'ഇപ്പോഴല്ലേ ഓസി കല്യാണം കഴിച്ചത് എന്നുള്ള ഞെട്ടലായിരുന്നു, ഇത്ര പെട്ടന്ന് വേണമായിരുന്നോ എന്നൊക്കെ തോന്നി'
കുടുംബത്തിലേക്ക് എത്തുന്ന പുതിയ അതിഥിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും. അടുത്തിടെയാണ് ഇരുവരും കുഞ്ഞ് പിറക്കാൻ പോവുകയാണെന്ന സന്തോഷ വാർത്ത സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. മൂന്നാം മാസത്തിലൂടെയാണ് ദിയയുടെ യാത്ര. കൃഷ്ണകുമാർ കുടുംബത്തിലേക്ക് എത്താൻ പോകുന്ന ആദ്യത്തെ പേരക്കുട്ടിയെ കാണാൻ ആരാധകരും കാത്തിരിക്കുകയാണ്. ഇപ്പോഴിതാ താൻ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴുള്ള കുടുംബാംഗങ്ങളുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്നത് വീഡിയോയായി പങ്കുവെച്ചിരിക്കുകയാണ് ദിയ കൃഷ്ണ.
അറിഞ്ഞപ്പോഴുള്ള റിയാക്ഷൻ വീഡിയോയല്ല. വിവരം കേട്ടപ്പോഴുള്ള ഫാമിലിയുടെയും ഫ്രണ്ട്സിന്റെയും പ്രതികരണമാണ്. പ്രഗ്നന്റാണോയെന്ന് ഡൗട്ടുണ്ടെന്ന രീതിയിലാണ് താൻ അമ്മയോട് പോലും ആദ്യം കാര്യം പറഞ്ഞതെന്ന് പറഞ്ഞാണ് ദിയ വീഡിയോ പങ്കുവെച്ചത്.

ആദ്യം അമ്മ സിന്ധു കൃഷ്ണയാണ് സംസാരിച്ചത്. പ്രഗ്നന്റാണോയെന്ന് ഡൗട്ടുണ്ടെന്ന് ഓസി ആദ്യം എന്നോടാണ് പറഞ്ഞത്. കൺഫോം ചെയ്യമെന്ന ചിന്തയാണ് എനിക്ക് വന്നത്. അല്ലാതെ കൺഗ്രാറ്റ്സ് പറഞ്ഞുള്ള വലിയ പ്രകടനമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഞങ്ങൾ ആശുത്രിയിൽ പോയി ടെസ്റ്റ് ചെയ്തു. എല്ലാവരോടും ചാടി കേറി പറയരുതെന്ന് ഉണ്ടായിരുന്നു. കിച്ചുവിനോട് പറഞ്ഞപ്പോഴും വളരെ കാഷ്വലായിട്ടാണ് എടുത്തത്. പിന്നീട് ടെസ്റ്റ് പോസിറ്റീവായപ്പോൾ സന്തോഷം തോന്നി.
യങ് എയ്ജിൽ തന്നെ കല്യാണം കഴിക്കണം, കുഞ്ഞുങ്ങൾ വേണം എന്നെയൊക്കെ പോലെ എന്ന് ഓസി പണ്ട് മുതൽ പറയാറുണ്ടായിരുന്നു. ഓസിയുടെ ആഗ്രഹമായിരുന്നല്ലോ എന്നതുകൊണ്ട് തന്നെ എനിക്ക് സന്തോഷം തോന്നി. ലണ്ടൻ ട്രിപ്പിന് ഓസിയും അശ്വിനും പ്ലാൻ ചെയ്തപ്പോഴാണ് പ്രഗ്നൻസിയുടെ ടെസ്റ്റൊക്കെ നടന്നത്. അതുകൊണ്ട് തന്നെ ആ യാത്രയെ കുറിച്ച് എനിക്ക് ടെൻഷനുണ്ടായിരുന്നു. ഓസിക്കൊപ്പം എല്ലാത്തിനും ഞാനാണ് പോകുന്നത്.
ഹൻസുവിനുശേഷം വീട്ടിൽ വരാൻ പോകുന്ന കുഞ്ഞാണ്. ചെറിയ വേദന പോലും സഹിക്കാൻ പറ്റാത്തയാളാണ് ഓസി. ടെസ്റ്റിന് ചെല്ലുമ്പോഴെല്ലാം കരച്ചിലും ബഹളവുമാണ്. ഓസി എങ്ങനെ ഇത് അഭിമുഖീകരിക്കുമെന്ന് പോലും എനിക്ക് അറിയില്ല. ഓസിക്കും എനിക്കുണ്ടായിരുന്നതുപോലെ വൊമിറ്റിങും തളർച്ചയും സിക്കും എല്ലാമാണ്. പക്ഷെ എനിക്ക് റെസ്റ്റ് എടുക്കാൻ സമയം കിട്ടിയിരുന്നില്ല. പക്ഷെ അക്കാര്യത്തിൽ ഓസി ഭാഗ്യവതിയാണ്.
ഒരുപാട് പേർ ഹെൽപ്പിനുണ്ട് സിന്ധു പറഞ്ഞു. പിന്നീട് കൃഷ്ണകുമാറാണ് സംസാരിച്ചത്. സന്തോഷമുണ്ട്. ഗർഭിണിയാണോ എന്നുള്ള ഞെട്ടലൊന്നുമില്ല. കണ്ട് കണ്ട് സ്ഥിരമായി. ഞാനും ഓസിയും തമ്മിൽ സാമ്യമുണ്ട്. കാരണം എന്റെ വിവാഹവും നിന്നെപ്പോലെ 26ആം വയസിലായിരുന്നു. അച്ഛനായത് 27 വയസിലായിരുന്നു. നിനക്ക് കുഞ്ഞ് പിറക്കുമ്പോഴും 27 വയസാകും. ഈ വാർത്ത കേൾക്കാനും അനുഭവിക്കാനും ഭാഗ്യം ലഭിച്ചതിൽ ഗ്രേറ്റ്ഫുള്ളാണ്.

ആദ്യത്തെ കുഞ്ഞ് എന്നത് എല്ലാവർക്കും എന്നും ഓർക്കാനുള്ള ഓർമയാകും. അമ്മുവിനെ വളർത്തിയാണ് കുഞ്ഞുങ്ങളെ വളർത്താൻ ഞങ്ങൾ പഠിച്ചത്. ഭക്ഷണം വലിച്ച് വാരി കഴിക്കാതിരിക്കുക, സമയമെടുത്ത് കഴിക്കുക, ചൂലെടുത്ത് തൂക്കുക, നടക്കുക എങ്കിൽ ഗൈനക്ക് ഏരിയയിലെ മസിൽസ് സ്ട്രോങ്ങായിരിക്കും.
ഡെലിവറിയും സുഖകരമായിരിക്കും. നല്ലത് വായിക്കുകയും കേൾക്കുകയും ചെയ്യുക. ഭഗവത്ഗീത, മഹാഭാരതം തുടങ്ങിയവയുടെ എപ്പിസോഡ്സ് കേൾക്കുക എന്നാണ് ദിയയോട് കൃഷ്ണകുമാർ പറഞ്ഞത്. വളരെ ഹാപ്പിയാണ്. ആൺകുട്ടിയായാലും പെൺകുട്ടിയായാലും വളരെ സന്തോഷം.
കുഞ്ഞ് ആയുസും ആരോഗ്യത്തോടെ ജനിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു എന്നായിരുന്നു അശ്വിന്റെ അമ്മയുടെ പ്രതികരണം. ഒരു ഞെട്ടലുണ്ടായിരുന്നില്ല. പറയുമ്പോൾ ഓസിക്ക് തന്നെ സംശയമായിരുന്നു. അതുകൊണ്ട് തന്നെ സിനിമാറ്റിക്കായിരുന്നില്ല. എനിക്കും ഇഷാനിക്കുമൊന്നും സന്തോഷ കണ്ണീർ ഇല്ലെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ അറിഞ്ഞപ്പോൾ അതൊന്നും വന്നില്ല.
പിന്നെ ആദ്യം എനിക്ക് അക്സപറ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. ഇത്ര പെട്ടന്ന് വേണമായിരുന്നോ എന്നൊക്കെ തോന്നി. പിന്നെ ആലോചിച്ചപ്പോൾ നല്ല സമയവും പ്രായവുമാണ് തോന്നി. മാറ്റങ്ങൾ പെട്ടന്ന് അംഗീകരിക്കാൻ പാടുള്ള ഒരാളാണ് ഞാൻ. ഇതുവരെ എല്ലാം ആദ്യം ചെയ്തിരുന്നത് ഞാനാണ്. പക്ഷെ ഇപ്പോൾ കുറച്ച് കാലമായി ദിയ എല്ലാം ആദ്യം ചെയ്യുന്നതുകൊണ്ട് എനിക്ക് എല്ലാം കണ്ട് പഠിക്കാൻ പറ്റുന്നുണ്ട്. ഓസി എന്നും കിടന്നും ഛർദ്ദിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നും.
പ്രസവ വേദന ഓസി എങ്ങനെ സഹിക്കുമെന്ന് എനിക്ക് അറിയില്ലെന്നും അഹാന പറഞ്ഞു. ഞാൻ ഓവറായി ഞെട്ടിയില്ല. കാരണം ഓസിക്ക് കുട്ടികളെ വളരെ ഇഷ്ടമാണ്. എനിക്ക് വലിയ താൽപര്യമില്ല. അമ്മുവിനേക്കാൾ മുമ്പ് ഓസി കല്യണം കഴിച്ച് കുട്ടിയാകുമെന്ന് അറിയാമായിരുന്നു എന്നായിരുന്നു സഹോദരി ഇഷാനിയുടെ പ്രതികരണം. ഇപ്പോഴല്ലേ കല്യാണം കഴിച്ചത് എന്നുള്ള ഞെട്ടലായിരുന്നു എനിക്ക്. കുറച്ചുനേരം എടുത്തു എനിക്ക് അത് പ്രോസസ് ചെയ്ത് എടുക്കാൻ. ഓസി ഇതിനോടകം കുഞ്ഞുടുപ്പുകളൊക്കെ വാങ്ങി കഴിഞ്ഞു.
എനിക്ക് ഇതെല്ലാം പുതിയ എക്സ്പീരിയൻസാണ്. എനിക്കായിരുന്നു വാർത്ത കേട്ടപ്പോൾ ഏറ്റവും കൂടുതൽ നാണം വന്നതെന്നും ഏറ്റവും ഇളയ സഹോദരിയായ ഹൻസിക പറഞ്ഞു. അശ്വിന് കുട്ടി ജനിക്കാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ എക്സൈറ്റഡായിരുന്നു. പ്രതീക്ഷിക്കാത്ത വാർത്തയായിരുന്നു. ആരുവും കുഞ്ഞിനെ കാണാൻ വെയിറ്റിങ്ങാണ് എന്നായിരുന്നു അശ്വിന്റെ ചേട്ടന്റെയും ഭാര്യയുടേയും പ്രതികരണം. പ്രാങ്കാണെന്നാണ് കരുതിയത്.
ദിയയ്ക്ക് കുഞ്ഞ് പിറക്കാൻ പോകുന്നുവെന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. വളരെ ഹാപ്പിയാണ്. നല്ലൊരു ഫാമിലി ബിൽഡ് ചെയ്യണമെന്ന് എപ്പോഴും ആഗ്രഹമുള്ളയാളാണ് ഓസിയെന്ന് സുഹൃത്ത് അഞ്ജലിയും പറഞ്ഞു.


Click it and Unblock the Notifications