അന്നേ ഞാനിവന് പൊണ്ടാട്ടിയാണ്! ഈ പയ്യനൊപ്പം അങ്ങനെ ചെയ്യുന്നത് എനിക്കിഷ്ടമാണ്; ക്രിഞ്ച് വീഡിയോയുമായി ദിയ

ദിയ കൃഷ്ണയും അശ്വിന്‍ ഗണേശും വിവാഹത്തിന് ശേഷം താങ്കളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. മുന്‍പ് എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ദിയ പറയാറുണ്ടെങ്കിലും വളരെ രഹസ്യമായി ചില കാര്യങ്ങള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു. അതിലൊന്ന് ഇരുവരും ഒരു അമ്പലത്തില്‍ വച്ച് താലി കെട്ടിയതാണ്.

പിന്നാലെ പ്രണയിച്ചിരുന്ന കാലത്ത് ചില രസകരമായ വീഡിയോയുമായി താരങ്ങളെത്താറുണ്ട്. അത്തരത്തില്‍ അശ്വിന്‍ തന്നെ പൊണ്ടാട്ടി എന്ന് വിളിക്കാന്‍ തുടങ്ങിയ കാലത്തെ വീഡിയോ ആണ് താരം പങ്കുവെച്ചത്. മാത്രമല്ല ഇരുവരുടെയും പ്രണയ നിമിഷങ്ങളും ഇതില്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.

diya

തമിഴിലെ അതിശയം എന്ന് തുടങ്ങുന്ന പാട്ട് ഇരുവരും പാടുന്നതാണ് കാണിക്കുന്നത്. ഒപ്പം പരസ്പരം കെട്ടിപ്പിടിച്ചും ഇടുക്കിയുടെ പാന്റിന്റെ പോക്കറ്റില്‍ കയ്യിട്ടുമൊക്കെ അശ്വിന്‍ തന്റെ സ്‌നേഹം പ്രകടിപ്പിച്ചു. ഒടുവില്‍ ഐ ലവ് യു അശ്വിന്‍ എന്ന് പറയുമ്പോള്‍ തിരിച്ച് ഐ ലവ് യു പൊണ്ടാട്ടി എന്നായിരുന്നു അശ്വിന്റെ മറുപടി. ആ വിളി തനിക്ക് ഒത്തിരി ഇഷ്ടമാണെന്നായിരുന്നു മുന്‍പ് പറയാറുള്ളത്.

മാത്രമല്ല നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞല്ല അശ്വിന്‍ പ്രൊപ്പോസ് ചെയ്തതൊന്നും കല്യാണം കഴിക്കണമെന്നും നീ എന്റെ ഭാര്യയാവണം എന്നുമാണ് ആദ്യം പറഞ്ഞതെന്നും ദിയ മുന്‍പ് വ്യക്തനല്‍കിയിരുന്നു. 'ഇവന്‍ എന്നെ പൊണ്ടാട്ടി എന്ന് വിളിക്കാന്‍ തുടങ്ങിയ ഞങ്ങളുടെ ഒരു പഴയ വീഡിയോ. ഈ പയ്യനോടൊപ്പം ക്രിഞ്ചിങ് ചെയ്യുന്നത് എനിക്കിഷ്ടമാണ്...'എന്നാണ് ദിയ വീഡിയോയുടെ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.

diya

ദിയയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. 'ശുദ്ധമായ പ്രണയനിമിഷങ്ങള്‍ ആണെന്നും തുടക്കത്തില്‍ ആളുകളൊക്കെ ഇത് ക്രിഞ്ച് ആണെന്ന് പറയും. എന്നാല്‍ പ്രണയത്തിലായിരിക്കുമ്പോള്‍ വിചിത്രമായ കാര്യങ്ങള്‍ ചെയ്യുന്നത് ശരിക്കും ക്രേസിയാണ്, അല്ലേ?' എന്നൊക്കെയാണ് ആളുകള്‍ ദിയയോടും അശ്വിനോടും ചോദിക്കുന്നത്.

ഇതിന് പിന്നാലെ അശ്വിനൊപ്പം ചെയ്ത ആദ്യ ഡാന്‍സ് വീഡിയോയും അവസാനത്തേത് അവരുടെ വിവാഹത്തിന് ഈ സെയിം ഡാന്‍സ് തന്നെ കളിച്ചതിന്റെ വീഡിയോയും ദിയ പങ്കുവെച്ചിരുന്നു. 'ആദ്യ ഡാന്‍സും വിവാഹത്തിലേതും ഞങ്ങള്‍ രണ്ട് പേരുടെയും വലിയൊരു നേട്ടമായിരുന്നു. 2023 ലെയും 2024 ലെയും വ്യത്യാസം ഇതാണെന്നും' പറഞ്ഞാണ് ദിയ എത്തിയിരിക്കുന്നത്.

ഈ റീല്‍സിന് ഉപയോഗിച്ച പാട്ടുമായി എന്തേലും ഇമോഷണല്‍ അറ്റാച്ച്‌മെന്റ് ഉണ്ടോ. ഈ പാട്ട് ഒന്ന് മാറ്റി പിടിക്കാമായിരുന്നില്ലേ എന്നും ആരാധകര്‍ ദിയയോട് ചോദിച്ചിരുന്നു. എന്നാല്‍ ആ അറ്റാച്ച്‌മെന്റ് ആണ് താന്‍ ക്യാപ്ഷനിലൂടെ സൂചിപ്പിച്ചതെന്ന് ദിയ പറയുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X