'ആദ്യം വെറുപ്പ് തോന്നി... ഇപ്പോൾ ഇഷ്ടമായി, ആ മണിനാദം പോലും നല്ല നിമിത്തം'; താലി പൂജിച്ച് വാങ്ങി ദിയ കൃഷ്ണ!
നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ കുടുംബത്തിൽ ആദ്യമായി ഒരു വിവാഹ പന്തൽ ഉയരാൻ പോവുകയാണ്. നാല് പെൺമക്കളുടെ മാതാപിതാക്കളാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണകുമാറും. നാല് പേരിൽ വിവാഹപ്രായത്തിലെത്തിയവരുള്ളതിനാൽ തന്നെ പെൺമക്കളുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ കൃഷ്ണകുമാറിനും സിന്ധുവും നേരിടേണ്ടി വരാറുണ്ട്. എന്നാൽ ചോദ്യങ്ങൾ ഭയന്ന് മക്കളെ വിവാഹത്തിന് നിർബന്ധിക്കുന്ന മാതാപിതാക്കളുടെ ഗണത്തിൽപ്പെടുന്നവരല്ല കൃഷ്ണകുമാറും സിന്ധുവും.
മൂത്തമകൾ അഹാന കരിയറിനാണ് ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത്. അതിനാലാണ് രണ്ടാമത്തെ മകളും സംരംഭകയുമായ ദിയ കൃഷ്ണ വിവാഹിതയാകാൻ പോകുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അടുത്ത സുഹൃത്ത് അശ്വിൻ ഗണേഷുമായി പ്രണയത്തിലാണ് ദിയ കൃഷ്ണ.

കുടുംബവും കുഞ്ഞുങ്ങളുമായുള്ള ജീവിതം ആഗ്രഹിക്കുന്നത് കൊണ്ട് തന്നെയാണ് പ്രണയം ദിയ വീട്ടിൽ പറഞ്ഞതും വിവാഹം തീരുമാനിച്ചതും. ഈ വരുന്ന സെപ്റ്റംബറിലാണ് ദിയയുടെയും അശ്വിന്റേയും വിവാഹം. യുട്യൂബർ കൂടിയായ ദിയ വിവാഹം തീരുമാനിച്ചശേഷം പങ്കുവെക്കുന്ന വീഡിയോകൾ ഏറെയും അതുമായി ബന്ധപ്പെട്ടുള്ളത്. ഇപ്പോഴിതാ താലി പൂജ ചടങ്ങിന്റെ വിശേഷങ്ങൾ വീഡിയോയാക്കി പങ്കുവെച്ചിരിക്കുകയാണ് ദിയ.
വരൻ അശ്വിന്റെ കുടുംബക്ഷേത്രത്തിൽ വെച്ചാണ് താലി പൂജ ചടങ്ങ് നടന്നത്. അശ്വിനും മാതാപിതാക്കൾക്കുമൊപ്പം തമിഴ്നാട് ബോഡറിലുള്ള ക്ഷേത്രത്തിലേക്ക് കാറിലാണ് ദിയ പോയത്. പതിവിൽ നിന്നും വിപരീതമായി പച്ചയും നീലയും നിറത്തിലുള്ള ദാവണിയിൽ അതീവ സുന്ദരിയായാണ് ദിയ ചടങ്ങിനായി എത്തിയത്.
ഇന്ന് കുറച്ച് ഒരുങ്ങിയാണ് ഞാൻ ഇറങ്ങിയിട്ടുള്ളത്. അശ്വിന്റെ അമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞ് എന്റെ അമ്മ കുറച്ച് ഡ്രാഗണ്‍ ഫ്രൂട്ട്‌സൊക്കെ തന്നുവിട്ടിട്ടുണ്ട്. തിരിച്ച് പോവുമ്പോള്‍ അതൊക്കെ കൊടുക്കണം. അതുപോലെ അശ്വിന്റെ അമ്മ എനിക്കിഷ്ടപ്പെട്ട ഫുഡൊക്കെയുണ്ടാക്കി കൊണ്ടുവരുന്നുണ്ടെന്നും പറഞ്ഞാണ് ദിയ വീഡിയോ ആരംഭിച്ചത്. അശ്വിനും മാതാപിതാക്കളും പുറകിലെ സീറ്റിലും ദിയയെ മുൻ സീറ്റുലുമായിരുന്നു ഇരുന്നത്.
താൻ ഫ്രണ്ട് സീറ്റിലിരിക്കുന്നതിനെ കുറിച്ച് പലരും ചോദിച്ച് കേട്ടിട്ടുണ്ടെന്നും അതിന് മറുപടിയുണ്ടെന്നും പറഞ്ഞ് ഫ്രണ്ട് സീറ്റിലിരിക്കുന്നതിനുള്ള കാരണം ദിയ പങ്കുവെച്ചു. എന്റെ വീട്ടുകാരുടെ കൂടെ പോവുമ്പോള്‍ ജീവിതത്തിലൊരിക്കലും എനിക്ക് ഫ്രണ്ട് സീറ്റില്‍ ഇരിക്കാന്‍ പറ്റില്ല. അച്ഛനും അമ്മയ്ക്കും ഞങ്ങള്‍ക്കുമെല്ലാം ഛര്‍ദ്ദിക്കാനുള്ള ടെന്‍ഡന്‍സി വരും. എസിയില്ലാതെയിരുന്നാല്‍ എന്തായാലും ഛര്‍ദ്ദിക്കും.

അതുകൊണ്ടാണ് ഫ്രണ്ട് സീറ്റ് പ്രിഫര്‍ ചെയ്യുന്നത്... അത്രമാത്രമെന്നാണ് ദിയ പറഞ്ഞത്. കാർ യാത്രയ്ക്കിടയിൽ തമിഴ്നാട് ബോഡറിനോട് അടുത്തപ്പോൾ മഴ തിമിർത്ത് പെയ്യുന്നുണ്ടായിരുന്നു. പെണ്ണുകാണൽ ചടങ്ങ് നടക്കുമ്പോഴും ഇതേ മഴയായിരുന്നുവെന്ന് ദിയ ഓർത്തെടുത്തു. പെണ്ണുകാണല്‍ ചടങ്ങിന്റെ അന്നും ഇതുപോലെ മഴയായിരുന്നു. അതുകഴിഞ്ഞ് ഇന്നാണ് ഇത്രയും മഴ.
നല്ല കാര്യത്തിന് പോവുന്നത് കൊണ്ടായിരിക്കും. കുടുംബക്ഷേത്രത്തിലേക്ക് പോകും മുമ്പ് ആദ്യം മറ്റൊരു ക്ഷേത്രത്തിൽ കയറി ദർശനം നടത്തി താലി ചരടും ദിയയും കുടുംബവും വാങ്ങി. ചെറിയ താലി ചരടാണ് തനിക്കിഷ്ടമെന്നും അതുകൊണ്ടാണ് ക്ഷേത്രത്തിൽ നിന്നും ഒന്നും വാങ്ങി കൈയ്യിൽ കരുതിയതെന്നും വീഡിയോയിൽ ദിയ പറയുന്നുണ്ട്.
മാത്രമല്ല വാങ്ങിയ താലി ചരട് അശ്വിന് ദിയ കൈമാറിയപ്പോൾ ക്ഷേത്രമണി മുഴുങ്ങുകയും ചെയ്തു. അതൊരു നല്ല നിമിത്തമാണെന്നാണ് വീഡിയോ വൈറലായപ്പോൾ ഏറെയും വന്ന കമന്റുകൾ.
താലി പൂജയ്ക്കുശേഷം സമീപമുള്ള ക്ഷേത്ര കുളത്തിൽ നിന്നും വീഡിയോയും ഫോട്ടോയുമെല്ലാം പകർത്തിയശേഷമാണ് കുടുംബം മടങ്ങിയത്. തുടക്കത്തിലൊക്കെ ദിയോട് വെറുപ്പായിരുന്നു... ഇപ്പോൾ ഇഷ്ടമായി തുടങ്ങി എന്നാണ് പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോൾ വന്ന കമന്റുകളിൽ ഒന്ന്. സ്‌നേഹമുള്ള ഒരു കുടുംബത്തെ കിട്ടിയ ദിയയ്ക്ക് സന്തോഷത്തോടെയുള്ള ദാമ്പത്യ ജീവിതവും ആരാധകർ ആശംസിച്ചു.


Click it and Unblock the Notifications