പൊട്ടിക്കരയണമെന്നുണ്ട്, കുടുംബത്തിന്റെ സഹായം പോലും തേടാതെ ഇതുവരെ എത്തിച്ചതാണ്; വിവാ​ദങ്ങൾക്ക് മറുപടി

കഴിഞ്ഞ ദിവസമാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ ഓൺലെെൻ ബിസിനസ് വിവാദത്തിലകപ്പെട്ടത്. ഇവിടെ നിന്നും ആഭരണം ഓർഡർ ചെയ്ത യൂട്യൂബർ പരാതിയുമായി രം​ഗത്ത് വന്നു. വാങ്ങിയ ആഭരണം കേട്പാട് പറ്റിയതായിരുന്നെന്നും ഓപ്പണിം​ഗ് വീഡിയോ ഇല്ലെന്ന് പറഞ്ഞ് ആഭരണം മാറ്റി തന്നില്ലെന്നും ഇവർ ആരോപിച്ചു. ഉപ്പും മുളകും ലൈറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ സം​ഗീത അനിൽകുമാറാണ് ദിയയെ വിമർശിച്ചത്. പിന്നാലെ സമാന പരാതികളുമായി നിരവധി പേർ കമന്റ് ചെയ്തു. പലരും ദിയക്കെതിരെ ഈ വിവാദം ആയുധമാക്കുകയും ചെയ്തു.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് ദിയ കൃഷ്ണ. ഓപ്പണിം​ഗ് വീഡിയോ അയക്കാത്തതിനാൽ ഹെൽപ് ചെയ്യാൻ പറ്റിയില്ല. അയച്ച ഓപ്പണിം​ഗ് വീഡിയോ കട്ടാണ്. നേരത്തെ തുറന്ന് നോക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ അവർ നിയമപരമായി നീങ്ങിയാൽ റീപ്ലേസ്മെന്റോ റീ ഫണ്ടോ പോലുള്ള ഓപ്ഷൻ ഞങ്ങൾ ചെയ്ത് തരാനും തയ്യാറാണ്. എന്നാൽ ഇപ്പോഴത്തെ വിവാദം മുതലെ‌ടുത്ത് തന്നെ ചിലർ അധിക്ഷേപിക്കുന്നുണ്ടെന്ന് ദിയ തന്റെ യൂട്യൂബ് ചാനലിൽ പറയുന്നു.

Diya Krishna
Photo Credit: https://www.instagram.com/_diyakrishna

പരാതി ഉന്നയിച്ച സ്ത്രീ വാശിയുടെ പേരിൽ തനിക്കെതിരെ സംസാരിക്കാൻ ഒരു യൂട്യൂബറോട് ആവശ്യപ്പെട്ടെന്ന് ദിയ ആരോപിക്കുന്നു. വിദ്യാഭ്യാസമില്ലാത്ത ആൾ സംസാരിക്കുന്നത് പോലെയാണ് അയാൾ സംസാരിച്ചത്. മാലയുടെയും കമ്മലിന്റെയും വീഡിയോ കണ്ടപ്പോൾ അങ്ങനെയെങ്കിലും കഞ്ഞിക്ക് വകയുണ്ടാകട്ടെ എന്ന് കരുതി.

പക്ഷെ രണ്ട് മാസം മുന്നേ ഇയാൾ വളരെ മോശമായി തന്നെക്കുറിച്ച് സംസാരിച്ച് വീഡിയോ ഇട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ദിയ അധിക്ഷേപങ്ങൾ ഓരോന്നായി എടുത്ത് പറഞ്ഞു. നേരത്തെയുള്ളവനെ തേച്ചൊട്ടിച്ചു എന്ന് പറയുന്നു. ഞാൻ തേച്ച് ഒട്ടിച്ചു എന്ന് പറയാൻ എന്ത് അധികാരമാണ് പുള്ളിക്കുള്ളത്. അശ്വിനോട് സിംപതി തോന്നുന്നെന്ന തരത്തിൽ അയാൾ സംസാരിക്കുന്നുണ്ട്. അശ്വിൻ പൊട്ടനായിരിക്കുന്നു, പൈസയുള്ളത് കൊണ്ട് ആൾക്കാരെ മേടിക്കുന്നു എന്ന് പറയുന്നു. വിദ്യഭ്യാസമില്ലാത്ത എത്രയോ പേർ ഇത് കണ്ട് വിശ്വസിക്കുന്നുണ്ടാകുമെന്ന് ദിയ ചോദിക്കുന്നു.

Diya Krishna
Photo Credit: https://www.instagram.com/_diyakrishna

തന്റെ ബിസിനസിനെ കുറ്റപ്പെടുത്തുന്നത് ഏറെ വിഷമിപ്പിക്കുന്നുണ്ടെന്ന് ദിയ തുറന്ന് പറഞ്ഞു. കരഞ്ഞ് പോകുമെന്നതിനാലാണ് ഈ വീഡിയോയിൽ അശ്വിനെയും പിടിച്ചിരുത്തിയത്. ഈ ബിസിനസ് കഷ്ടപ്പെട്ടാണുണ്ടാക്കിയത്. കുടുംബത്തിൽ ഒരാൾ പോലും എന്നെ സഹായിച്ചിട്ടില്ല. സഹായം ചോദിച്ചിട്ടില്ല. ഒറ്റയ്ക്കാണ് ഇവിടെ വരെ കൊണ്ടുവന്നത്. ഇന്ന് അശ്വിൻ ടെക്നിക്കലായി സഹായിക്കുന്നുണ്ട്.

ഒരു ദിവസം കൊണ്ട് എന്റെ ബിസിനസിനെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ കൈയും കെ‌ട്ടി നിൽക്കാൻ പറ്റില്ല. ആരോടും സഹായം ചോദിച്ചിട്ടില്ല. തന്റെ ബിസിനസിനെ കളിയാക്കി പോലും അയാൾ സംസാരിച്ചെന്നും ദിയ പറയുന്നു. അധിക്ഷേപിച്ച യുവാവിനെതിരെ നിയമപരമായി എനിക്ക് നീങ്ങാം. പക്ഷെ ചെയ്യാത്തത് പക്വതയില്ലാത്ത ഇയാളുടെ ജീവിതം തുലയ്ക്കാൻ താൽപര്യമില്ലാത്ത് കൊണ്ടാണെന്നും ദിയ കൃഷ്ണ പറയുന്നു.

തന്റെ കസ്റ്റമേഴ്സിന്റെ പരാതികൾക്കും ദിയ മറുപടി നൽകി. ഓപ്പണിം​ഗ് വീഡിയോ ചോദിക്കുന്നത് വേറെ വഴിയില്ലാത്തത് കൊണ്ടാണ്. സത്യം പറഞ്ഞാൽ പൊട്ടിക്കരഞ്ഞാൽ കൊള്ളാമെന്നുണ്ട്. അശ്വിന്റെ മുന്നിൽ പോലും ഇരുന്ന് കരയാൻ താൽപര്യമില്ലാത്ത ആളാണ്. ഇത്രയും ആളുകളുടെ മുന്നിൽ വെച്ച് കരയാൻ ഒട്ടും താൽപര്യമില്ലെന്നും ദിയ കൃഷ്ണ വൈകാരികമായി പറഞ്ഞു. ഇനിയും ഇത്തരം വീഡിയോ വന്നാൽ നിയമപരമായി നീങ്ങും. ഉറങ്ങാൻ പറ്റുന്നില്ല, ബിപി പ്രശ്നമുണ്ടെന്നും ​ദിയ വ്യക്തമാക്കി. വീഡിയോയുടെ അവസാനം ദിയ കരയുന്നുണ്ട്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X