തെറ്റ് ചെയ്താൽ ക്ഷമ പറയണം, മിസ്റ്റേക്ക് മനസിലാക്കിയ ഉടൻ ഞാൻ അത് എടുത്തുകളഞ്ഞു; മാപ്പ് പറഞ്ഞ് ദിയ കൃഷ്ണ

By Desk

കഴിഞ്ഞ രണ്ട് ദിവസമായി ബി​ഗ് ബോസ് മലയാളം സീസൺ ആറ് മത്സരാർത്ഥികളും നടൻ കൃഷ്ണ കുമാറിന്റെ മകളായ ദിയ കൃഷ്ണയും തമ്മിലുള്ള തുറന്ന പോരാണ് സോഷ്യൽമീഡിയ വഴി നടന്നുകൊണ്ടിരിക്കുന്നത്. സിജോയുടെ മുഖത്ത് നോറ കേക്ക് തേക്കുന്നതിന്റെ ദൃശ്യങ്ങൾ പങ്കിട്ട് ഞങ്ങളുടെ സ്‌പെഷല്‍ ഡേയില്‍ എന്റെ പുരുഷനോട് ആരെങ്കിലും ഇങ്ങനെ ചെയ്താല്‍ പിന്നെ കേക്ക് കഴിക്കാന്‍ അവരുണ്ടാവില്ലെന്നായിരുന്നു ദിയ കുറിച്ചപ്പോൾ മുതലാണ് പ്രശ്നങ്ങളുടെ തുടക്കം.

ദിയയുടെ സോഷ്യൽമീഡിയ സ്റ്റോറി വലിയ രീതിയിൽ വൈറലായി. മാത്രമല്ല സിജോ, സായ് കൃഷ്ണ, നന്ദന തുടങ്ങിയവരെല്ലാം ദിയയുടെ വാക്കുകൾക്ക് എതിരെ പ്രതികരിച്ച് എത്തി. ഒപ്പം സായ് കൃഷ്ണയെ പരിഹസിച്ച് ഒരാൾ കുറിച്ച കമന്റിന് ദിയ നൽകിയ റിപ്ലെ കമന്റ് പോലും വീണ്ടും കുത്തി പൊത്തി ചർച്ചയുമാക്കി.

Diya Krishna Secret Agent

സായ് കൃഷ്ണയെ കുള്ളനെന്ന് വിളിച്ച് ഒരാൾ കമന്റ് ചെയ്തപ്പോൾ ദിയ അതിന് പൊട്ടിച്ചിരിക്കുന്ന സ്മൈലികൾ റിപ്ലെ കമന്റായി കുറിച്ചിരുന്നു. മാത്രമല്ല ബോഡി ഷെയിം ചെയ്യുന്നവരെ ദിയ പരസ്യമായി പിന്തുണച്ചുവെന്ന തരത്തിലും ചർച്ചകൾ വന്നു. സായ് കൃഷ്ണയും ദിയയുടെ കമന്റിൽ പ്രതികരിച്ചിരുന്നു.

വളരെ മോശമായ ചിന്താ​ഗതിയും വ്യക്തി വൈരാ​ഗ്യവും മനസിൽ സൂക്ഷിക്കുന്നയാളാണ് ദിയയെന്നും സായ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ബോഡി ഷെയ്മിങ് കമന്റ് വിഷയത്തിൽ ക്ഷമ ചോദിച്ചിരിക്കുകയാണ് ദിയ കൃഷ്ണ. ഇതുമായി ബന്ധപ്പെട്ട് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ താരപുത്രി കുറിച്ച വാക്കുകളും വൈറലാണ്. അത്തരത്തിൽ ഒരു കമന്റിട്ട വിഷയം താൻ മറന്നുപോയിരുന്നുവെന്നും തെറ്റ് മനസിലാക്കിയപ്പോൾ ഉടൻ തന്നെ അത് പിൻവലിച്ചുവെന്നുമാണ് ദിയ കുറിച്ചത്.

ക്ഷമ പറയാൻ എല്ലാവരും പഠിക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ഇം​ഗ്ലീഷ് കോട്ട് പങ്കുവെച്ചതിന് ഒപ്പമായിരുന്നു സായ് കൃഷ്ണ വിഷയത്തിൽ ദിയ പ്രതികരിച്ചത്. നിങ്ങൾ ഒരു തെറ്റ് ചെയ്‌താൽ... ഒരാളുടെ വികാരങ്ങൾ വ്രണപ്പെടുത്തുക, എന്തെങ്കിലും തകർക്കുക, ആരെയെങ്കിലും നിരാശപ്പെടുത്തുക, എന്തെങ്കിലും റോങ്ങായി ചെയ്‌താൽ ക്ഷമ പറയുക എന്നായിരുന്നു ദിയ പങ്കുവെച്ച വാക്കുകൾ.

പിന്നീട് പ്രസ്തുത വ്യക്തിയുമായി താൻ കാര്യങ്ങൾ സംസാരിച്ച് പരിഹരിച്ചതായും ദിയ കുറിച്ചു. ഡയറക്ട് മെസേജ് അയച്ച് ബന്ധപ്പെട്ട വ്യക്തിയുമായി ഞാൻ വ്യക്തിപരമായി എൻ്റെ ഭാഗം ചെയ്തിട്ടുണ്ട്. അദ്ദേഹവുമായി ഉള്ള എല്ലാ പ്രശ്നങ്ങളും ക്രമീകരിച്ചുവെന്ന് ഞാൻ ഊഹിക്കുന്നു. എന്നെ പിന്തുണച്ചതിന് നിരവധി പേർക്ക് നന്ദി. എന്നാൽ ഞാൻ എന്താണ് തെറ്റ് ചെയ്തതെന്ന് ചിന്തിച്ചുകൊണ്ടിരുന്നു. ഒരു കമൻ്റ് വിഭാഗത്തിന് കീഴിൽ ഞാൻ എന്താണ് ചെയ്തതെന്ന് ഞാൻ പൂർണ്ണമായും മറന്നിരുന്നു.

Diya Krishna Secret Agent

അത് എന്താണെന്ന് ഞാൻ മനസിലാക്കിയപ്പോൾ എന്റെ തെറ്റ് അറിഞ്ഞ ഉടൻ തന്നെ ഞാൻ അത് എടുത്തുകളഞ്ഞു. എൻ്റെ കമൻ്റിൽ ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ നിങ്ങളോടും ഞാൻ ക്ഷമ ചോദിക്കുന്നുവെന്നാണ് ദിയ കുറിച്ചത്. ദിയയും ദിയയുടെ കുടുംബാം​ഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിച്ച് റിയാക്ഷൻ വീഡിയോകൾ ഇട്ട് തുടങ്ങിയശേഷമാണ് യുട്യൂബറും ബി​ഗ് ബോസ് താരവുമായ സായ് കൃഷ്ണയും ദിയയും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

അടുത്തിടെ ഉണ്ണി മുകുന്ദൻ സിനിമകളുടെ റിവ്യുവുമായി ബന്ധപ്പെട്ട വിഷയത്തിൽ സായ് കൃഷ്ണയെ പരിഹസിച്ച് സംവിധായകൻ ചിദംബരം സംസാരിച്ചപ്പോഴും ആ വീഡിയോയ്ക്ക് താഴെയും അതിനെ അനുകൂലിച്ച് പൊട്ടിച്ചിരിക്കുന്ന തരത്തിലുള്ള കമന്റുകൾ ദിയ പങ്കിട്ടിരുന്നു.

ഇതെല്ലാം ബോഡി ഷെയ്മിങ് കമന്റ് വിഷയത്തിൽ പ്രതികരിച്ചപ്പോൾ സായ് കൃഷ്ണ പറയുകയും ചെയ്തിരുന്നു. സിജോയുടെ വിവാഹത്തിൽ പങ്കെടുത്തപ്പോൾ വേദിയിൽ വെച്ച് ഭാര്യ സ്നേഹയെ സായ് കൃഷ്ണ ചുംബിച്ചിരുന്നു. ആ വൈറൽ വീഡിയോയ്ക്ക് താഴെയാണ് ഉയര കുറവിനെ പരാമർശിച്ച് കമന്റും ദിയയുടെ റിപ്ലെ കമന്റും പ്രത്യക്ഷപ്പെട്ടത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X