ഞാൻ ഉടുത്ത സാരി 500 എണ്ണമൊക്കെ വിറ്റ് പോയെന്ന് പൊങ്ങച്ചം പറയുമായിരുന്നു, എക്സ്ട്രാ സിൻസിയറായിരുന്നു; ദിയ

കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ​ദിയ കൃഷ്ണ. ഇൻസ്റ്റ​ഗ്രാമിലും യുട്യൂബിലും പത്ത് ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സ് ദിയയ്ക്കുണ്ട്. കൃഷ്ണകുമാറിന്റെ മക്കളിൽ എപ്പോഴും സോഷ്യൽമീഡിയയിൽ ആക്ടീവായി നിൽക്കുന്നൊരാളും ദിയ തന്നെയാണ്. കോളേജ് പഠന കാലത്താണ് ദിയ സോഷ്യൽമീഡിയയിൽ ആക്ടീവായി തുടങ്ങിയത്. പിന്നീട് കൊവിഡ് കാലത്ത് യുട്യൂബ് ചാനലും ആരംഭിച്ചു.

ഡാൻസ് വീഡിയോകളാണ് ദിയയിലെ യുട്യൂബർക്ക് ജനശ്രദ്ധനേടി കൊടുത്തത്. ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന ലൈഫ് സ്റ്റൈൽ വ്ലോ​ഗർ കൂടിയാണ് ദിയ. ഇപ്പോഴിതാ സോഷ്യൽമീഡിയയിലെ തന്റെ തുടക്കകാലത്തെ ചില ഓർമകൾ പുത‍ിയ വ്ലോ​ഗിൽ പങ്കുവെച്ചികരിക്കുകയാണ് താരപുത‍്രി.

Diya Krishna

ട്രിവാൻഡ്രം ക്ലബ്ബിൽ ഫോട്ടോഷൂട്ടിനായി എത്തിയപ്പോഴാണ് പഴയ ഓർമകൾ ദിയ വീണ്ടും പൊടി തട്ടിയെടുത്തത്. കോളാബ് വീഡിയോകൾ ചെയ്ത് തുടങ്ങിയ കാലത്ത് ദിയയുടെ പ്ര​ധാന ഫോട്ടോഷൂട്ട് ലൊക്കേഷനായിരുന്നു ട്രിവാൻഡ്രം ക്ലബ്. ഇൻസ്റ്റ​ഗ്രാമിൽ ഞാൻ കൊളാബ് ചെയ്ത് തുടങ്ങിയ സമയമുണ്ടായിരുന്നു. അന്ന് എനിക്ക് പതിനെട്ട് വയസൊക്കെയുള്ളു. അന്ന് ചിലർ കൊളാബിന് വേണ്ടി സാരിയൊക്കെ എനിക്ക് ഫ്രീയായി തരുമായിരുന്നു.

അന്നൊക്കെ ഞാൻ എക്സ്ട്രാ സിൻസിയറായിരുന്നു. കാരണം ആദ്യമായിട്ടല്ലേ നമ്മൾ‌ ചെയ്യുന്നത്. ആ സമയത്ത് ഞാൻ ട്രിവാൻഡ്രം ക്ലബ്ബിൽ ഇതുപോലെ ഒരുങ്ങി വന്ന് ഫോട്ടോഷൂട്ട് ചെയ്യുമായിരുന്നു. അഭിജിത്തായിരുന്നു അന്ന് എന്റെ ഫോട്ടോ​ഗ്രാഫർ. ലൊക്കേഷൻ ഹണ്ട് ചെയ്ത് പിടിച്ച് ഓരോ കോർണേഴ്സിലൊക്കെ നിന്ന് സാരിയുടുത്ത് പോസ് ചെയ്ത് ഫോട്ടോ എടുക്കുമായിരുന്നു.

ഞാൻ കൊളാബ് ചെയ്തശേഷം ഞാൻ ഉടുത്ത സാരി 500 എണ്ണമൊക്കെ വിറ്റുപോയിയെന്ന് ഷോപ്പ് ഓണേഴ്സ് എനിക്ക് മെസേജ് അയക്കുമായിരുന്നു. അന്ന് ഭയങ്കര സന്തോഷമാകുമായിരുന്നു. ഞാനൊരു വലിയ സംഭവം തന്നെ എന്നൊക്കെ തോന്നുമായിരുന്നു. ഞാൻ ഉടുക്കുന്ന സാരി 500 എണ്ണമൊക്കെ വിറ്റ് പോകാറുണ്ടെ‌ന്ന് പിന്നെ ഞാൻ പറഞ്ഞ് തുടങ്ങി. കോളേജിൽ പഠിക്കുന്ന കാലത്ത് ഇതിന്റെ പേരിൽ ഞാൻ ഫ്രണ്ട്സിനോട് പൊങ്ങച്ചം പറയുമായിരുന്നു.

ഞാൻ ഭയങ്കര സംഭവം തന്നെയാണ്. ഞാൻ ഉടുത്ത സാരി 500 എണ്ണം വിറ്റുപോയി എന്നൊക്കെ പറയുമായിരുന്നു. ആ നൊസ്റ്റാൾജിയ അടിച്ചു വീണ്ടും ട്രിവാൻഡ്രം ക്ലബ്ബിൽ വന്നപ്പോൾ. ഇവിടേക്ക് വന്നിട്ട് കുറേ നാളുകളായി. വന്നാലും ഫുഡ് കഴിക്കാൻ വേണ്ടി മാത്രമാണ് വന്നിരുന്നത്. കുഞ്ഞായിരുന്നപ്പോൾ അച്ഛനൊപ്പം സ്ഥിരം ഡിന്നർ കഴിക്കാൻ ഇവിടെ വരുമായിരുന്നു എന്നുമാണ് ദിയ പറഞ്ഞത്.

diya krishna

ഇന്ന് താരവും ഒരു സംരംഭകയാണ്. ഓ ബൈ ഓസി എന്ന പേരിൽ ഫാൻസി ആഭരണങ്ങളുടെ വലിയൊരു ശേഖരമുള്ള ഷോപ്പ് ദിയയ്ക്ക് സ്വന്തമായുണ്ട്. ഓൺലൈൻ വഴിയും ഓ ബൈ ഓസി ആഭരണങ്ങളുടെ വിൽപ്പന നടക്കുന്നുണ്ട്. ഓ ബൈ ഓസിയുടെ ഒരു ഫിസിക്കൽ സ്റ്റോർ തിരുവനന്തപുരത്ത് ദിയ ആരംഭിച്ചിട്ടുണ്ട്. കോളജ് പഠനം കഴിഞ്ഞപ്പോൾ തന്നെ ദിയ ബിസിനസിലേക്ക് തിരിഞ്ഞിരുന്നു.

സോഷ്യൽമീഡിയയിൽ സജീവമായശേഷം ബിസിനസ് പച്ച പിടിപ്പിക്കാൻ ദിയയ്ക്ക് കൂടുതൽ അവസരങ്ങൾ തുറന്ന് കിട്ടി. ഫാൻസി ആഭരണങ്ങൾക്ക് പുറമെ സാരികളുടെ ശേഖരവും ദിയ ആരംഭിച്ചിട്ടുണ്ട്. അതേസമയം ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ദിയ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭർത്താവിന്റെ വീട്ടുകാർ ഒരുക്കിയ അ‍ഞ്ചാം മാസ ചടങ്ങിന്റെ പൂജകളും മറ്റുമായി ദിയ തിരക്കിലായിരുന്നു.

ചടങ്ങിന്റെ വിശേഷങ്ങളും ദിയ വ്ലോ​ഗായി പങ്കുവെച്ചിട്ടുണ്ട്. ജൂലൈയോടെ ദിയയ്ക്കും അശ്വിനും ഇടയിലേക്ക് പുതിയൊരു അതിഥി കൂടി എത്തും. കൃഷ്ണ സിസ്റ്റേഴ്സിൽ ആദ്യമായി അമ്മയാകാൻ പോകുന്നയാളും ദിയയാണ്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X