അവന്റെ അമ്മ അനുഭവിച്ചതുകൊണ്ട് ഞാൻ ഇക്കാര്യം പഠിപ്പിക്കും; മകനാണെന്ന് ദിയ ഉറപ്പിച്ചോ?, താരപുത്രിയുടെ പോസ്റ്റ്!

ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ദിയ കൃഷ്ണ. അ‍ഞ്ചാം മാസത്തിലേക്ക് എത്തിയിരിക്കുന്ന ​ഗർഭകാലത്തിന്റെ വിശേഷങ്ങളെല്ലാം താരപുത്രി സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി അ‍ഞ്ചാം മാസത്തിൽ ഭർത്താവിന്റെ കുടുംബം തനിക്കായി ഒരുക്കിയ പ്രത്യേക പൂജയുടേയും ചടങ്ങിന്റെയും വിശേഷങ്ങളാണ് ദിയ പങ്കിടുന്നത്. തിരുവനന്തപുരത്ത് വിവാഹത്തിന് സമാനമായ രീതിയിലായിരുന്നു ​ഗർഭിണിയായ ദിയയ്ക്കുള്ള പൂജ ചടങ്ങുകൾ നടന്നത്.

വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള ശ്രമത്തിലായിരുന്നു ദിയയും അശ്വിനും. ആദ്യം ഒന്നും പോസിറ്റീവാകാതിരുന്നപ്പോൾ തങ്ങൾ ഭയന്നിരുന്നുവെന്നും ചികിത്സയ്ക്ക് വിധേയമായാലോയെന്ന് പോലും ചിന്തിച്ചിരുന്നുവെന്നും പ്ര​ഗ്നൻസി റിവീൽ ചെയ്തശേഷം ദിയ പറഞ്ഞിരുന്നു. ​

Diya Krishna pregnancy

ഗർഭിണിയായി മൂന്ന് മാസം പിന്നിട്ടശേഷമാണ് ​ആ സന്തോഷം താരുത്രി ആരാധകരെ അറിയിച്ചത്. അ‍ഞ്ചാം മാസത്തിലെ ചടങ്ങുകളെല്ലാം അശ്വിന്റെ കുടുംബത്തിന്റെ വിശ്വാസത്തിന് അനുസരിച്ചാണ് നടന്നത്. അതുകൊണ്ട് തന്നെ തങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും എല്ലാ ചടങ്ങുകളും ആദ്യമായി കാണുന്നതാണെന്നുമാണ് ദിയയുടെ സഹോദരിമാരായ ഇഷാനി കൃഷ്ണയും അഹാന കൃഷ്ണയുമെല്ലാം പറഞ്ഞത്. ​

ഗർഭിണിയായശേഷം ​ഗർഭസ്ഥശിശുവുമായും അമ്മ-മക്കൾ ബന്ധവുമായും​ ​ഗർഭിണികളുടെ ശാരീരിക-മാനസീക അവസ്ഥകളുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകൾ ദിയ നിരന്തരം ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറിയായി പങ്കിടാറുണ്ട്. അത്തരത്തിൽ താരപുത്രി പങ്കിട്ടൊരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഒരു പെൺകുട്ടിയുടേയും ഹൃദയം തകർക്കാതിരിക്കാനും അവളെ കരയിപ്പിച്ച് ഉറങ്ങാൻ വിടാതിരിക്കാനും എന്റെ ഭാവി മകനെ പഠിപ്പിക്കാൻ പോകുന്നു... കാരണം ഒരിക്കൽ അതെല്ലാം അവന്റെ അമ്മയായിരുന്നു എന്ന് ഇം​ഗ്ലീഷിൽ എഴുതിയ പോസ്റ്റാണ് ദിയ പങ്കിട്ടത്. താരപുത്രിയുടെ പോസ്റ്റ് കണ്ട് പിറക്കാൻ പോകുന്നത് മകനാണെന്ന് ദിയ മനസിൽ ഉറപ്പിച്ചോയെന്നാണ് ആരാധകരുടെ ചോദ്യങ്ങൾ. പ്രണയത്തകർച്ചയും അതുമായി ബന്ധപ്പെട്ട ഒറ്റപ്പെടലും വേദനകളും ഏറെ അനുഭവിച്ചയാളാണ് ദിയ കൃഷ്ണ. താരപുത്രി തന്നെ അതേ കുറിച്ച് മനസ് തുറന്നിട്ടുണ്ട്.

വിവാഹത്തിലേക്ക് എത്തുമെന്ന് കരുതി ഏറെനാൾ മുന്നോട്ട് കൊണ്ടുപോയ ബന്ധത്തിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത അനുഭവങ്ങളാണ് ദിയയ്ക്കുണ്ടായത്. അതിനുശേഷമാണ് അശ്വിൻ ദിയയുടെ ജീവിതത്തിലേക്ക് കടന്ന് വന്നത്. എന്റെ മുൻകാമുകനുമായി പിരിഞ്ഞത്... ഞാനത് പരസ്യമായി പറയും. കാരണം എന്നെ പരിചയമുള്ളവർ ഇപ്പോൾ എന്നെ കാണുമ്പോൾ നീ എത്ര ഹാപ്പിയായിരിക്കുന്നുവെന്ന് പറയുന്നു. നീ ഇങ്ങനെയല്ലായിരുന്നല്ലോയെന്ന് പറയുന്നു.

Diya Krishna pregnancy

അതിന് ഞാൻ പുള്ളിക്കാരനെ മാത്രം കുറ്റപ്പെടുത്തുന്നില്ല. ഞാൻ ചില കാര്യങ്ങൾ കണ്ടപ്പോൾ വീണ്ടും പുള്ളിക്കാരനെ പിടിച്ചുനിർത്താൻ പാടില്ലായിരുന്നു. പൊക്കോയെന്ന് പറയണമായിരുന്നു. പക്ഷെ ഞാൻ എല്ലാം ശരിയാക്കാൻ ട്രൈ ചെയ്ത് പിടിച്ച് നിർത്തികൊണ്ടിരുന്നു. പണ്ടെ പൊക്കോയെന്ന് പറഞ്ഞുവിടേണ്ടതായിരുന്നു.

ഇപ്പോൾ ഞാൻ ഹാപ്പിയാണ്. ഓന്തിന്റെ സ്വഭാവം കാണിക്കുന്നവരെ എനിക്കിപ്പോൾ കണ്ടാൽ അറിയാം എന്നാണ് ബ്രേക്കപ്പിനെ കുറിച്ച് സംസാരിക്കവെ മുമ്പ് ദിയ പറഞ്ഞത്. പ്രണയവും പ്രണയ തകർച്ചയുമൊന്നും ദിയ ഒരിക്കലും ആരാധകരിൽ നിന്നും ഒളിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കൃഷ്ണ സിസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും ദിയയ്ക്കാണ്. അശ്വിൻ താൻ മനസിൽ ആ​ഗ്രഹിച്ചതുപോലൊരു ഭർത്താവാണെന്നാണ് ദിയ പറയാറുള്ളത്.

ആരാധകരും ദിയയുടെ പക്ഷത്താണ്. അശ്വിനാണ് ദിയയ്ക്ക് പെർഫെക്ട് മാച്ചെന്നാണ് ആരാധകർ നിരന്തരം പറയാറുള്ളത്. താരപുത്രിയുടെ വളരെ വർഷങ്ങളായുള്ള സുഹൃത്തായിരുന്നു അശ്വിൻ. ബ്രേക്കപ്പും അതുമായി ബന്ധപ്പെട്ട വിഷമ ഘട്ടങ്ങളിലൂടെയും കടന്ന് പോകുമ്പോൾ‌ ദിയയ്ക്ക് കരുത്തായി കൂടെ നിന്ന കൂട്ടുകാരിൽ ഒരാൾ അശ്വിനായിരുന്നു.

അങ്ങനെയാണ് സൗഹൃദം ശക്തമായതും പ്രണയത്തിലേക്ക് നീങ്ങിയതും. രണ്ട് വർഷത്തോളം പ്രണയിച്ചശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരുവരും വിവാഹിതരായത്. ദിയയുടെ ബിസിനസിൽ അടക്കം എല്ലാവിധ സഹായവുമായി ഒപ്പം നിൽക്കുന്നത് ഭർത്താവ് അശ്വിനാണ്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X