എന്റെയൊരു സ്വപ്‌നമായിരുന്നു, വിവാഹത്തിന് മുന്‍പുണ്ടായ സന്തോഷം പങ്കുവെച്ച് താരപുത്രി ദിയ കൃഷ്ണ
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിയയ്ക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. യൂട്യൂബര്‍ എന്നതിലുപരി ബിസിനസുകാരി കൂടിയായ ദിയ വിവാഹിതയാവാന്‍ പോവുകയാണ്. സെപ്റ്റംബര്‍ ആദ്യ ആഴ്ചകളില്‍ തന്നെ വിവാഹമുണ്ടാവുമെന്നാണ് താരകുടുംബം പറഞ്ഞിട്ടുള്ളത്.
അതേ സമയം വിവാഹത്തിന് തൊട്ട് മുന്‍പ് മറ്റൊരു സ്വപ്‌നം സാക്ഷാത്കരിച്ചതിനെ കുറിച്ച് പറയുകയാണ് ദിയയിപ്പോള്‍. സ്വന്തമായിട്ടൊരു കാര്‍ എന്ന ലക്ഷ്യമാണ് ദിയ പൂര്‍ത്തിയാക്കിയത്. കുടുംബത്തിനും പ്രതിശ്രുത വരനുമൊപ്പം കാറ് വാങ്ങാന്‍ പോയതിനെ കുറിച്ചും മറ്റും പുതിയതായി പങ്കുവെച്ച വീഡിയോയിലൂടെ താരപുത്രി പറയുന്നു

'ഒടുവില്‍ എന്റെ ഒരു സ്വപ്നം സാക്ഷാത്കരിച്ചു. എന്റെ സ്വന്തം കുഞ്ഞന്‍ കാര്‍. ഇത് നേടാന്‍ എന്നെ പ്രോത്സാഹിപ്പിച്ചതിന് ദൈവത്തിനും എന്റെ കുടുംബത്തിനും അശ്വിനും നന്ദി. എന്റെ ഈ പുതിയ ജീവിതാരംഭത്തില്‍ എനിക്കൊപ്പം നിന്നതിന് ഹാജ മാമ (നടന്‍ അപ്പ ഹാജ) നന്ദി..' എന്നുമാണ് ദിയ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
ദിയയുടെ പോസ്റ്റിന് താഴെ പ്രതിശ്രുത വരനായ അശ്വിനും സഹോദരിമാരുമൊക്കെ കമന്റുമായി എത്തിയിരുന്നു. ടഅപ്പോള്‍ ഇതാണ് നമ്മള്‍ യഥാര്‍ത്ഥ തിരിച്ചുവരവ് എന്ന് പറയുന്നത്' എന്നാണ് അശ്വിന്‍ കൊടുത്ത മറുപടി. അത് പൊളിച്ചു എന്ന് പറഞ്ഞ് ദിയയുടെ സഹോദരിയും നടിയുമായ അഹാനയും എത്തി.
വിവാഹത്തിന് തൊട്ട് മുന്‍പുണ്ടായ സന്തോഷത്തെ കുറിച്ച് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലും ദിയ സൂചിപ്പിച്ചിരുന്നു. മാതാപിതാക്കള്‍ക്കളുടെയും അശ്വിന്റെയും കൂടെ നടന്‍ അപ്പ ഹാജയുടെയും കൂടെയായിരുന്നു ദിയ കാര്‍ വാങ്ങാന്‍ പോയത്.

കൃഷ്ണ കുമാറിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഹാജ. താന്‍ എന്നൊക്കെ കാര്‍ എടുത്തിട്ടുണ്ടോ, അന്നൊക്കെ ഹാജയും കൂടെ ഉണ്ടായിരുന്നു. ധാരാളം കാറുകള്‍ ഉള്ള ആളായിരുന്നു അദ്ദേഹമെന്നും താന്‍ ആദ്യമായി കാര്‍ ഓടിക്കുന്നത് അദ്ദേഹത്തിന്റെയാണ്. പുള്ളിയുടേത് ഭയങ്കര ഭാഗ്യമുള്ള കൈയ്യാണെന്നും കൃഷ്ണ കുമാര്‍ പറയുന്നു.
അതേ സമയം ദിയയുടെ വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വരുന്നത്. 'സ്‌നേഹിക്കുന്നവര്‍ക്ക് ചങ്ക് പറിച്ചു കൊടുക്കുന്ന ആളാണ് ദിയ. അശ്വിന്‍ ഇല്ലാതെ ഒരു ലോകവും ഇല്ല. രണ്ടാളോടും സ്‌നേഹം മാത്രം. ദിയ അശ്വിനെ കെയര്‍ ചെയുന്നത് കാണുമ്പോള്‍ ഒത്തിരി ഇഷ്ട്ടം കൂടുന്നു. പേളി-ശ്രീനി പോലെയാണ് നിങ്ങള്‍ രണ്ട് പേരും.
അശ്വിനോട് ഒരു കാര്യം പറയുകയാണ്. നിന്നെ ഇങ്ങനെ സ്‌നേഹിക്കുന്ന ദിയയെ ഒരിക്കലും വേദനിപ്പിക്കരുത്. പേളി മാണി ശ്രീനിഷിനെ കൊണ്ട് നടക്കുന്നത് പോലെ ദിയ അശ്വിനെ കൊണ്ട് നടക്കും പൊന്ന് പോലെ. നിങ്ങളുടെ വെഡിങ് വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്.സന്തുഷ്ടമായൊരു ദാമ്പത്യ ജീവിതം ഉണ്ടാകും...' എന്നിങ്ങനെ നിരവധി കമന്‍


Click it and Unblock the Notifications