'വിവാഹം കഴിഞ്ഞപ്പോൾ മുതൽ പ്രഗ്നന്റാകാൻ നിരവധി തവണ ശ്രമം നടത്തി, ആശുപത്രിയിൽ പോകാൻ വരെ തീരുമാനിച്ചിരുന്നു'
കുടുംബത്തിലേക്ക് പുതിയ അതിഥി വരാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് കൃഷ്ണകുമാർ കുടുംബം. താൻ മൂന്ന് മാസം ഗർഭിണിയാണെന്ന് കുറച്ച് മണിക്കൂറുകൾക്ക് മുമ്പാണ് ദിയ സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചത്. ഒപ്പം മൂന്നാം മാസം സ്കാനിങ് ചെയ്തിന്റെ ചിത്രങ്ങളും ദിയ പങ്കിട്ടിരുന്നു. താരപുത്രിയുടെ കഴിഞ്ഞ കുറച്ച് നാളുകളായുള്ള വ്ലോഗുകളും ഫോട്ടോകളും കണ്ടപ്പോൾ തന്നെ ആരാധകർ പ്രഗ്നൻസി പ്രവചിച്ചിരുന്നു. എന്നാൽ ഒന്നിനോടും ദിയ പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴിതാ താൻ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴുള്ള റിയാക്ഷനും ഗർഭിണിയായശേഷമുള്ള മൂന്ന് മാസത്തെ വിശേഷങ്ങളും വ്ലോഗായി പങ്കിട്ടിരിക്കുകയാണ് ദിയ. വിവാഹം കഴിഞ്ഞപ്പോൾ തന്നെ എത്രയും വേഗം കുഞ്ഞിനെ വേണമെന്ന് തങ്ങൾ ഉറപ്പിച്ചിരുന്നുവെന്നും എന്നാൽ ആദ്യത്തെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നുവെന്നും ദിയ പറയുന്നു. കുട്ടിക്കാലം മുതൽ എനിക്ക് കുഞ്ഞുങ്ങളെ വളരെ ഇഷ്ടമാണ്.

കെട്ടി കഴിഞ്ഞപ്പോൾ മുതൽ ഞാൻ അശ്വിനോട് പറയുന്നുണ്ടായിരുന്നു എനിക്ക് ഒരു കുഞ്ഞിനെ വേണമെന്ന്. അശ്വിനും അത് റെഡിയായിരുന്നു. ലിയാനെ കണ്ടശേഷം അച്ഛനാകാൻ അശ്വിനും കൊതിച്ചിരിക്കുകയായിരുന്നു. ഒരു കുഞ്ഞിനെ എത്രയും വേഗം വേണമെന്നതുകൊണ്ട് ഞങ്ങൾ അതിനുള്ള ശ്രമങ്ങൾ നടത്തി. ആദ്യമൊന്നും ഒന്നും പോസിറ്റീവായി സംഭവിച്ചില്ല.
അതുകൊണ്ട് തന്നെ എന്റെ ശരീരത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോയെന്നൊക്കെ എനിക്ക് തോന്നി തുടങ്ങി. നിനക്കായിരിക്കില്ല എനിക്കായിരിക്കും പ്രശ്നമെന്നാണ് അശ്വിൻ ആ സമയത്ത് പറഞ്ഞത്. ആശുപത്രിയിൽ പോകാൻ വരെ തീരുമാനിച്ചിരുന്നു. ഒരു മാസം കൂടി നോക്കാം ശേഷം ആശുപത്രിയിൽ പോകാമെന്ന് തീരുമാനിച്ചു. വിവാഹം കഴിഞ്ഞ് രണ്ടാം മാസമായിരുന്നു അത്.
പ്രഗ്നൻസി ഡിറ്റക്ഷൻ കിറ്റ് വാങ്ങിയത് കയ്യിലുണ്ടായിരുന്നു. അതിൽ ആറെണ്ണം പലപ്പോഴായി ഉപയോഗിച്ചു. പക്ഷെ എല്ലാം നെഗറ്റീവ് റിസൽട്ടാണ് കാണിച്ചത്. അതിൽ ഒന്ന് അവശേഷിച്ചിരുന്നു. പീരിയഡ് ഡേറ്റ് കഴിഞ്ഞതിനാലും ശരീരത്തിന് വേദനയും അസ്വസ്ഥതകളും അനുഭവപ്പെട്ടതുകൊണ്ടും ഞാൻ വെറുതെ ഒന്ന് കൂടി ടെസ്റ്റ് ചെയ്ത് നോക്കി. പെട്ടന്ന് രണ്ട് പിങ്ക് ലൈൻ വന്നു.
ആകെ കൺഫ്യൂഷനായി. അശ്വിനും റിസൽട്ട് കണ്ട് കണ്ണും തള്ളി നിന്നു. പ്രഗ്നൻസി ഉറപ്പിക്കാമോ ഇല്ലയോ റിസൽട്ട് വിശ്വസിക്കാമോ മിസ്റ്റേക്ക് ആകുമോ എന്നൊക്കെ സംശയമായി. അതിനാൽ വീണ്ടും രണ്ട് മൂന്ന് സ്ട്രിപ്പ് കൂടി വാങ്ങി ടെസ്റ്റ് ചെയ്ത് നോക്കി. അപ്പോഴും രണ്ട് ലൈൻ വന്നു. ശേഷം ഞാൻ ഒന്നുകൂടി ഉറപ്പിക്കാൻ എന്റെ കസിനായ തൻവിയെ വിളിച്ചു. അവൾക്ക് കുഞ്ഞുള്ളതിനാൽ ഇതിനെ കുറിച്ച് കൃത്യമായി പറയാൻ അവൾക്ക് കഴിയുമല്ലോ.

അവളെ കാണിച്ചപ്പോഴും പ്രഗ്നൻസി കൺഫേം ആണ്. കൺഗ്രാറ്റ്സ് എന്ന് പറഞ്ഞു. തൻവിയെ വിളിക്കും മുമ്പ് പ്രഗ്നൻസി ഡിറ്റക്ഷൻ കിറ്റിന്റെ പ്രശ്നമാണോ അല്ലയോ എന്ന് നോക്കാനായി അശ്വിന്റെ യൂറിനും ഞാൻ സ്ട്രിപ്പ് ഒഴിച്ച് ടെസ്റ്റ് ചെയ്ത് നോക്കിയിരുന്നു. എന്നാൽ റിസൽട്ട് നെഗറ്റീവായിരുന്നു. അപ്പോഴാണ് എനിക്ക് സ്ട്രിപ്പിന്റെ കുഴപ്പമല്ല. പ്രഗ്നന്റാണ് ഞാൻ എന്ന് തോന്നി തുടങ്ങിയത്.
എന്റെ ശരീരഭാരവും കൂടിയിരുന്നു എന്നാണ് ദിയ പറഞ്ഞത്. പ്രഗ്നൻസി കൺഫേമായപ്പോൾ ഒരു രക്ഷയുമില്ലാത്ത ഫീലായിരുന്നുവെന്ന് അശ്വിനും കൂട്ടിച്ചേർത്തു. ടെസ്റ്റിനായി വിധേയയായപ്പോൾ സൂചി ഭയന്ന് ദിയ കരയുന്ന രംഗങ്ങളും വ്ലോഗിലുണ്ട്. അശ്വിനും അമ്മ സിന്ധുവാണ് ടെസ്റ്റ്, സ്കാനിങ്ങ് അടക്കം എല്ലാ കാര്യങ്ങൾക്കും ദിയയ്ക്കൊപ്പം പിന്തുണയായി ഉണ്ടായിരുന്നത്.
മരുന്ന്, ഡ്രിപ്പ്, ഛർദ്ദി എന്നിവയെല്ലാം അടങ്ങിയതായിരുന്നു തന്റെ ആദ്യ മൂന്ന് മാസമെന്നും ദിയ വീഡിയോയിൽ പറഞ്ഞു. വ്ലോഗ് വീഡിയോ വൈറലായതോടെ പ്രഗ്നൻസി റിവീൽ ചെയ്തപ്പോഴുള്ള അമ്മയുടെയും അച്ഛന്റെയും സഹോദരിമാരുടെയും റിയാക്ഷൻ വീഡിയോയായി ഇടണമെന്നും താരപുത്രിയോട് ആരാധകർ ആവശ്യപ്പെടുന്നുണ്ട്.


Click it and Unblock the Notifications