'കസിൻ ബ്രദേഴ്സിനെ കുഞ്ഞിലെ നോക്കിയത് ഞാനാണ്, ദിവസവും 500 രൂപ കിട്ടുമായിരുന്നു, അങ്ങനെ 15000 രൂപ സമ്പാദിച്ചു'

സോഷ്യൽമീഡിയയിൽ അടുത്തിടെ ട്രെന്റിങിൽ കയറിയ കപ്പിളാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയും അശ്വിൻ ​ഗണേഷും. ആട്ടവും പാട്ടും ഇൻസ്റ്റഗ്രാം റീൽസും മാറ്റിനിർത്തിയാൽ ദിയ കൃഷ്ണ ഒരു ബിസിനസിന്റെ ചുമതലക്കാരി കൂടിയാണ്. തന്റെ സഹോദരിമാരെ അപേക്ഷിച്ച് ദിയ കണ്ടെത്തിയ മേഖല തീർത്തും വേറിട്ട് നിൽക്കുന്നു. അഭിനയത്തിലേക്ക് എത്തിയിട്ടില്ലാത്ത ദിയ കൃഷ്ണ കോളജ് പഠനം കഴിഞ്ഞയുടൻ തന്നെയാണ് സ്വന്തമായി ഫാൻസി ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും ഓൺലൈൻ ഷോപ്പ് തുടങ്ങിയത്.

ഏറെനാളുകളായി സുഹൃത്തുക്കളായിരുന്നു അശ്വിൻ ​ഗണേഷും ദിയ കൃഷ്ണയും. നേരത്തെ ദിയയ്ക്ക് വൈഷ്ണവ് എന്നൊരു സുഹൃത്തുമായി പ്രണയമുണ്ടായിരുന്നു. പിന്നീട് അത് തകർന്നു. റിലേഷൻ ബ്രേക്കായപ്പോൾ തിരികെ ജീവിതത്തിലേക്ക് എത്താൻ ദിയയെ സഹായിച്ചതും അശ്വിൻ ​ഗണേഷ് തന്നെയായിരുന്നു.

Diya Krishna

അശ്വിൻ ദിയയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോയൊക്കെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സിനിമാറ്റിക്കായൊരു പ്രപ്പോസലായിരുന്നു അശ്വിൻ ദിയയ്ക്കായി ഒരുക്കിയിരുന്നത്. ഈ വർഷമോ അടുത്ത വർഷമോ വിവാഹിതരാകാനുള്ള തയ്യാറെടുപ്പിലാണ് ദിയ. അശ്വിനും പഠനം കഴിഞ്ഞ് ജോലി ചെയ്യുകയാണ്. ഇപ്പോൾ‌ ബിസിനസിൽ ദിയയെ സഹായിക്കുന്നതും അശ്വിനാണ്.

ഓ ബൈ ഓസി എന്ന ആഭരണ ബിസിനസിന്റെ അമരക്കാരിയാണ് ദിയ കൃഷ്ണ. സ്വർണത്തോടും വജ്രത്തോടും കിടപിടിക്കുന്ന മനോഹരമായ ഡിസൈൻ ആഭരണങ്ങൾ ദിയ കൃഷ്ണയുടെ ഈ ബ്രാൻഡ് നൽകും. വില പോക്കറ്റിൽ ഒതുങ്ങുകയും ചെയ്യും. ഈ ആഭരണങ്ങൾക്ക് നിരവധി കസ്റ്റമേഴ്‌സുമുണ്ട്.

അടുത്തിടെ പ്രണയദിനം ആഘോഷിക്കാൻ അശ്വിനേയും കൂട്ടി ദിയ പോയത് ദുബായിലേക്കായിരുന്നു. പ്രണയദിനത്തിൽ സ്കൈ ‍‍ഡൈവിന് ടിക്കറ്റെടുത്ത് കൊടുത്താണ് ദിയ അശ്വിനെ സർപ്രൈസ് ചെയ്യിപ്പിച്ചത്. ഇപ്പോഴിതാ താൻ നല്ലൊരു ബേബി സിറ്ററാണെന്നും കുഞ്ഞുങ്ങളെ നോക്കാനും അവരെ കെയർ ചെയ്ത് കൊണ്ട് നടക്കാനും താൻ മിടുക്കിയാണെന്ന് പറയുകയാണ് ദിയ കൃഷ്ണ.

അടുത്തിടെ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് കുഞ്ഞുങ്ങളോടുള്ള തന്റെ പ്രിയം ദിയ കൃഷ്ണ വെളിപ്പെടുത്തിയത്. ചെറുപ്പത്തിൽ താൻ കസിൻ ബ്രദേഴ്സിനെ നോക്കി മാത്രം 15000 രൂപയ്ക്ക് അടുത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ദിയ കൃഷ്ണ പറയുന്നു. 'കുഞ്ഞായിരുന്നപ്പോൾ മുതൽ കുഞ്ഞുങ്ങളെ ടേക്ക് കെയർ ചെയ്യാൻ എനിക്കിഷ്ടമാണ്. കാരണം എനിക്ക് ബേബീസിനെ ഇഷ്ടമാണ്.'

Diya Krishna

'അതുപോലെ എന്റെ കസിൻ ബ്രദേഴ്സ് വീട്ടിൽ വരുമ്പോൾ അവരെ നോക്കികൊണ്ടിരുന്നത് ഞാനായിരുന്നു. അതിന് ഡെയ്ലി 500 രൂപ വെച്ച് തരുമായിരുന്നു. അങ്ങനെ കലക്ട് ചെയ്ത് 15000രൂപ വരെ എത്തിയിരുന്നു. കസിൻ ബ്രദേഴ്സിന്റെ നാനി പരിപാടിയായിരുന്നു ഞാൻ ചെയ്തുകൊണ്ടിരുന്നത്. കാരണം എനിക്ക് അതൊക്കെ ഇഷ്ടമാണ്. തങ്കമകൻ സിനിമയിൽ കാണുന്നതുപോലെ സിംപിൾ ഹാപ്പി ലൈഫാണ് എനിക്ക് ഞാൻ ആ​ഗ്രഹിക്കുന്നത്.'

'എന്ന് കരുതി മിഡിൽ ക്ലാസ് ലൈഫ് വേണം സോഷ്യൽമീഡിയ ലൈഫ് വേണ്ട എന്നല്ല ഞാൻ പറയുന്നത്. അങ്ങനൊരു സിംപിളായ ആരെയും ദ്രോഹം ചെയ്യാതെ അങ്ങനൊരു ലൈഫാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. ഭാര്യ ഭർത്താവിനെ സ്നേ​ഹിക്കുന്നു. ഭർത്താവ് ഭാര്യയെ സ്നേഹിക്കുന്നു. അവരുടെ കുഞ്ഞുങ്ങൾ അമ്മായിയച്ഛൻ, അമ്മായിയമ്മ അങ്ങനൊരു ജീവിതമാണ് ആ​​​ഗ്രഹിക്കുന്നത്.'

'പണ്ട് മുതൽ അങ്ങനൊരു സിംപിൾ ലൈഫാണ് എന്റെ ആ​ഗ്രഹം', എന്നാണ് ദിയ കൃഷ്ണ പറഞ്ഞത്. തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലിൽ വെച്ചായിരുന്നു അശ്വിൻ ഗണേഷിന്റെ പ്രൊപോസൽ. ഇതിനുശേഷം ചിത്രങ്ങളും ദൃശ്യങ്ങളും ദിയ കൃഷ്ണ ഇൻസ്റ്റഗ്രാമിലും യൂട്യുബിലും പോസ്റ്റ് ചെയ്തു. ഈ വീഡിയോ ട്രെൻഡിങ്ങായി മാറുകയുമുണ്ടായി. വീഡിയോ ആരാധകർക്കും വലിയ സർപ്രൈസായിരുന്നു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X