അപ്പൂപ്പനെ ഗ്രാന്റായി വരവേറ്റിട്ടുണ്ടാവും അല്ലേ! വിങ്ങിപ്പൊട്ടി ദിയ! ഓര്‍മ്മയില്‍ ആ നല്ല നിമിഷങ്ങള്‍

സിന്ധു കൃഷ്ണയും മക്കളും പങ്കിടുന്ന വ്‌ളോഗിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരാണ് ഡാഡിയും അമ്മയും. കുട്ടിക്കാലത്ത് ഞങ്ങള്‍ കുടുംബസമേതമായി അബുദാബിയിലായിരുന്നു. കുറച്ചുകാലം അവിടെ പഠിച്ചു. പിന്നെ ഊട്ടിയില്‍ ബോര്‍ഡിംഗിലായിരുന്നു. കര്‍ക്കശക്കാരായി തന്നെയാണ് അവര്‍ ഞങ്ങളെ വളര്‍ത്തിയതെന്ന് സിന്ധു പറഞ്ഞിരുന്നു. കിച്ചുവുമായുള്ള പ്രണയം പറഞ്ഞപ്പോള്‍ അച്ഛനും അമ്മയ്ക്കുമായിരുന്നില്ല പ്രശ്‌നം. കുടുംബക്കാരായിരുന്നു ഈ ബന്ധം ശരിയാവുമോ എന്നുള്ള ചോദ്യങ്ങളുമായി വന്നത്.

എതിര്‍പ്പുകളൊക്കെയായിരുന്നുവെങ്കിലും ഞങ്ങളുടെ തീരുമാനം ഉറച്ചതായിരുന്നു. അങ്ങനെ തുടങ്ങിയ ബന്ധമാണ്. പിരിഞ്ഞുപോവാന്‍ തക്ക വിധത്തിലുള്ള പ്രശ്‌നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതൊന്നും അങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചില്ല. വ്‌ളോഗിലൊക്കെ കാണുന്നത് പോലെ എപ്പോഴും സ്‌നേഹത്തോടെ സംസാരിക്കുന്നവരല്ല ഞങ്ങള്‍. അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളുമൊക്കെ ഉണ്ടാവാറുണ്ടെന്ന് കൃഷ്ണകുമാറും സിന്ധുവും പറഞ്ഞിരുന്നു.

Diya Krishna emotional post
Photo Credit: Diya Krishna/ Instagram

വ്‌ളോഗിലെല്ലാം സജീവമായിരുന്നു രംഗനാഥന്‍. ഡാഡി ചെക്കപ്പിന് പോയതും, നോക്കാനായി പുതിയ ഹോംനഴ്‌സ് വന്നതും, വീട്ടിലെ മറ്റ് വിശേഷങ്ങളെക്കുറിച്ചുമെല്ലാം സിന്ധു വാചാലയാവാറുണ്ട്. ട്രിപ്പിന് പോയാലും, എത്ര തിരക്കിലായാലും ഡാഡിയുടെയും, അമ്മയുടെയും കാര്യങ്ങള്‍ കൃത്യമായി ചെയ്യാറുണ്ട് സിന്ധു. നാ്ട്ടില്‍ നിന്നും മാറിനില്‍ക്കേണ്ടി വരുമ്പോള്‍ വലിയ ടെന്‍ഷന്‍ അവരെ ഓര്‍ത്താണെന്നും മകള്‍ പറഞ്ഞിരുന്നു.

വാര്‍ധക്യസഹജമായ അസുഖങ്ങളൊക്കെയുണ്ട് ഡാഡിക്ക്. തന്നെ നടക്കാനൊന്നും പറ്റില്ല ഇപ്പോള്‍. എപ്പോഴും കൂടെ ആളുണ്ടാവും. അമ്മയ്ക്കും സഹായത്തിന് ആളുണ്ട്. അവിടെ എപ്പോഴും ആളുകള്‍ വേണം, ഏജന്‍സികളില്‍ നിന്നും ആളുകള്‍ വന്നാല്‍ ഇവരുമായി അവര്‍ സെറ്റായെന്ന് കേള്‍ക്കുമ്പോഴാണ് സമാധാനം എന്നും അവര്‍ പറഞ്ഞിരുന്നു. ഡാഡിയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ സങ്കടത്തിലാണ് എല്ലാവരും. പൂര്‍ണ ഗര്‍ഭിണിയായതിനാല്‍ അപ്പൂപ്പനെ അവസാനമായി കാണാന്‍ പോലും പറ്റാത്തതിന്റെ വിഷമം തന്‍വി പങ്കുവെച്ചിരുന്നു.

അപ്പൂപ്പനെ ഞങ്ങള്‍ ശരിക്കും മിസ് ചെയ്യുന്നു എന്നായിരുന്നു കൊച്ചുമക്കളെല്ലാം പറഞ്ഞത്. അപ്പൂപ്പനെ മാലാഖമാരെല്ലാം സ്വര്‍ഗത്തില്‍ ഗ്രാന്റായി സ്വാഗതം ചെയ്ത് കാണും അല്ലേ. അടുത്ത ജന്മത്തില്‍ വീണ്ടും ഒന്നിക്കാമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു ദിയ കുറിച്ചത്. കല്യാണ സമയത്ത് അപ്പൂപ്പന്‍ ഡാന്‍സ് ചെയ്യുന്നതിനിടയിലെ ചിത്രവും കുറിപ്പിനൊപ്പമുണ്ടായിരുന്നു.ദ മോസ്റ്റ് ഫണ്ണിയസ്റ്റ് ആന്‍ഡ് സില്ലിയസ്റ്റ് മാന്‍ എന്നായിരുന്നു തന്‍വിയുടെ കമന്റ്. കൊച്ചുമക്കളായിരുന്നു അന്ന് ഡാന്‍സ് പഠിപ്പിച്ച് കൊടുത്തത്.ഇവരിപ്പോള്‍ നടക്കുമ്പോള്‍ വരെ പ്രാക്ടീസാണെന്നായിരുന്നു അഹാന അന്ന് പറഞ്ഞത്. സ്റ്റേജില്‍ വന്നൊരു ഡാന്‍സൊക്കെ ചെയ്യാന്‍ പണ്ട് ആഗ്രഹിച്ചതാണ്. ഇപ്പോഴാണ് അത് സഫലമായതെന്നായിരുന്നു ഡാഡിയും അമ്മയും പറഞ്ഞത്.

ഇനി കാത്തിരിക്കുന്നത് അഹാനയുടെ വിവാഹത്തിനാണ്. അങ്ങനെ എല്ലാവരും വിവാഹിതരാവട്ടെ. അതൊക്കെ കാണാനാണ് ഞങ്ങളുടെ ആഗ്രഹം എന്നും ഇരുവരും അന്ന് പറഞ്ഞിരുന്നു. അഹാന കല്യാണത്തിനുള്ള ഒരുക്കങ്ങളിലാണെന്ന വാര്‍ത്ത അടുത്തിടെയായിരുന്നു പുറത്തുവന്നത്. അതിനിടയിലാണ് ദു:ഖവാര്‍ത്തയും എത്തിയത്. ഇനിയുള്ള മക്കളുടെ വിവാഹം കൂടി കാണാനുള്ള ആഗ്രഹം നേരത്തെ അദ്ദേഹം പങ്കുവെച്ചിരുന്നു. അടുത്തത് ആരുടെ വിവാഹമാണെന്ന് ചോദിച്ചപ്പോള്‍ എല്ലാവരും പെട്ടെന്ന് സെറ്റിലായി കാണാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു മറുപടിയും.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X