമന്റ് ദിയയുടെ പുതിയ വീഡിയോയ്ക്ക് താഴെ വന്നു. ഈ കമന്റിന് താഴെ ഒന്നിലേറെ കമന്റുകൾ വന്നു. അതിന് ഇവൾ രണ്ടാമത് ജനിക്കണം, ഓരോ വർഷവും ബോയ്ഫ്രണ്ട് എന്നാണ് ഒരാളുടെ കമന്റ്. പേളി അല്ലല്ലോ ദിയ എന്നായിരുന്നു മറ്റൊരു കമന്റ്.

ഈ കമന്റിന് ദിയ മറുപടി നൽകി. അത് സത്യമാണ്. ഞങ്ങൾ രണ്ട് പേരും വ്യത്യസ്തരായ മനുഷ്യരാണ്. അവൾക്ക് അവളുടെ സ്റ്റെെലുണ്ട്. എനിക്ക് എന്റേതും. സാമ്യതയുള്ള ഒരു കാര്യം എന്തെന്നാൽ നിങ്ങൾ ഞങ്ങൾ രണ്ട് പേരുടെയും പിന്നാലെയുണ്ട് എന്നതാണെന്ന് ദിയ മറുപടി നൽകി. കമന്റ് കുറച്ച് സമയത്തിനുള്ളിൽ ദിയ നീക്കിയിട്ടുമുണ്ട്.
ശ്രീനിഷ്-പേളി ദമ്പതികളുമായി ദിയയെയും അശ്വിനെയും ആരാധകർ താരതമ്യം ചെയ്യാറുണ്ട്. ശ്രീനിഷിനെ പോലെ തമിഴ്നാട്ടുകാരനാണ് അശ്വിൻ ഗേണഷും. കേരളത്തിലാണ് അശ്വിൻ താമസിക്കുന്നത്. അശ്വിന്റെ വീട്ടിൽ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ ദിയക്ക് പറ്റുമോ എന്ന ചോദ്യം നേരത്തെ വന്നിരുന്നു. ഇതിന് ദിയ മറുപടി നൽകി. താനും അശ്വിനും വിവാഹ ശേഷം മറ്റൊരു വീട്ടിലാണ് താമസിക്കുക. അഡ്ജസ്റ്റ്മെന്റിന്റെ വിഷയം വരുന്നില്ലെന്ന് ദിയ വ്യക്തമാക്കി. 26 കാരിയാണ് ദിയ.
ദിയയുടെ ചേച്ചി അഹാന കൃഷ്ണ ഇതുവരെ വിവാഹം ചെയ്തിട്ടില്ല. അഹാനയ്ക്ക് ഇപ്പോൾ കരിയറിലേക്ക് ശ്രദ്ധ നൽകാനാണ് താൽപര്യമെന്ന് ദിയ പറയുന്നു. ദിയയുടെ മാതാപിതാക്കളായ സിന്ധു കൃഷ്ണയോ കൃഷ്ണകുമാറോ ദിയയുടെ വിവാഹക്കാര്യത്തെക്കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ല.


Click it and Unblock the Notifications