'ജയിൽ നിന്ന് ഇറങ്ങി അവർ ജീവിതം ആസ്വദിക്കുന്നു, എന്റെ ലൈഫ് നിങ്ങൾക്ക് അറിയാമല്ലോ, ഓമിക്ക് ഏറ്റവും ഇഷ്ടം അച്ഛനെ'

ദിയ കൃഷ്ണയും കുടുംബവും എപ്പോഴും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ഡെലവറി വീഡിയോ വൈറലായശേഷം നിരവധി അമ്മമാരെയും ദിയയ്ക്ക് പുതുതായി ഫോളോവേഴ്സായി ലഭിച്ചിട്ടുണ്ട്. സാധാരണക്കാരുമായി കൂടുതൽ ഇടപഴകുന്നയാളും ദിയയാണ്. താരപുത്രിയുടെ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് എന്നും താൽപര്യമാണ്. മകനാണ് ദിയയുടെ ഏറ്റവും പുതിയ സന്തോഷം. എവിടപ്പോയാലും രണ്ട് മാസക്കാരൻ ഓമിയും ഒപ്പമുണ്ടാകും.

ഇപ്പോഴിതാ സുഹൃത്തിന്റെ ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ ദിയ ഓൺലൈൻ മീഡിയയോട് സംസാരിക്കവെ മകനെ കുറിച്ചും സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുകളുമെല്ലാം പങ്കുവെച്ചു. ദിയ ഉദ്ഘാടന തിരക്കിൽ അകപ്പെട്ട് പോയപ്പോൾ ഓമിയെ താലോലിച്ച് അശ്വിൻ കാറിൽ തന്നെയിരുന്നു.

Diya Krishna
Photo Credit: Diya krishna / Sindhu Krishna

മകനെ കുറിച്ചുള്ള ചോ​ദ്യങ്ങൾക്കാണ് ദിയ ആദ്യം മറുപടി നൽകിയത്. ആൺകുഞ്ഞായിരിക്കുമെന്ന ​ഗട്ട് ഫീലിങ് തുടക്കം മുതൽ എനിക്കുണ്ടായിരുന്നു. അശ്വിന് പെൺകുഞ്ഞ് വേണമെന്നായിരുന്നു. പക്ഷെ ഓമിയെ കണ്ട് കഴിഞ്ഞപ്പോൾ അശ്വിൻ ഹാപ്പിയാണ്. ബോയ് മതി എന്നപോലെയാണ്. ആൺകുഞ്ഞാണെങ്കിൽ കുറച്ച് വളർന്ന് കഴിയുമ്പോൾ അശ്വിനുമായി നല്ല ക്ലോസായിരിക്കുമല്ലോ. ​ഗേൾ ബേബി വേണ്ട ഓമി മതിയെന്നാണ് അശ്വിൻ ഇപ്പോൾ പറയുന്നത്.

പിന്നെ ഓമി വന്നശേഷം എനിക്ക് ഉറക്കമില്ലാതെയായി. രണ്ട് മണിക്കൂർ മാത്രമാണ് ഉറക്കം കിട്ടുന്നത്. ഞാൻ മാത്രമല്ല എല്ലാ അമ്മമാരും അങ്ങനെയാണെന്നാണ് തോന്നുന്നത്. ഉറങ്ങാൻ ഒത്തിരി ഇഷ്ടമുള്ളയാളാണ് ഞാൻ. പക്ഷെ എനിക്ക് ഇപ്പോൾ ഉറങ്ങാൻ പറ്റുന്നില്ല. ഓമിക്ക് വേണ്ടിയായതുകൊണ്ട് ഞാൻ ക്ഷമിക്കുന്നു.

മറ്റാർക്കെങ്കിലും വേണ്ടി ആയിരുന്നവെങ്കിൽ ഞാൻ ക്ഷമിക്കില്ലായിരുന്നു. ഓമിയെ വീട്ടിൽ ഏറ്റവും കൂടുതൽ എന്റർടെയ്ൻ ചെയ്യിക്കുന്നത് അച്ഛനാണ്. ഡെലിവറി കഴിഞ്ഞ് മൂന്ന് മാസം വീട്ടിൽ നിൽക്കാമെന്ന പ്ലാൻ ആയിരുന്നു എനിക്ക്. ഈ മാസം തീരും വരെ വീട്ടിലായിരിക്കും. ഓമിക്ക് അച്ഛനെയാണ് ഏറ്റവും ഇഷ്ടം. അച്ഛൻ എടുത്താൽ അവൻ കരയില്ല. മാത്രമല്ല ഉറങ്ങുകയും ചെയ്യുമെന്ന് ദിയ പറഞ്ഞു. ഓ ബൈ ഓസിക്കായി പുതിയൊരു ബിൽഡിങ് ദിയ അടുത്തിടെ എടുത്തിരുന്നു. അവിടെ അറ്റകുറ്റപ്പണികൾ പുരോ​ഗമിക്കുകയാണ്.

പുതിയ സ്റ്റോർ തുടങ്ങുന്നതേയുള്ളു.‍ അതിന്റെ വർക്കുകൾ നടക്കുകയാണ്. കുറവങ്കോണത്താണ് പുതിയ ഷോപ്പ്. ഒരു വീട് എടുത്താണ് ഞങ്ങളുടെ സ്റ്റോർ സെറ്റ് ചെയ്യുന്നത്. പണി നടക്കുകയാണ്. വർക്ക് ​കഴിഞ്ഞാൽ ഒക്ടോബർ ആദ്യം ഉദ്ഘാടനം ഉണ്ടാകും. നേരത്തെ തീരേണ്ട വർക്കായിരുന്നു. പക്ഷെ അടുത്തിടെ കുഞ്ഞിന് വയ്യാതെയായപ്പോൾ എനിക്ക് അങ്ങോട്ട് പോകാൻ പറ്റാതെയായി.

Diya Krishna
Photo Credit: Diya krishna / Sindhu Krishna

അതിനാൽ വർക്കും ഡിലേയായി. എന്റെ മാത്രം ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. എന്റെ ഫാമിലി മെമ്പേഴ്സ് പാട്നേഴ്സായി അടുത്തിടെ സാരിയുടെ ബിസിനസ് ആരംഭിച്ചിട്ടുണ്ട്. അതിൽ ഞാൻ ഭാ​ഗമല്ല. ഇത് ഞാൻ മാത്രം ചെയ്യുന്നതാണ്. അതുപോലെ അശ്വിന്റെ ഹെൽപ്പ് എനിക്ക് ഒരുപാട് ഈ ബിസിനസിന് വേണ്ടി ലഭിക്കുന്നുണ്ട്. പക്ഷെ എന്റെ പേരിലാണ് ബിസിനസ്. പിന്നെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസൊന്നും സേൾവായിട്ടില്ല.

അവർ (പ്രതികളായ ജീവനക്കാരികൾ) ജയിലിൽ നിന്ന് ഇറങ്ങി ജീവിതം ആസ്വദിച്ച് നടക്കുന്നുണ്ട്. എന്റെ പൈസ അവർ തിരിച്ച് തരുമോയെന്ന് എനിക്ക് അറിയില്ലെന്നും ദിയ പറയുന്നു. സിനിമയിലേക്കും ബി​ഗ് ബോസിലേക്കും പ്രതീക്ഷിക്കാമോയെന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ... ഞാൻ സിനിമയിലേക്ക് വരാൻ പോകുന്നില്ല. എനിക്ക് എന്റെ ബിസിനസ് നോക്കാൻ തന്നെ സമയമില്ല. കുഞ്ഞിനൊപ്പം ബിസിനസ് കൂടി ഹാന്റിൽ ചെയ്യാൻ പറ്റുന്നില്ല.

സിനിമയിൽ വരാനുള്ളവരൊക്കെ വന്ന് പോട്ടെ. ഇഷാനിക്ക് സിനിമ വലിയ താൽപര്യമാണ്. അവൾ അതിൽ കയറി കരിയർ തുടങ്ങട്ടെ. ബി​ഗ് ബോസ് ഞാൻ കാണാറില്ല. പേളി മാണി ചേച്ചിയൊക്കെ മത്സരാർത്ഥിയായിരുന്ന സമയത്തെ സീസൺ മാത്രമെ കണ്ടിട്ടുള്ളു. ഈ സീസണിൽ എനിക്ക് പരിചയമുള്ള ആരും പോയിട്ടില്ല. പേളി ചേച്ചി ഫാമിലി ഫ്രണ്ടാണ്.

ഞാൻ ഒരിക്കലും ബി​ഗ് ബോസിൽ പോവില്ല. എനിക്ക് താൽപര്യമില്ല. എന്റെ ലൈഫ് നിങ്ങൾക്കെല്ലാം അറിയാമല്ലോ.‍ ഇനി ബി​ഗ് ബോസിലൂടെ കാണേണ്ട കാര്യമില്ലല്ലോ.‍ യുട്യൂബിലുണ്ടല്ലോ എന്നും ദിയ പറയുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X