കുഞ്ഞിനായി കാത്തിരിക്കുകയാണെങ്കിലും അക്കാര്യങ്ങൾ മിസ് ചെയ്യും; വരാൻ പോകുന്ന മാറ്റങ്ങളെ കുറിച്ച് ദിയ!

കൃഷ്ണകുമാർ കുടുംബത്തിലേക്ക് പുതിയൊരു അം​ഗം കൂടി വരാൻ പോകുന്നതിന്റെ ത്രില്ലലിലാണ് എല്ലാവരും. ​ഗർഭകാലം അതിന്റെ അഞ്ചാം മാസത്തിലേക്ക് കടന്നുവെന്ന് ദിയ കൃഷ്ണ അറിയിച്ചിരുന്നു. വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഒരു കുഞ്ഞിന് വേണ്ടിയുള്ള ശ്രമത്തിലായിരുന്നു ദിയയും അശ്വിനും. ഭർത്താവും കുഞ്ഞുങ്ങളുമായുള്ള ജീവിതം വളരെ വർഷങ്ങളായുള്ള തന്റെ സ്വപ്നമാണെന്ന് താരപുത്രി പലപ്പോഴായി പറഞ്ഞിരുന്നു.

വയറിനുള്ളിൽ നിന്നും കുഞ്ഞിന്റെ അനക്കം അനുഭവിച്ച് തുടങ്ങിയ സന്തോഷവും കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോയിൽ ദിയ പങ്കുവെച്ചിരുന്നു. അതേസമയം പുതിയൊരു അം​ഗം തനിക്കും ഭർത്താവിനും ഇടയിലേക്ക് വരുന്നതിൽ അതിയായ സന്തോഷമുണ്ടെങ്കിലും അതേപോലെ തന്നെ ചില കാര്യങ്ങൾ കൂടി തനിക്ക് ഇനി നഷ്ടപ്പെടുമെന്നും പുതിയ പോസ്റ്റിലൂടെ പറയാതെ പറയുകയാണ് ദിയ കൃഷ്ണ.

Diya Krishna Aswin ganesh

ഞങ്ങളുടെ കുഞ്ഞ് വരുന്നതിന് വേണ്ടിയും ആ മുഖം കാണുന്നതിനും അക്ഷമയോടെ കാത്തിരിക്കുകയാണെങ്കിലും പക്ഷെ ഞങ്ങൾ ഞങ്ങളായിരുന്ന സമയം എനിക്ക് ഇനി മിസ് ചെയ്യുമെന്നുമാണ് സോഷ്യൽമീഡിയ പേജുകളിൽ‌ ഒരു പോസ്റ്റ് പങ്കുവെച്ച് ദിയ പറയാതെ പറഞ്ഞത്. ​ഗർഭിണിയായി മൂന്ന് മാസം കഴിഞ്ഞ് ആദ്യത്തെ സ്കാനിങ്ങും പൂർത്തിയായശേഷമാണ് കുഞ്ഞ് പിറക്കാൻ പോവുകയാണെന്നും താൻ ​ഗർഭിണിയാണെന്നും ദിയ ആരാധകരെ അറിയിച്ചത്.

ശേഷം ലണ്ടനിൽ ട്രിപ്പിനിടയിൽ നടത്തിയ പ്ര​ഗ്നൻസി റിവീലിങ്ങ് വീഡിയോയും ദിയ പോസ്റ്റ് ചെയ്തിരുന്നു. തന്നപ്പോലെ തന്നെയാണ് ​ഗർഭിണിയായശേഷം ദിയയുമെന്നാണ് അമ്മ സിന്ധു കൃഷ്ണ മകളെ കുറിച്ച് പറഞ്ഞത്. കാരണം ക്ഷീണം, ഛർദ്ദി തുടങ്ങിയവയെല്ലാം ദിയയേയും അലട്ടുന്നുണ്ട്.

എന്നാൽ ​ഗർ‌ഭ കാലത്ത് തനിക്ക് വിശ്രമിക്കാൻ സമയം വളരെ കുറവായിരുന്നുവെന്നും പക്ഷെ ദിയയെ സഹായിക്കാൻ ഇന്ന് ഒരുപാട് പേർ അവൾക്ക് ചുറ്റുമുണ്ടെന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. ചെറിയ വേദന പോലും സഹിക്കാൻ പറ്റാത്തയാളാണ് ദിയ. ടെസ്റ്റിന് ചെല്ലുമ്പോഴെല്ലാം കരച്ചിലും ബഹളവുമാണെന്ന് താരപുത്രി മുമ്പ് പങ്കിട്ട വ്ലോ​ഗിൽ തന്നെ വ്യക്തമാണ്. ദിയ എങ്ങനെ ഇത് അഭിമുഖീകരിക്കുമെന്ന് പോലും തനിക്ക് അറിയില്ലെന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. ​

ഗർഭാവസ്ഥയിൽ ആയതിനാൽ ക്ഷീണവും തളർച്ചയുമെല്ലാം ഉണ്ടെങ്കിലും സ്വന്തം ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം ദിയ സജീവമാണ്. ഫാൻസി ആഭരണങ്ങളുടെ വിൽപ്പനയ്ക്ക് പുറമെ വസ്ത്ര വ്യാപരവും അടുത്തിടെ മുതൽ ദിയ ആരംഭിച്ച് കഴിഞ്ഞു. ദിയയുടെ ഓൺലൈൻ ഷോപ്പും ഫിസിക്കൽ സ്റ്റോറും വൻ വിജയമാണ്. രണ്ട് ലക്ഷത്തിന് മുകളിൽ ഹാപ്പി കസ്റ്റമേഴ്സ് ദിയയ്ക്കുണ്ട്.

Diya Krishna Aswin ganesh

‍ഡി​ഗ്രി പഠനം പൂർത്തിയാക്കിയ ശേഷമാണ് ദിയ ബിസിനസിലേക്ക് ഇറങ്ങിയത്. അതേസമയം അടുത്തിടെ ദിയയും ഭർത്താവ് അശ്വിനും പ്രണയ ദിനം ആഘോഷിച്ചതിന്റെ വീഡിയോയും വൈറലായിരുന്നു. ആലപ്പുഴയിൽ ഒരു റിസോർട്ടിലായിരുന്നു ഇരുവരുടേയും വാലന്റൈൻസ് ഡെ ആഘോഷം. നാല് മാസം പൂർത്തിയായിയെങ്കിലും വലിയ രീതിയിൽ ബേബി ബംപ് വന്നിട്ടില്ലെന്നും എന്നാൽ തനിക്ക് മുകളിൽ നിന്നും വയറ് തുടങ്ങുന്നുണ്ടെന്നും കുട വയർ പോലെയാണുള്ളതെന്നും ദിയ പറഞ്ഞിരുന്നു.

വസ്ത്രങ്ങൾ ഒന്നും തന്നെ ധരിക്കാൻ കഴിയുന്നില്ലെന്നും പല വസ്ത്രങ്ങളും സൈസ് മാറ്റിയാണ് ഇപ്പോൾ വാങ്ങാറുള്ളതെന്നും അവയെല്ലാം ധരിച്ച് കഴിയുമ്പോൾ തന്നെ നിർത്തി തുന്നിയത് പോലെയാണ് തോന്നാറുള്ളതെന്നും ദിയ പറയുന്നു. അതേസമയം താരപുത്രിയുടെ വയറും മുഖത്തിന്റെ ഭം​ഗിയും ശരീരത്തിൽ വന്ന മാറ്റങ്ങളും വിലയിരുത്തി പെൺകുഞ്ഞായിരിക്കുമെന്നുള്ള പ്രവചനങ്ങളും കമന്റ് ബോക്സിൽ വന്ന് തുടങ്ങി.

ചിലർ‌ കൃഷ്ണകുമാറിന്റെ സ്ത്രീയെന്ന വീട്ടിലേക്ക് ഇനി വരാൻ പോകുന്നത് ആൺകുഞ്ഞായിരിക്കുമെന്നും പ്രവചിക്കുന്നുണ്ട്. അ‍ഞ്ചാം മാസത്തിൽ ചില ചടങ്ങുകളും പൂജകളും ഉണ്ടെന്നും അതിന്റെ വിശേഷങ്ങൾ വൈകാതെ എല്ലാവരിലേക്കും എത്തിക്കുമെന്നും ദിയ അവസാനം പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X