അശ്വിനെ എ‌ടോ പോടോ എന്ന് വിളിക്കുന്നു, ബഹുമാനമില്ല; മറുപടി നൽകി ദിയ; 'ഇറിറ്റേറ്റഡ് ആണ്'

ദിയ കൃഷ്ണയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. സോഷ്യൽ മീഡിയ വരുമാന മാർ​ഗമാക്കിയവരാണ് ദിയ കൃഷ്ണയും സഹോദരിമാരും. ഇവരിൽ വ്യക്തി ജീവിതത്തെക്കുറിച്ച് വ്ലോ​ഗിലൂ‌ടെ കൂടുതലും സംസാരിക്കാറുള്ളത് ദിയ കൃഷ്ണയാണ്.
ദിയ കൃഷ്ണയുടെ പ്രണയവും സൗഹൃദങ്ങളുമെല്ലാം ഫോളോവേഴ്സിന് അറിയാവുന്നതാണ്. അശ്വിൻ ​ഗണേഷ് എന്നാണ് ദിയയുടെ കാമുകന്റേ പേര്. മുൻ പ്രണയബന്ധം അവസാനിച്ചതിന് പിന്നാലെയാണ് അശ്വിനുമായി ദിയ കൃഷ്ണ അടുക്കുന്നത്.

ആദ്യം സു​ഹൃത്താണെന്ന് പറഞ്ഞാണ് യൂട്യൂബ് വീഡിയോയിൽ ദിയ അശ്വിനെ പരിചയപ്പെടുത്തിയതെങ്കിലും പിന്നീട് തങ്ങൾ പ്രണയത്തിലാണെന്ന് ദിയ തുറന്ന് പറഞ്ഞു. അശ്വിൻ തന്നെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയും ദിയ പങ്കുവെച്ചു. ഈ വർഷമോ അടുത്ത വർഷമോ തങ്ങൾ വിവാഹിതരാകുമെന്നാണ് ദിയ പറയുന്നത്. എന്നാൽ വീട്ടുകാർ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വീട്ടുകാരുടെ സമ്മതത്തിനായി ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് ദിയ കൃഷ്ണ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.

Diya Krishna  Aswin Ganesh

ഇപ്പോഴിതാ അശ്വിനോ‌ടുള്ള സംസാരത്തിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വരുന്ന വിമർശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ദിയ കൃഷ്ണ. വീഡിയോകളിൽ എടോ എന്നാണ് മിക്കപ്പോഴും ദിയ അശ്വിനെ വിളിക്കാറുള്ളത്. ഇതേക്കുറിച്ചാണ് ദിയ കൃഷ്ണ സംസാരിച്ചത്. എന്നോട് പലരും അശ്വിനെ തന്റെ, എടോ എന്നൊക്കെ വിളിക്കുന്നത് എന്തിനാണ്, അശ്വിൻ ഒരു അകന്ന ആളെപ്പോലെ ഫീൽ ചെയ്യുന്നു എന്നൊക്കെ പറഞ്ഞു. ഐസിഐസിയിൽ നിന്നിറങ്ങിയ എന്റെ ബാച്ചും അതിന് മുമ്പുള്ള ബാച്ചിന്റെയും പ്രത്യേകതയാണത്. എല്ലാവരെയും പരസ്പരം എടോ, തന്റെ എന്നാണ് വിളിച്ചിരുന്നത്.

എന്റെ ഫസ്റ്റ് കസിനായ തൻവിയെ ഞാൻ എടോ എന്നാണ് വിളിക്കുന്നത്. അത് ഒരാളെ ഇഷ്ടമില്ലാഞ്ഞിട്ടോ ബഹുമാനിക്കാഞ്ഞിട്ടോ അല്ല. ഇഷ്ടമുള്ളവരെ ആയാലും ഇഷ്ടമില്ലാത്തവരെ ആയാലും ആരെ ആയാലും അങ്ങനെയാണ് വിളിക്കുന്നത്. അശ്വിനോട് വളരെ ക്യൂട്ടായും കൊഞ്ചിച്ചുമൊക്കെ സംസാരിക്കാറുണ്ട്. പക്ഷെ അത് പബ്ലിക്കായി ചെയ്യാറില്ലെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.

Diya Krishna  Aswin Ganesh

വ്ലോ​ഗിൽ മറ്റ് വിശേഷങ്ങളും ദിയ പങ്കുവെച്ചു. താനിപ്പോൾ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഇറിറ്റേറ്റ‍ഡ് ആയിരിക്കുകയാണ്. പക്ഷെ വ്ലോ​ഗ് ചെയ്യുന്നത് കൊണ്ട് പ്രകടിപ്പിക്കാത്തതാണെന്നും ദിയ കൃഷ്ണ ചിരിച്ച് കാെണ്ട് പറഞ്ഞു. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ടെങ്കിലും ദിയക്ക് നേരെ പലപ്പോഴും വിമർശനങ്ങളും വരാറുണ്ട്.

ദിയ കുടുംബത്തിൽ നിന്നും അകലം കാണിക്കുന്നെന്നും തെറ്റായ തീരുമാനങ്ങൾ ജീവിതത്തിലെടുക്കുന്നെന്നുമാണ് വിമർശകർ പറയുന്നത്. വിവാഹക്കാര്യം വരെ സോഷ്യൽ മീ‍ഡിയയിൽ പറഞ്ഞെങ്കിലും കുടുംബം ഇതൊന്നും അറിഞ്ഞിരുന്നില്ല. ഇതാണ് വിമർശനങ്ങൾക്ക് കാരണമായത്.

അച്ഛൻ കൃഷ്ണ കുമാറിന്റെ രാഷ്ട്രീയ നിലപാടുകളെ ദിയ പിന്തുണയ്ക്കുന്നതും വിമർശനങ്ങൾക്ക് വഴി വെക്കുന്നു. കൃഷ്ണ കുമാർ അടുത്തിടെ നടത്തിയ ജാതീയ പരാമർശത്തെ ന്യായീകരിച്ച് ദിയ കൃഷ്ണ സംസാരിച്ചത് വിമർശനങ്ങൾക്ക് വഴി വെച്ചു. ദിയക്കും സഹോദരിമാർക്കുമെതിരെ ചില ഇൻഫ്ലുവൻസേർസും രം​ഗത്ത് വന്നു.

Read more about: diya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X