'അശ്വിന്റെ സര്‍പ്രൈസ് ഗിഫ്റ്റ് നിരസിച്ച് ദിയ കൃഷ്ണ!'; അതുവെച്ച് അമ്മയ്‌ക്കൊപ്പം ചേര്‍ന്ന് ഉണ്ടാക്കിയത്...
സോഷ്യല്‍ മീഡിയയിലൂടെയാണ് ദിയ കൃഷ്ണയെ മലയാളികള്‍ക്ക് പരിചയം. നടന്‍ കൃഷ്ണകുമാറിന്റെ നാലാമത്തെ മകളാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണകുമാറിനൊപ്പം തന്നെ മലയാളികള്‍ക്ക് സുപരചിതരാണ് ദിയ കൃഷ്ണ അടക്കമുള്ള നാല് മക്കളും. അഹാന സിനിമകളില്‍ സജീവമാണെങ്കിലും വ്‌ളോഗുകളും പരസ്യങ്ങളുമായി ആക്ടവാണ്.
അതുപോലെ തന്നെ മറ്റു സഹോദരങ്ങളായ ഹന്‍സികയും ഇഷാനിയും സോഷ്യല്‍ മീഡിയകളില്‍ ആക്ടീവ് ആണ്. യൂട്യൂബ് ചാനലിലൂടെ അവരുടെ വിശേങ്ങള്‍ പങ്കുവെക്കാറുമുണ്ട്. ദിയ കൃഷ്ണയുടെ പോസ്റ്റുകളാണ് എന്നാല്‍ എപ്പോഴും വൈറല്‍ ആകാറുള്ളതും ചര്‍ച്ചയാകാറുള്ളതും. തന്റെ സന്തോഷവും സങ്കടവുമെല്ലാം ദിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. നിരവധി ഫോളോവേഴ്‌സ് ആണ് ദിയ കൃഷ്ണയുടെ ഓസി ടോക്കീസ് എന്ന യൂട്യൂബ് ചാനലിന് ഉള്ളത്.

ദിയ എന്ത് പങ്കുവെച്ചാലും അതിലെ കണ്ടന്റുകള്‍ പെട്ടെന്ന് തന്നെ വൈറല്‍ ആകാറുമുണ്ട്. ഇപ്പോഴിതാ തന്റെ ബോയ് ഫ്രണ്ട് അശ്വിന്‍ ഗണേഷിന്റെ വീട്ടില്‍ നിന്നുള്ള ഒരു വീഡിയോ ആണ് വൈറല്‍ ആകുന്നത്. അശ്വിന്‍ ദിയയ്ക്ക് നല്‍കിയ സര്‍പ്രൈസ് റോസാ പൂക്കള്‍ വെച്ച് ഇരുവരും അശ്വിന്റെ അമ്മയ്‌ക്കൊപ്പം ചേര്‍ന്ന് റോസ് സര്‍ബത്ത് ഉണ്ടാക്കുന്നതിന്റെ വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്.
തനിക്ക് ഇന്ന് ജീവിതത്തില്‍ ഏറ്റവും സ്‌പെഷ്യല്‍ ആയിട്ടുള്ള ദിവസമാണ്. ഇന്ന് അശ്വിന്‍ തനിക്ക് ഒരു കൂട്ടം റോസാപ്പൂക്കള്‍ ഗിഫ്റ്റ് തന്നിരുന്നു. എന്നാല്‍ താന്‍ അത് നിരസിച്ചുവെന്നാണ് ദിയ കൃഷ്ണ പറയുന്നത്. ഈ പൂക്കള്‍ തന്റെ കയ്യിലിരുന്നാല്‍ ഉണങ്ങി പോകും. അപ്പോള്‍ എന്തെങ്കിലും ക്രിയേറ്റീവ് ആയിട്ട് ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ഞാന്‍ അശ്വിന്റെ അമ്മയോട് ചോദിച്ചു. അപ്പോള്‍ അമ്മ പറഞ്ഞു റോസ് സര്‍ബത്ത് അഥവാ മൊഹബത്ത് കാ സര്‍ബത്ത് ഉണ്ടാക്കാമെന്ന്.
തനിക്ക് പാല്‍ ഇഷ്ടമല്ലാത്തതുകൊണ്ട് തന്നെ റോസ് മില്‍ക്ക് ഇഷ്ടമല്ലെന്നും എന്നാല്‍ ഫോസ് ഫ്‌ളേവറും അതിന്റെ എസന്‍സും ഇഷ്ടമാണെന്ന് ദിയ കൃഷ്ണ പറയുന്നു. സാധാരണ വാങ്ങുന്നത് ആര്‍ട്ടിഫിഷ്യലായിട്ടുണ്ടാക്കുന്ന എസന്‍സ് ആണ്. അതുകൊണ്ട് തന്നെ നന്നാറി സര്‍ബത്തും ഗ്രേപ് സ്‌ക്വാഷും ഒക്കെ ഉണ്ടാക്കുന്ന ഗ്രേറ്റ് ഷെഫ് അവിടെ അകത്തുണ്ട്. അപ്പോള്‍ ഈ റോസ് പൂക്കള്‍ കൊണ്ട് ഷെഫിനെക്കൊണ്ട് സര്‍ബത്ത് ഉണ്ടാക്കാം എന്ന് വിചാരിച്ചുവെന്നും ദിയ പറയുന്നു.
ഗിഫ്റ്റ് റിജക്ട് ചെയ്തതില്‍ സോറിയെന്നും സര്‍ബത്ത് ഉണ്ടാക്കുന്ന വീഡിയോയിലേക്ക് കടക്കാമെന്നും ദിയ പറയുന്നു. നാടന്‍ റോസ് പൂക്കള്‍ വെച്ചാണ് ഇത് ഉണ്ടാക്കുന്നത്. ഇത് എളുപ്പമുള്ള പണിയായതുകൊണ്ട് തന്നെ താന്‍ പൂക്കള്‍ പിച്ചിയെടുക്കുന്ന പണി ചെയ്യാമെന്ന് ദിയ പറയുന്നുണ്ട്.
അശ്വിന്റെ ഗിഫ്റ്റ് താന്‍ നശിപ്പിച്ചുവെന്നും ദിയ പൂക്കളുടെ ഇതളുകള്‍ പിച്ചിക്കൊണ്ട് പറയുന്നുണ്ട്. തുടര്‍ന്ന് അശ്വിന്റെ അമ്മ സര്‍ബത്ത് ഉണ്ടാക്കി അത് അത് ദിയയ്ക്ക് നല്‍കുന്നതും വ്‌ളോഗില്‍ കാണാം. തുടര്‍ന്ന് മൊഹബത്ത് കാ ശര്‍ബത്തും ഇവര്‍ ഉണ്ടാക്കുന്നുണ്ട്.

അടുത്തിടെയാണ് ദീര്‍ഘനാളായ സുഹൃത്ത് അശ്വിന്‍ ഗണേഷുമായി ദിയ കൃഷ്ണ പ്രണയത്തില്‍ ആകുന്നത്. അശ്വിന്‍ തന്നെ പ്രപോസ് ചെയ്തുവെന്നും അത് നിരസിക്കാന്‍ തനിക്ക് കാരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ദിയ കൃഷ്ണ നേരത്തെ പറഞ്ഞിരുന്നു.
അശ്വിന്‍ തന്നെ മനസിലാക്കുന്ന വ്യക്തിയാണെന്നും ദിയ കൃഷ്ണ പറഞ്ഞിരുന്നു. ദിയ കൃഷ്ണയുടെ യാത്രകളില്‍ കൂടെ അശ്വിനെ കാണാമായിരുന്നു. ദീര്‍ഘ നാളത്തെ സൗഹൃദമാണ് ഇവര്‍ക്കിടയില്‍ പ്രണയമായി വന്നത്. കഴിഞ്ഞ ദിവസം അശ്വിന്റെ പിറന്നാളിന് ദിയ സര്‍പ്രൈസ് ആയി ഗിഫ്റ്റും നല്‍കിയിരുന്നു.


Click it and Unblock the Notifications