ഓമിയും ഞാനും മാത്രമുള്ള ലോകം! അശ്വിന്‍ ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ ഞങ്ങള്‍ ഇങ്ങനെയാണ്! ചിത്രവുമായി ദിയ കൃഷ്ണ
യൂട്യൂബ് ചാനലും, ഓര്‍ണമെന്‍സ് ബിസിനസുമായി സജീവമാണ് ദിയ കൃഷ്ണ. യാത്രകളും മറ്റ് വിശേഷങ്ങളുമെല്ലാം യൂട്യൂബ് ചാനലിലൂടെ കാണിക്കാറുണ്ട്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. അടുത്ത സുഹൃത്തുക്കളില്‍ നിന്നും പ്രണയജോഡികളായി മാറിയതും, ഭാര്യ ഭര്‍ത്താവായി മാറിയതിനെക്കുറിച്ചുമെല്ലാം ദിയയും അശ്വിനും വാചാലനാവാറുണ്ട്. ഫ്രണ്ട്‌സാണ് എനിക്ക് എല്ലാം. അവരോടൊപ്പം കറങ്ങാന്‍ പോവാറുണ്ട്. നല്ല ഫുഡ് കിട്ടുന്ന സ്ഥലങ്ങളിലൊക്കെ ഞങ്ങള്‍ പോവാറുണ്ട്. അങ്ങനെയൊരു യാത്രയിലായിരുന്നു അശ്വിനെ കണ്ടത്.
ഇതെന്തൊരു ജാഡയാണെന്നായിരുന്നു ആദ്യം കണ്ടപ്പോള്‍ തോന്നിയത്. ഫുഡ് കഴിച്ച് ബില്‍ പോലും കൊടുക്കാതെ പെട്ടെന്ന് പോയതും ശ്രദ്ധിച്ചിരുന്നു. അന്ന് ഞാനായിരുന്നു ബില്‍ കൊടുത്തത്. പിന്നീട് ഞങ്ങളെല്ലാം മറ്റൊരു സ്ഥലത്ത് പോയപ്പോള്‍ അശ്വിനായിരുന്നു ബില്‍ കൊടുത്തത്. അത് ഞാന്‍ മന:പൂര്‍വ്വം കൊടുത്ത പണിയായിരുന്നു. എതിര്‍പ്പുകളൊന്നും പറയാതെ അന്ന് അശ്വിന്‍ ബില്‍ കൊടുത്തിരുന്നു. അതോടെയാണ് ഏത് ടീമിലും സെറ്റാവുമെന്നും, പൈസയൊക്കെ ചെലവാക്കുന്ന ആളാണെന്നും മനസിലാക്കിയതെന്ന് ദിയ മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നു.

പ്രതിസന്ധി ഘട്ടത്തിലെല്ലാം അശ്വിന്‍ എനിക്കൊപ്പമുണ്ടായിരുന്നു. ബിസിനസ് തകര്‍ന്ന് കുത്തുപാളയെടുത്തിരുന്ന സമയത്തും, എല്ലാം വീണ്ടും തുടങ്ങണമെന്ന് എന്നോട് പറയുന്നുണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അശ്വിന്റെ കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ല. അശ്വിന് ബാംഗ്ലൂരിലേക്ക് പോവേണ്ടി വരുമെന്നും, അങ്ങനെയെങ്കില്‍ അവിടേക്ക് സെറ്റിലാവാനുമുള്ള പ്ലാനുണ്ടായിരുന്നു. ബാംഗ്ലൂരിലേക്ക് പോവുന്നു എന്ന് കേട്ടപ്പോള്‍ എല്ലാവരും സങ്കടത്തിലായിരുന്നു. എന്നാല്‍ വര്‍ക്ക് ഫ്രം ഹോം നീട്ടിക്കിട്ടിയതോടെ ആശങ്കയ്ക്ക് വിരാമമാവുകയായിരുന്നു.
സ്വന്തം വീടിനടുത്തായി മറ്റൊരു ഫ്‌ളാറ്റ് എടുക്കുകയായിരുന്നു ദിയയും അശ്വിനും.കല്യാണം കഴിഞ്ഞെങ്കിലും എല്ലാ ദിവസവും സ്വന്തം വീട്ടിലേക്ക് പോവാറുമുണ്ടായിരുന്നു. ഓസി ദൂരെയൊന്നുമല്ല, ഞങ്ങളുടെ അടുത്ത് തന്നെയുണ്ടെന്നായിരുന്നു വീട്ടിലുള്ളവരെല്ലാം പറഞ്ഞത്. ഗര്‍ഭിണിയായ ശേഷം സ്വന്തം വീട്ടില്‍ തന്നെയായിരുന്നു ദിയ. തുടക്കം മുതലേ ഭയങ്കര അസ്വസ്ഥതകളായിരുന്നു. ഛര്‍ദ്ദി കാരണം ഒന്നും കഴിക്കാറുണ്ടായിരുന്നില്ല. മിക്കപ്പോഴും ആശുപത്രിയില്‍ പോയി ഡ്രിപ്പിടുമായിരുന്നു. ഇഞ്ചക്ഷന്‍ പോലും പേടിച്ചിരുന്ന ഞാന്‍ ആ അവസ്ഥയേയും അതിജീവിച്ചു എന്ന് ദിയ പറഞ്ഞിരുന്നു.
ഗര്‍ഭിണിയായ ശേഷമുള്ള എല്ലാ വിശേഷങ്ങളും, പ്രസവവും എല്ലാം വീഡിയോയിലൂടെ കാണിച്ചിരുന്നു. അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാം പ്രസവ സമയത്ത് ദിയയോടൊപ്പമുണ്ടായിരുന്നു. അവരുടെയെല്ലാം സാന്നിധ്യം വലിയ ആശ്വാസമായിരുന്നുവെന്ന് ദിയ വ്യക്തമാക്കിയിരുന്നു. നിയോം അശ്വിന്‍ ഗണേഷ് എന്നായിരുന്നു മകന് പേരിട്ടത്. ഓമിയെന്നാണ് എല്ലാവരും വിളിക്കുന്നത്. ഓമി വന്നതോടെ എല്ലാവരുടെ ശ്രദ്ധയും അവനിലാണ്.അടുത്തിടെയായിരുന്നു ഓമിക്ക് അഞ്ച് മാസം തികഞ്ഞത്. ആ സന്തോഷം അഹാനയടക്കം എല്ലാവരും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഓമിക്കൊപ്പമുള്ള പുതിയൊരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ദിയ.അശ്വിന്‍ ജോലിയിലായിരിക്കുമ്പോള്‍ ഓമിയും ഞാനും സെല്‍ഫിയെടുക്കും. കുറേ പോസിലുള്ള ചിത്രങ്ങള്‍. എന്നിട്ട് അതെല്ലാം അശ്വിന് അയച്ച് കൊടുക്കും എന്ന ക്യാപ്ഷനോടെയായിരുന്നു ദിയ ചിത്രം പങ്കുവെച്ചത്. ഒരുലക്ഷത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്.ഒരു കൈയ്യില്‍ ലാപ്‌ടോപ്പുമായി എപ്പോഴും ദിയയുടെ കൂടെയുണ്ടാവാറുണ്ട് അശ്വിന്‍. എന്റെ കരിയര്‍ മാത്രമല്ല ഓസിയും അവളാഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ചെയ്യണം. അവളുടെ ബിസിനസിലും ശ്രദ്ധിക്കാറുണ്ട്.പരസ്പരം സപ്പോര്‍ട്ട് ചെയ്യുന്നവരാണ് ഞങ്ങള്‍ എന്നും അശ്വിന്‍ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











