ഇത് മിഥുനം സ്റ്റൈൽ ഹണിമൂൺ..., അച്ഛനും അമ്മയും സഹോദരിമാരുമുള്ള ​​ഗ്രൂപ്പ് ബാലി യാത്ര, വൈബ് ഫാമിലിയെന്ന് ആരാധകർ!

നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തിന് വലിയൊരു ആരാധക വൃന്ദം കേരളത്തിലുണ്ട്. രണ്ടാമത്തെ മകൾ ദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളെല്ലാം അവസാനിച്ചതിനാൽ കുടുംബസമേതം ബാലിയിൽ അവധി ആഘോഷിക്കുകയാണ് കൃഷ്ണകുമാർ. പൊതുവെ വിവാഹം കഴിഞ്ഞാൽ ദമ്പതിമാർ തനിച്ചാണ് ഹണിമൂണിന് പോകാറുള്ളത്. എന്നാൽ ദിയയുടെയും അശ്വിന്റെയും ഹണിമൂൺ വളരെ വ്യത്യസ്തമാണ്. അച്ഛനേയും അമ്മയേയും സഹോദരിമാരെയും കൂട്ടി ഒരു മിഥുനം സ്റ്റൈൽ ഹണിമൂണാണ് ബാലിയിൽ ദിയയും അശ്വിനും ആ​ഘോഷിക്കുന്നത്.

ബാലിയിൽ നിന്നുള്ള വ്ലോ​ഗ് തന്റെ യുട്യൂബ് ചാനലിലൂടെ ദിയ പുറത്ത് വിട്ടപ്പോൾ മിഥുനം സ്റ്റൈൽ ഹണിമൂണെന്ന് തന്നെയാണ് ക്യാപ്ഷനും നൽകിയത്. ആരാധകർക്കും ദിയയുടെ ക്യാപ്ഷൻ ഇഷ്ടപ്പെട്ടു. അടിപൊളി ക്യാപ്ഷൻ... എവിടെ ഇന്നസെന്റ് ചേട്ടൻ എന്നാണ് ആരാധകർ കമന്റുകളിലൂടെ ചോദിക്കുന്നത്.

Diya Krishna aswin bali Honeymoon Trip

ബാലിയിൽ വിമാനം ഇറങ്ങിയപ്പോൾ മുതൽ ഇൻസ്റ്റ​ഗ്രാമിലൂടെ കൃത്യമായ അപ്ഡേഷനുകൾ ദിയ പങ്കുവെക്കുന്നുണ്ടായിരുന്നു. പതിവുപോലെ ഇത്തവണയും അഹാനയാണ് ട്രിപ്പിന്റെ ഓർ​ഗനൈസർ. അഹാന എല്ലാം കൃത്യമായി നോക്കി ചെയ്യുമെന്ന വിശ്വാസം എല്ലാവർക്കുമുള്ളതിനാലാണ് ട്രിപ്പ് പ്ലാനിങ്, എക്സിക്യൂഷൻ ചുമതല എപ്പോഴും അഹാന തന്നെ വഹിക്കുന്നത്.

ദിയയുടെ വിവാ​ഹം കഴിയുന്നതിന് മുമ്പ് വരെ ആറുപേർ അടങ്ങുന്ന സംഘമായാണ് കൃഷ്ണകുമാറും കുടുംബവും ട്രിപ്പുകൾ പോകാറുള്ളത്. അശ്വിന്റെ വരവോടെ അം​ഗസംഖ്യ ഏഴായി ഉയർന്നുവെങ്കിലും ഏഴുപേരുണ്ടെന്ന തോന്നലില്ലെന്നാണ് സിന്ധു കൃഷ്ണ പറഞ്ഞത്.

മരുമകനെ ട്രീറ്റ് ചെയ്യുന്നത് പോലെയല്ല ഒരു മകനെ പരിപാലിക്കുന്നത് പോലെയാണ് സിന്ധുവും കൃഷ്ണകുമാറും അശ്വിനെ സ്നേഹിക്കുന്നത്. ബാലിയിലേക്ക് ആദ്യമായാണ് കുടുംബം എത്തുന്നത്. അതിന്റെ സന്തോഷം എല്ലാവരുടെ മുഖത്തും ഉണ്ടായിരുന്നു.

ആദ്യം കുടുംബം പോയത് പ്രശസ്തമായ ബാലി സ്വിങ് ആസ്വദിക്കാനാണ്. ദിയയും അശ്വിനും കപ്പിളായും സിം​ഗിളായും സ്വിങ് എക്സ്പീരിയൻസ് ചെയ്തു. ബാലിയിൽ എല്ലാം ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്തുവെങ്കിലും എല്ലാവർക്കും പ്രശ്നമായി തോന്നിയത് ഇന്ത്യൻ സ്റ്റൈൽ ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റുകളുടെ കുറവായിരുന്നു. അശ്വിനാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത്. അതിനാൽ എല്ലാവരും ചേർന്ന് ഒരു ഇന്ത്യൻ റെസ്റ്റോറന്റ് കണ്ടുപിടിച്ച് അശ്വിന് നെയ്റോസ്റ്റും വടയും സാമ്പാറും വാങ്ങി കൊടുത്തു.

എല്ലാം കൊള്ളാം ഫുഡ് മാത്രമാണ് ബാലിയിലെ ഒരു പ്രശ്നമായി തോന്നിയതെന്നാണ് വ്ലോ​ഗിൽ അശ്വിൻ പറഞ്ഞത്. ബാങ്കോങ്കിലൊക്കെ പോയപ്പോൾ ഇന്ത്യൻ ഫുഡൊക്കെ കിട്ടിയിരുന്നുവെന്നും ബാലിയിൽ വന്നശേഷം തന്റെ നാക്ക് മരിച്ചുവെന്നുമാണ് അശ്വിൻ പറഞ്ഞത്. തമിഴ് മണമുള്ള ഭക്ഷണം കിട്ടിയപ്പോൾ തന്നെ സന്തോഷം തോന്നിയെന്നും അശ്വിൻ പറഞ്ഞു.

Diya Krishna aswin bali Honeymoon Trip

മീനിട്ട ന്യൂഡിൽസ് കഴിക്കുന്ന മകനെ കണ്ട് അശ്വിന്റെ അമ്മ വ്ലോ​ഗ് കാണുന്നത് തന്നെ അവസാനിപ്പിച്ചിട്ടുണ്ടാകുമെന്നാണ് അഹാന തമാശയായി പറഞ്ഞത്. മത്സ്യം ഉപയോ​ഗിക്കാത്തവരാണ് അശ്വിനും കുടുംബവും. ദിയയുടെ വ്ലോ​ഗ് വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധനേടി. വിവാഹശേഷം ദിയ കുടുംബവുമായി കൂടുതൽ അറ്റാച്ച്ഡായി തോന്നിയെന്നാണ് ആരാധകരിൽ ഏറെയും ആളുകൾ കമന്റായി കുറിച്ചത്.

വിവാഹത്തിന് മുമ്പ് വരെ അശ്വിനും ഫ്രണ്ട്സിനുമൊപ്പമായിരുന്നു ദിയ കൂടുതലും സമയം ചിലവഴിച്ചിരുന്നത്. നല്ല അടക്കവും ഒതുക്കവും ഉള്ള പയ്യനാണ് അശ്വിൻ. ഇപ്പോഴത്തെ ബോയ്സിനെപ്പോലുള്ള പെരുമാറ്റങ്ങളൊന്നും ഇല്ല. അച്ഛൻ, അമ്മ, മക്കൾ, മരുമകൻ... വൈബ് ഫാമിലി തന്നെ. അശ്വിൻ വളരെ നല്ല ആളാണ്. ഭാര്യ-ഭർത്താവ് എന്നതിലുപരി ദിയയും അശ്വിനും തമ്മിൽ മനോഹരമായ ഒരു ബോണ്ട് ഫീൽ ചെയ്യുന്നുവെന്നെല്ലാമാണ് കമന്റുകൾ.

ന്റെ മകനെപ്പോലെ അശ്വിനെ ദിയ കെയർ ചെയ്യുന്നതായി തോന്നിയെന്നും കമന്റുകളുണ്ട്. ഹണിമൂണിന് മുഴുവൻ ഫാമിലിയേയും കൊണ്ടുപോയ ഓസിയാണ് ഹീറോയെന്നും തമാശയായി ആളുകൾ കുറിച്ചു. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് അശ്വിനും ഓസിയും വിവാഹിതരായത്.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X