'ഞാൻ യെസ് പറഞ്ഞു..., ആ ഭാഗ്യവാൻ അശ്വിൻ അല്ലേ..?'; പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ദിയ, ആശംസകളുമായി ആരാധകർ!
സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമപുത്രിയാണ് ദിയ കൃഷ്ണ. തന്‍റെ ജീവിത വിശേഷങ്ങളും യാത്രാ വിശേഷങ്ങളുമെല്ലാം ദിയ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യല്‍മീഡിയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. നടൻ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ ഇതുവരെ സിനിമയിൽ ഒന്നും മുഖം കാണിച്ചിട്ടില്ലെങ്കിലും അഹാനയേയും ഇഷാനിയേയും ഹൻസികയേയുംകാൾ ആരാധകർ ദിയക്കാണുള്ളതെന്ന് പറയേണ്ടി വരും.
ലോക്ക് ഡൗൺ കാലത്താണ് ദിയ കൃഷ്ണ സോഷ്യൽമീഡിയയിലും യുട്യൂബിലും സജീവമായി തുടങ്ങിയത്. വെറുമൊരു യുട്യൂബർ മാത്രമല്ല ദിയ കൃഷ്ണ ഓ ബൈ ഓസി എന്ന പേരിൽ വസ്ത്രങ്ങളുടെയും ഫാൻസി ആഭരണങ്ങളുടെയും ഒരു ബിസിനസും ദിയ കൃഷ്ണയ്ക്കുണ്ട്. ഇതുവരെയുള്ള ജീവിതത്തിൽ സംഭവിച്ച ഒട്ടുമിക്ക കാര്യങ്ങളും തന്റെ ആരാധകരോട് ദിയ കൃഷ്ണ പങ്കിടാറുണ്ട്.

ഇപ്പോഴിതാ ദിയ കൃഷ്ണയുടെ ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. കയ്യിൽ മോതിരം അണിഞ്ഞ് ഒരു പുരുഷന്റേത് എന്ന് തോന്നിക്കുന്ന കയ്യിൽ തന്റെ കൈ ചേർത്ത് പിടിച്ച് നാണത്തോടെ നിൽക്കുന്ന ദിയ കൃഷ്ണയാണ് പുതിയ പോസ്റ്റിലുള്ളത്. ഞാൻ യെസ് പറഞ്ഞു... എന്നാണ് ചിത്രത്തിന് ദിയ നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
ഒപ്പം മോതിരത്തിന്റെ ഒരു ഇമോജിയും ദിയ ചേർത്തിട്ടുണ്ട്. സെലിബ്രിറ്റി വെഡ്ഡിങ് ഫോട്ടോഗ്രാഫറായ എസ്.കെ അഭിജിത്താണ് ദിയയുടെ പുത്തൻ ചിത്രം പകർത്തിയിരിക്കുന്നത്. എന്നാൽ ആരുടെ കൈകളിലാണ് താൻ പിടിച്ചിരിക്കുന്നതെന്നോ ആരുമായാണ് താൻ പ്രണയത്തിലായതെന്നോ ദിയ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ദിയയുടെ ആരാധകർ ഊഹങ്ങൾ കമന്റായി കുറിച്ച് തുടങ്ങിയിട്ടുണ്ട്.
ആ ഭാഗ്യവാൻ അശ്വിൻ അല്ലേ..?, യെസ് പറഞ്ഞിട്ട് കുറേക്കാലമായി യെസ് പറഞ്ഞത് ഇപ്പോഴാണെന്നല്ലേയുള്ളു?, ഒടുവിൽ ഓസി അവളുടെ യഥാർത്ഥ സ്നേഹം കണ്ടെത്തി, ദിയ വിവാഹം കഴിക്കാൻ പോവുകയാണോ? എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. കമന്റുകളിൽ ആരാധകർ പറയുന്ന അശ്വിൻ ദിയയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്.
ദിയയുടെ യാത്രകളും ഒട്ടുമിക്ക യുട്യൂബ് വീഡിയോകളും അശ്വിനൊപ്പമാണ് അടുത്തിടെയായി ചെയ്യുന്നത്. ഇരുവരും തമ്മിൽ വർഷങ്ങളായുള്ള പരിചയമുണ്ട്. മുമ്പൊരു പ്രണയം പരാജയമായതിന്റെ വിവരം മറച്ചുവെക്കാത്ത ആളാണ് ദിയ കൃഷ്ണ. അതിൽ നിന്നും കരകയറുന്ന വേളയിൽ അശ്വിനെ ദിയയുടെ ഒപ്പം കാണാൻ ആരംഭിച്ചപ്പോൾ മുതൽ ഊഹാപോഹങ്ങൾ ആരാധകർക്കിടയിൽ ആരംഭിച്ചിരുന്നു.

അശ്വിനുമായി ഡേറ്റിങ്ങിലാണോ, വിവാഹനിശ്ചയം കഴിഞ്ഞോ തുടങ്ങിയ ചോദ്യങ്ങൾ തുടക്കം മുതൽ ആരാധകർ ചോദിക്കുന്നുണ്ട്. പ്രണയമുണ്ടോ എന്ന ചോദ്യത്തിന് താൻ സോഷ്യൽ മീഡിയയിൽ എങ്ങും അങ്ങനെ പറഞ്ഞിട്ടില്ലല്ലോ നല്ല പ്രണയം ഉണ്ടാകാൻ ആഗ്രഹിക്കുന്നയാളാണ് താൻ എന്നാൽ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്നാണ് കുറച്ച് നാളുകൾക്ക് മുമ്പ് ദിയ പറഞ്ഞത്.
ഇതിന് മുമ്പ് വൈഷ്ണവ് എന്ന സുഹൃത്തുമായി ദിയ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷമാണ് ആ പ്രണയം ദിയയും വൈഷ്ണവും അവസാനിപ്പിച്ചത്. 2023ൽ താനെടുത്ത ഏറ്റവും നല്ല തീരുമാനം ബ്രേക്കപ്പായിരുന്നുവെന്നാണ് കുറച്ച് നാളുകൾക്ക് മുമ്പ് ദിയ പറഞ്ഞത്. '2023 ല്‍ കുറേ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു.'
'എങ്ങനെയുള്ള ആളുകളാണ് നമ്മുടെ അടുത്തുവരുന്നത്. എങ്ങനെയുള്ള ആളുകളെ അകത്തി നിര്‍ത്തണം. എങ്ങനെയുള്ളവരെ ചേര്‍ത്ത് നിര്‍ത്തണം, ഏതൊക്കെ പയ്യന്മാരാണ് സുഹൃത്തായി കൂടെ നിന്നിട്ട് ഓന്തിന്റെ സ്വഭാവം കാണിച്ചതെന്ന് അറിയാം. അവരില്‍ ചിലരൊക്കെ ഇപ്പോഴും പരിചയത്തിലുണ്ട്. ഞാനവരോട് സംസാരിക്കുകയും ചെയ്യാറുണ്ട്', എന്നാണ് പ്രണയ പരാജയത്തെ കുറിച്ച് സംസാരിച്ച് മുമ്പൊരിക്കൽ ദിയ പറഞ്ഞത്.
അശ്വിനൊപ്പമുള്ള വീഡിയോ പങ്കുവെക്കുമ്പോഴെല്ലാം അശ്വിൻ നല്ലൊരു ഗ്രീൻ ഫ്ലാഗാണെന്ന് ദിയയോട് ആരാധകർ നിരന്തരമായി കമന്റിലൂടെ പറയാറുണ്ടായിരുന്നു. അതേ സമയം ഫോട്ടോ വൈറലായതോടെ ഫോട്ടോഷൂട്ടിന് വേണ്ടി വെറുതെ പകർത്തിയ ചിത്രമാണോയെന്ന സംശയവും ആരാധകർക്കുണ്ട്.


Click it and Unblock the Notifications