ഞങ്ങള്‍ പ്രണയത്തിലാണ്, ദിയ കൃഷ്ണയെ കുറിച്ച് മനസുതുറന്ന് വൈഷ്ണവ്, വീഡിയോ വൈറല്‍
നടന്‍ കൃഷ്ണകുമാറിന്‌റെ കുടുംബം സോഷ്യല്‍ മീഡിയയിലൂടെ എല്ലാവര്‍ക്കും സുപരിചിതരാണ്. വിശേഷങ്ങള്‍ പങ്കുവെച്ച് ഭാര്യ സിന്ധുകൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക തുടങ്ങിയവരെല്ലാം എത്താറുണ്ട്. എല്ലാവര്‍ക്കും യൂടൂബ് ചാനലുളള താരകുടുംബമാണ് കൃഷ്ണകുമാറിന്‌റെത്. അഹാനയ്ക്ക് പുറമെ ഹന്‍സിക, ഇഷാനി തുടങ്ങിയവരെല്ലാം സിനിമയില്‍ അരങ്ങേറ്റം കുറിച്ചവരാണ്. എന്നാല്‍ ഡാന്‍സ് വീഡിയോകളിലൂടെയും റീല്‍സിലൂടെയാണ് ദിയ കൃഷ്ണ ശ്രദ്ധേയയായത്.

നിരവധി ഫോളോവേഴ്‌സാണ് ദിയയ്ക്ക് സമൂഹ മാധ്യമങ്ങളിലുളളത്. സുഹൃത്ത് വൈഷ്ണവ് ഹരിചന്ദ്രനൊപ്പമുളള താരപുത്രിയുടെ വീഡിയോസും എല്ലാവരും മുന്‍പ് ഏറ്റെടുത്തിരുന്നു. ദിയയ്‌ക്കൊപ്പമുളള വൈഷ്ണവിന്‌റെ ചിത്രങ്ങളും വീഡിയോസുമെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ദിയയെ കുറിച്ചുളള വൈഷ്ണവിന്‌റെ എറ്റവും പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'ഞങ്ങള്‍ ഇപ്പോള്‍ പ്രണയത്തിലാണ്' എന്നാണ് പുതിയ പോസ്റ്റിലൂടെ വൈഷ്ണവ് പറയുന്നത്.
ഹസീ ഖാസിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം
'ഞങ്ങളുടെ റിലേഷനെ കുറിച്ച് സംശയം പ്രകടിപ്പിച്ച ഇന്‍സ്റ്റഗ്രാം ഫാമിലിയിലെ എല്ലാവരോടുമായി പറയുന്നു; അതെ ഞങ്ങള്‍ പ്രണയത്തിലാണ്, എന്റെ ബെസ്റ്റ് ഫ്രണ്ട് ഇപ്പോള്‍ എന്‌റെ ഗേള്‍ ഫ്രണ്ടാണ് എന്നാണ് വൈഷ്ണവ് കുറിച്ചത്. വൈഷ്ണവിന്‌റെ വീഡിയോ ദിയയും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് വൈഷ്ണവിന്‌റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. 'ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ സന്തോഷമായി' എന്നാണ് ഒരാള്‍ കുറിച്ചത്.
ടിക്ക് ടോക്ക് വീഡിയോസിലൂടെയാണ് ദിയ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് യൂടൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കുവെച്ച് താരപുത്രി എത്തി. അതേസമയം യാത്രാ ചിത്രങ്ങളും പങ്കുവെക്കാറുണ്ട് ദിയ കൃഷ്ണ. മുന്‍പ് കുടുംബത്തോടൊപ്പം മാലിദ്വീപില്‍ പോയ സമയത്ത് എടുത്ത ചിത്രങ്ങളും ദിയ പോസ്റ്റ് ചെയ്തിരുന്നു.


Click it and Unblock the Notifications











